അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മേയ്: വീക്ഷാഗോപുരവും ഉണരുക!യും. മടക്കസന്ദർശനം നടത്തുമ്പോൾ താത്പര്യം കാണിക്കുന്നിടത്ത് വരിസംഖ്യകൾ നൽകാവുന്നതാണ്. കൂടാതെ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകമോ എന്റെ ബൈബിൾ കഥാ പുസ്തകമോ സമർപ്പിക്കുക. ജൂൺ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം,a ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! ഉചിതമായിരിക്കുന്നിടങ്ങളിൽ പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ?,b യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?,c സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ജൂൺ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതിനുശേഷം, അടുത്ത കണക്കു റിപ്പോർട്ടു വായിച്ചശേഷം അതേക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ 2001 ജൂലൈ 30-ന് ആരംഭിക്കുന്ന വാരം മുതൽ സഭാ പുസ്‌തക അധ്യയനത്തിൽ യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1 നാം പഠിക്കുന്നതായിരിക്കും. തെലുങ്ക്, നേപ്പാളി, മറാഠി പുസ്‌തക അധ്യയന കൂട്ടങ്ങൾ നവംബർ 5 വരെ വെളിപാട് പാരമ്യം! പുസ്‌തകം തന്നെയായിരിക്കും പഠിക്കുന്നത്.
◼ കോംപാക്റ്റ് ഡിസ്കുകളൊന്നും ഇപ്പോൾ സ്റ്റോക്കിൽ ഇല്ല, അടുത്തെങ്ങും അവ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ട് സിഡി-ക്കു വേണ്ടിയുള്ള സഭാ ഓർഡറുകളെല്ലാം റദ്ദു ചെയ്യുകയാണ്. ഇതിൽ സിഡി-യിലുള്ള വാച്ച്‌ടവർ ലൈബ്രറി—1999 പതിപ്പ്, രാജ്യ സംഗീതം, പാടിയ രാജ്യ ഗീതങ്ങൾ, യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക എന്നിവയെല്ലാം ഉൾപ്പെടും. സിഡി ലഭ്യമാണെന്ന് നമ്മുടെ രാജ്യ ശുശ്രൂഷയിലൂടെ അറിയിപ്പു വന്നതിനു ശേഷമേ ദയവായി അതിനുള്ള അപേക്ഷകൾ അയയ്ക്കാവൂ.
◼ വീണ്ടും ലഭ്യമായിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ:
യഹോവ—അവൻ ആർ? (ലഘുലേഖ നമ്പർ 23)—ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാത്തി, മിസോ, ഹിന്ദി
വിധി നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?—അതോ പടച്ചവനോടു നാം കണക്കു ബോധിപ്പിക്കണമോ? (മുസ്ലീങ്ങൾക്കുള്ളത്) (ലഘുലേഖ നമ്പർ 71)—ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
അതിശ്രേഷ്‌ഠനാമം (മുസ്ലീങ്ങൾക്കുള്ളത്) (ലഘുലേഖ നമ്പർ 72)—ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
യഹോവയുടെ സാക്ഷികൾ ആരാണ്? (മുസ്ലീങ്ങൾക്കുള്ളത്) (ലഘുലേഖ നമ്പർ 73)—ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
അഗ്നിനരകം—ദിവ്യ നീതിയുടെ ഭാഗമോ? (മുസ്ലീങ്ങൾക്കുള്ളത്) (ലഘുലേഖ നമ്പർ 74)—ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
◼ ഇന്ത്യയിൽ സ്റ്റോക്കില്ലാത്തവ:
നിങ്ങൾക്കുവേണ്ടി കരുതുന്ന ഒരു സ്രഷ്ടാവ് ഉണ്ടോ?—ഇംഗ്ലീഷ്
ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂൾ ഗൈഡ്‌ബുക്ക്—ഇംഗ്ലീഷ്
‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവും ആകുന്നു’ —ഇംഗ്ലീഷ്
വാച്ച് ടവർ പ്രസിദ്ധീകരണ സൂചിക 1930-1985—ഇംഗ്ലീഷ്
മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ?—ഇംഗ്ലീഷ്
[അടിക്കുറിപ്പുകൾ]
a മലയാളത്തിൽ ലഭ്യമല്ല.
b മലയാളത്തിൽ ലഭ്യമല്ല.
c മലയാളത്തിൽ ലഭ്യമല്ല.