അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ: യഹോവയുടെ സാക്ഷികൾ ഇരുപതാം നൂററാണ്ടിൽ എന്ന ലഘുപത്രികയും ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകവും. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് മടക്കസന്ദർശനങ്ങൾ നടത്തി മാസികാ റൂട്ടുകൾ ആരംഭിക്കുക. മാസികാ റൂട്ടിലൂടെ വ്യക്തിപരമായി മാസിക നൽകുന്നത് പ്രായോഗികമല്ലെന്നു കണ്ടെത്തുന്നപക്ഷം വരിസംഖ്യ നൽകാവുന്നതാണ്. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ആളുകളുടെ പക്കൽ അവ ഉണ്ടെങ്കിൽ ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണംa എന്ന പുസ്തകമോ പഴയ ഏതെങ്കിലും പ്രസിദ്ധീകരണമോ സമർപ്പിക്കാവുന്നതാണ്. ഡിസംബർ: യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ താത്പര്യമുള്ള പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തികളോടുള്ള ബന്ധത്തിൽ 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ ഗവൺമെന്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു ട്രസ്റ്റ് ഉള്ള സഭകൾ ട്രസ്റ്റിന്റെ യോഗം കാലാകാലങ്ങളിൽ നടത്തുന്നുവെന്നും യോഗങ്ങളിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്നുവെന്നും ഉറപ്പുവരുത്തണം. ട്രസ്റ്റ് പ്രവർത്തനത്തിലുണ്ട് എന്നതിന്റെ തെളിവായി അത് ആവശ്യമാണ്.
◼ പ്രസാധകരും പയനിയർമാരും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വ്യക്തിപരമായ പ്രതികൾക്കുവേണ്ടി വരിസംഖ്യ എടുക്കാതെ അവ രാജ്യഹാളിലെ മാസികാ ശേഖരത്തിൽനിന്നു സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ സൊസൈറ്റിക്ക് ജോലിയും പണവും ലാഭിക്കുന്നതിനു സാധിക്കും.
◼ 2001 ഏപ്രിൽ 10-ലെ എല്ലാ സഭകൾക്കുമായുള്ള കത്തിൽ രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന പുതിയ വീഡിയോ ഡോക്യുമെന്ററിയുടെ പ്രകാശനം അറിയിച്ചിരുന്നു. പൊതുജനത്തിനു വേണ്ടി വിശേഷാൽ തയ്യാറാക്കിയിരിക്കുന്ന പരിപാടിയാണത്. അതുകൊണ്ട് സംഭാഷണം തുടങ്ങാൻ നാം മുൻകൈ എടുക്കുകയും അതിനുശേഷം വിശ്വാസത്തിൽ ഇല്ലാത്ത ഇണകൾ, ബന്ധുക്കൾ, അധ്യാപകർ, സഹജോലിക്കാർ, സഹപാഠികൾ, അയൽക്കാർ, ബൈബിൾ വിദ്യാർഥികൾ എന്നിവരോടൊപ്പം ഈ പരിപാടി വീക്ഷിക്കുകയും ചെയ്യുന്നതിന് നല്ല ഫലം ഉളവാക്കാനാകും. സാക്ഷികളല്ലാത്തവർ ഇതു വീക്ഷിച്ചതിനെ തുടർന്ന് ചോദിക്കുന്ന ചോദ്യങ്ങളോ നടത്തുന്ന അഭിപ്രായപ്രകടനങ്ങളോ, ഒരു മടക്കസന്ദർശനത്തിനോ ബൈബിൾ അധ്യയനത്തിനോ ഉള്ള അടിസ്ഥാനം പ്രദാനം ചെയ്തേക്കാം.
◼ കൊൽക്കത്തയിൽ (കൽക്കട്ട) നടക്കാനിരിക്കുന്ന “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ തീയതിക്കു മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ തീയതി 2001 നവംബർ 9-11 ആണ്. എന്നാൽ ഹാളിന്റെ വിലാസം 2001 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്തിരുന്നതു തന്നെയാണ്.
◼ ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കു ശേഷവും ബാഡ്ജിന്റെ കവറുകൾ ഉപയോഗിക്കാൻ കൊള്ളാവുന്ന അവസ്ഥയിലാണെങ്കിൽ അവ കളയരുത്. ഓരോ വർഷവും പുതിയ കവറുകൾക്ക് അപേക്ഷിക്കുന്നതിനു പകരം അവ ഭാവി ഉപയോഗത്തിനായി സൂക്ഷിച്ചുവെക്കുക.
◼ ലഭ്യമായിരിക്കുന്ന പുതിയ പ്രസിദ്ധീകരണങ്ങൾ:
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ —നേപ്പാളി, ഹിന്ദി
◼ വീണ്ടും ലഭ്യമായിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ:
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ —ബംഗാളി
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” —തമിഴ്, നേപ്പാളി, മറാഠി, ഹിന്ദി
നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? —തെലുങ്ക്
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? —തമിഴ്, തെലുങ്ക്, മലയാളം, മറാഠി, ഹിന്ദി
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?— കന്നട, തമിഴ്, തെലുങ്ക്, മറാഠി, മലയാളം, ഹിന്ദി
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ —തമിഴ്, മലയാളം
കുരുക്ഷേത്രം മുതൽ അർമഗെദ്ദോൻ വരെ —നിങ്ങളുടെ അതിജീവനവും —തെലുങ്ക്
ഫിർദോസിലേക്കുള്ള വഴി കണ്ടെത്താവുന്ന വിധം (മുസ്ലീങ്ങൾക്കുവേണ്ടി ഉള്ളത്) —ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
◼ മേൽപ്പറഞ്ഞ ഇനങ്ങൾക്കുള്ള സാഹിത്യ അപേക്ഷ (S-14) അയയ്ക്കുന്നതിനു മുമ്പായി, അവയ്ക്കു വേണ്ടി നിങ്ങൾ നേരത്തേ അയച്ച അപേക്ഷ പ്രകാരമുള്ളവ അയച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.
[അടിക്കുറിപ്പ്]
a മലയാളത്തിൽ ലഭ്യമല്ല.