അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജനുവരി: സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും പഴയ 192 പേജ് പുസ്‌തകം. കുടുംബസന്തുഷ്ടിയുടെ രഹസ്യം കൈവശമുള്ള സഭകൾക്ക് അതും സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! അല്ലെങ്കിൽ സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും പഴയ 192 പേജ് പുസ്‌തകം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ ഒരു പ്രത്യേക ശ്രമം ചെയ്യുന്നതായിരിക്കും. ഏപ്രിൽ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണുന്നിടത്ത് മാസികാ റൂട്ടുകൾ ആരംഭിക്കുന്നതിനായി മടക്കസന്ദർശനം നടത്തുക. മാസികാറൂട്ട് പ്രായോഗികമല്ലാത്തിടത്തു മാത്രം വരിസംഖ്യ സമർപ്പിക്കുക. ഒരു ബൈബിളധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ ആവശ്യം ലഘുപത്രിക സമർപ്പിക്കുക.
◼ ജനുവരി 14-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗത്തിനു ഹാജരാകുന്ന എല്ലാ സ്നാപനമേറ്റ പ്രസാധകർക്കും മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡും കുട്ടികൾക്കു വേണ്ടിയുള്ള തിരിച്ചറിയിക്കൽ കാർഡും വാങ്ങാവുന്നതാണ്.
◼ ഫെബ്രുവരി മുതൽ—വൈകിയാൽ മാർച്ച് 3 മുതൽ—സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം “അപകടം നിറഞ്ഞ ഒരു ലോകത്തിൽ സുരക്ഷിതത്വം കണ്ടെത്തൽ” എന്നതായിരിക്കും.
◼ ഈ വർഷം മാർച്ച് 28 വ്യാഴാഴ്‌ച സൂര്യാസ്തമയശേഷം സ്മാരകം ആചരിക്കാൻ സഭകൾ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ചെയ്യണം. പ്രസംഗം നേരത്തേ തുടങ്ങാമെങ്കിലും സ്‌മാരക ചിഹ്നങ്ങളുടെ വിതരണം സൂര്യൻ അസ്തമിക്കാതെ ആരംഭിക്കരുത്. നിങ്ങളുടെ പ്രദേശത്തെ സൂര്യാസ്തമയം എപ്പോഴാണെന്നു നിശ്ചയപ്പെടുത്താൻ പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ഓരോ സഭയും സ്വന്തം സ്മാരകാചരണങ്ങൾ നടത്തുന്നതാണ് അഭികാമ്യമെങ്കിലും, ഇത് എല്ലായ്പോഴും സാധ്യമായെന്നുവരില്ല. സാധാരണമായി പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ഒരുപക്ഷേ ഒന്നോ അതിലധികമോ സഭകൾക്ക് സ്മാരകാചരണത്തിനായി മറ്റൊരു സ്ഥലം ഉപയോഗിക്കാൻ ക്രമീകരിക്കാവുന്നതാണ്. ഒരു ഹാളിൽ ഒന്നിൽ കൂടുതൽ സ്മാരകാചരണം നടത്തപ്പെടുമ്പോൾ സാധ്യമെങ്കിൽ, പരിപാടികൾക്കിടയിൽ 40 മിനിട്ടെങ്കിലും ഉണ്ടായിരിക്കാൻ നിർദേശിക്കുന്നു. സന്ദർശകരെ അഭിവാദനം ചെയ്യുന്നതിനും പുതിയതായി വരുന്ന താത്പര്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവസരത്തിൽനിന്നു പൂർണ പ്രയോജനം നേടുന്നതിനും വേണ്ടിയാണ് ഇത്. പ്രാദേശികമായി ഏതു ക്രമീകരണങ്ങളായിരിക്കും ഏറ്റവും ഉചിതമെന്നു മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം.
◼ ഓരോ മാസവും അധ്യക്ഷമേൽവിചാരകന് ഷിപ്പിങ് അക്നോളജ്മെന്റ് ലഭിക്കുമ്പോൾ, സൊസൈറ്റിയുടെ രാജ്യഹാൾ ഫണ്ടിലേക്കും ലോകവ്യാപക വേലയ്‌ക്കും നൽകിയ സംഭാവനകൾ കൈപ്പറ്റിയതായുള്ള അറിയിപ്പ് അടുത്ത കണക്കു റിപ്പോർട്ടിനോടൊപ്പം സഭയിൽ വായിക്കാൻ അദ്ദേഹം ക്രമീകരണം ചെയ്യണം.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2 —ഇംഗ്ലീഷ്, കന്നട, തമിഴ്, മലയാളം
ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ചെറിയ പതിപ്പ്) —തമിഴ്
ഒരു സംതൃപ്‌ത ജീവിതം—അത് എങ്ങനെ നേടാം? —ഇംഗ്ലീഷ്, തമിഴ്, മലയാളം, മറാഠി, ഹിന്ദി
ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം (ലഘുലേഖ നമ്പർ 13) —നിക്കോബാറീസ്
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (ലഘുലേഖ നമ്പർ 14) —നിക്കോബാറീസ്
സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (ലഘുലേഖ നമ്പർ 15) —നിക്കോബാറീസ്
നിങ്ങൾക്ക് ഒരു അമർത്യ ആത്മാവ് ഉണ്ടോ? (ലഘുലേഖ നമ്പർ 25) —ഇംഗ്ലീഷ്, തമിഴ്, മിസോ
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ചെറിയ പതിപ്പ്) —മലയാളം
യഹോവയ്‌ക്കു സ്തുതിഗീതങ്ങൾ പാടുക (29 ഗീതങ്ങൾ) —ഹിന്ദി
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! —തമിഴ്, തെലുങ്ക്, നേപ്പാളി
ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം (ലഘുലേഖ നമ്പർ 13) —ബംഗാളി
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (ലഘുലേഖ നമ്പർ 14) —ബംഗാളി
സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (ലഘുലേഖ നമ്പർ 15) —അസമിയ, ഇംഗ്ലീഷ്, ഒറിയ, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
കുടുംബജീവിതം ആസ്വദിക്കുക (ലഘുലേഖ നമ്പർ 21) —ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു? (ലഘുലേഖ നമ്പർ 22)—ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
◼ മേൽപ്പറഞ്ഞ ഇനങ്ങൾക്കുള്ള നിങ്ങളുടെ സാഹിത്യ അപേക്ഷ (S-14) അയയ്ക്കുന്നതിനു മുമ്പായി ഒരു കാര്യം ഓർക്കുക, നിങ്ങൾ നേരത്തേ അപേക്ഷിച്ചിരുന്നതും എന്നാൽ ഇതുവരെ ലഭിക്കാഞ്ഞതുമായ സാഹിത്യങ്ങൾ സഭയ്‌ക്ക് അയച്ചു തരുന്നതാണ്.