അറിയിപ്പുകൾ
◼ ഡിസംബർ: പതിയലോക ഭാഷാന്തരത്തോടൊപ്പം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം. ജനുവരി: ലഘുപത്രികകൾ: യഹോവയുടെ സാക്ഷികൾ ഇരുപതാം നൂറ്റാണ്ടിൽ, യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു. പഴയ 192 പേജ് പുസ്തകങ്ങളും സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! അല്ലെങ്കിൽ, സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും 192 പേജ് പുസ്‌തകം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്തപ്പെടുന്നതായിരിക്കും.
◼ 2000-ത്തിലെ വീക്ഷാഗോപുരത്തിന്റെയും [ഇംഗ്ലീഷ്] ഉണരുക!യുടെയും [ഇംഗ്ലീഷ്] ബയന്റിട്ട വാല്യങ്ങൾക്കുള്ള അപേക്ഷകൾ ഡിസംബർ മാസത്തിലെ സാഹിത്യ അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്. ബയന്റിട്ട വാല്യങ്ങൾ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാകൂ. അവ ലഭ്യമായി കയറ്റി അയയ്ക്കുന്നതുവരെ സഭാ പാക്കിങ് ലിസ്റ്റിൽ “Pending” എന്നു രേഖപ്പെടുത്തിയിരിക്കും. ബയന്റിട്ട വാല്യങ്ങൾ പ്രത്യേക അപേക്ഷാ ഇനങ്ങളാണ്.
◼ 2000 ഡിസംബർ 22-24 തീയതികളിൽ ഷിമോഗായിൽവെച്ച് നടക്കുന്ന “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ പുതുക്കിയ ഹാൾ മേൽവിലാസം: Sri Adichunchanagiri Samudaya Bhavana, Kuvempu Road, Sharavathi Nagar, Shimoga 577 201 KAR.
◼ 2001-ലെ സ്‌മാരക ക്ഷണക്കത്ത് രാജ്യവാർത്ത 36-നോടൊപ്പം അയച്ചിട്ടുണ്ട്. നിങ്ങൾക്ക് കൂടുതൽ ക്ഷണക്കത്തുകൾ വേണമെങ്കിൽ, സാഹിത്യ അപേക്ഷാ ഫാറത്തിൽ (s-14) എത്രയും പെട്ടെന്ന് അപേക്ഷിക്കേണ്ടതാണ്. സ്‌മാരക ക്ഷണക്കത്ത് അസമിയ, ഇംഗ്ലീഷ്, ഒറിയ, കന്നഡ, നേപ്പാളി, തമിഴ്, പഞ്ചാബി, മലയാളം, മറാഠി, മിസ്സോ, തെലുങ്ക് എന്നീ ഭാഷകളിൽ ലഭ്യമാണ്. ദയവായി നിങ്ങളുടെ പ്രദേശത്തിന് ആവശ്യമുള്ള ഭാഷകൾക്കു മാത്രം ഓർഡർ അയയ്‌ക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
എന്റെ ബൈബിൾ കഥാ പുസ്‌തകം (ചെറുത്) —ഉർദു
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ —ഉർദു
പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള വഴി —ഉർദു
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? —ഇംഗ്ലീഷ്
യഹോവയ്‌ക്കു സ്തുതിഗീതങ്ങൾ പാടുക (ചെറുത്) —ഇംഗ്ലീഷ്
മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? —ഇംഗ്ലീഷ്
ആർ യഥാർഥത്തിൽ ലോകത്തെ ഭരിക്കുന്നു? (ലഘുലേഖ നമ്പർ 22) —ഉർദു