അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂൺ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഈ പ്രസിദ്ധീകരണങ്ങൾ സ്റ്റോക്കിൽ ഇല്ലെങ്കിൽ, കൂടുതൽ പ്രസിദ്ധീകരണങ്ങൾക്കായി പുതിയ ഓർഡറുകൾ അയയ്ക്കുന്നതിനു പകരം സഭയിൽ കുന്നുകൂടിയിരിക്കുന്ന പഴയ ലക്കം മാസികകളും സാഹിത്യങ്ങളും സമർപ്പിക്കാൻ ശ്രമം നടത്തണം. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം,a ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! ഉചിതമായിരിക്കുന്നിടങ്ങളിൽ പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ?,b യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?c സെപ്റ്റംബർ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? പകര സമർപ്പണമെന്ന നിലയിൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ അല്ലെങ്കിൽ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
◼ പുതുക്കിയ ഡിസ്‌ട്രിക്‌റ്റ് കൺവെൻഷൻ വിവരം: 2002 മേയ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ അറിയിച്ചിരുന്ന പ്രകാരം സെക്കന്തരാബാദിൽ വെച്ചു നടത്താൻ തീരുമാനിച്ചിരുന്ന “തീക്ഷ്‌ണ രാജ്യഘോഷകർ” ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകളുടെ തീയതികൾക്ക് മാറ്റം വരുത്തിയിരിക്കുന്നു. പുതിയ തീയതികൾ: 1) സെക്കന്തരാബാദ് (ഇംഗ്ലീഷ്) നവംബർ 8-10, 2) സെക്കന്തരാബാദ് (തെലുങ്ക്) നവംബർ 15-17.
◼ ബാംഗ്ലൂരിലെ പുതിയ ബ്രാഞ്ച് ഓഫീസ് സൗകര്യങ്ങൾ സന്ദർശിക്കാൻ തീരുമാനിക്കുന്ന 10-ഓ അതിൽ കൂടുതലോ പേർ അടങ്ങുന്ന കൂട്ടങ്ങൾ ആദ്യം പിൻവരുന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്: Bethel Office, Post Box No. 6441, Yelahanka, Bangalore 560 064, Karnataka. ബാംഗ്ലൂരിലെ അദ്ദെവിശ്വനാഥപുരയിലുള്ള ബെഥേൽ സൗകര്യങ്ങൾ കാണാനെത്തുന്ന സന്ദർശക കൂട്ടങ്ങൾക്കുള്ള ക്രമീകരണങ്ങൾ ബെഥേൽ ഓഫീസ് കൈകാര്യം ചെയ്യുന്നതായിരിക്കും. നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന തീയതിയും സമയവും സന്ദർശകരുടെ എണ്ണവും നേരത്തേതന്നെ എഴുതി അറിയിക്കുക. ബെഥേൽ സൗകര്യങ്ങൾ നടന്നു കാണാനുള്ള ക്രമീകരണം 2002 ആഗസ്റ്റ് 1-നു മുമ്പ് ഉണ്ടായിരിക്കുന്നതല്ലെന്ന് ദയവായി ശ്രദ്ധിക്കുക. നിങ്ങളുടെ സന്ദർശനത്തിനു മുമ്പ്, ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടി പരിചിന്തിക്കുക. ബെഥേൽ ഭവനങ്ങൾ സന്ദർശിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഉചിതമായ വസ്ത്രധാരണവും ചമയവും സംബന്ധിച്ചുള്ളതാണ് അത്.
◼ പ്രതിമാസപ്പതിപ്പായിരുന്ന ഉർദു ഉണരുക! ത്രൈമാസപ്പതിപ്പാക്കി മാറ്റിയിരിക്കുന്നു, 2002 ഏപ്രിൽ-ജൂൺ ലക്കം മുതൽ ഇത് നിലവിൽവരും.
◼ FAB:FAC ജനുവരി 24, 2001 എന്ന തീയതിയിലുള്ള കത്തിൽ നിർദേശിച്ചിരിക്കുന്ന പ്രകാരം, സഭകൾക്ക് സഭാ ലൈബ്രറിയിലേക്കായി ഒരു സെറ്റ് വീഡിയോ കാസെറ്റുകൾക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ എന്ന കാര്യം ദയവായി ശ്രദ്ധിക്കുക. സാഹിത്യ അപേക്ഷാ ഫാറത്തിലെ (S-14) “For Cong. Use” എന്ന ഭാഗത്ത് അത് സൂചിപ്പിച്ചിരിക്കണം.
◼ ബ്രാഞ്ച് ഓഫീസിൽ സ്റ്റോക്കിലുള്ള സാഹിത്യങ്ങളുടെ ഒരു ത്രൈമാസ ലിസ്റ്റ് എല്ലാ സഭകൾക്കും ലഭിക്കുന്നതാണ്. മൂന്നു മാസത്തിൽ ഒരിക്കൽ പുതുക്കിയ ലിസ്റ്റ് എല്ലാ സഭകൾക്കും അയച്ചുകൊടുക്കും. ഈ ലിസ്റ്റ് ഒരു പ്ലാസ്റ്റിക് ഫോൾഡറിലാക്കി സാഹിത്യ കൗണ്ടറിനു സമീപം വെക്കുക. ഏറ്റവും പുതിയ പ്രസിദ്ധീകരണ ലിസ്റ്റിലുള്ള സാഹിത്യങ്ങൾക്കു മാത്രമേ ഓർഡർ അയക്കുന്നുള്ളു എന്ന് സേവന മേൽവിചാരകനും സെക്രട്ടറിയും ഉറപ്പു വരുത്തണം. ബ്രാഞ്ച് ഓഫീസിൽനിന്നുള്ള കത്തിലൂടെയോ നമ്മുടെ രാജ്യ ശുശ്രൂഷയിലൂടെയോ അറിയിപ്പു ലഭിക്കാത്തപക്ഷം മറ്റു സാഹിത്യങ്ങൾക്കായി അപേക്ഷിക്കാൻ പാടില്ല.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2 —തെലുങ്ക്, ഹിന്ദി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ —ഇംഗ്ലീഷ്
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം —നേപ്പാളി
യഹോവ—അവൻ ആർ? (ലഘുലേഖ നമ്പർ 23) —ഉർദു
[അടിക്കുറിപ്പുകൾ]
a മലയാളത്തിൽ ലഭ്യമല്ല.
b മലയാളത്തിൽ ലഭ്യമല്ല.
c മലയാളത്തിൽ ലഭ്യമല്ല.