അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതു ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? ഉചിതമായിരിക്കുന്നിടങ്ങളിൽ പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ? (ഇംഗ്ലീഷ്), സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ? (ഇംഗ്ലീഷ്), സെപ്റ്റംബർ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? പകര സമർപ്പണമെന്ന നിലയിൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ അല്ലെങ്കിൽ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് ആവശ്യം ലഘുപത്രിക സമർപ്പിക്കുകയും ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ പ്രത്യേക ശ്രമം നടത്തുകയും ചെയ്യുക. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ആളുകളുടെ കൈവശം ഇവ ഇപ്പോൾത്തന്നെ ഉണ്ടെങ്കിൽ ഏതെങ്കിലും പഴയ പുസ്‌തകം സമർപ്പിക്കാവുന്നതാണ്.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സെപ്റ്റംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത കണക്കു റിപ്പോർട്ടു വായിച്ചശേഷം അതേക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ കൈവശമുള്ള മുഴുവൻ സാഹിത്യങ്ങളുടെയും മാസികകളുടെയും വാർഷിക കണക്കെടുപ്പ് 2002 ആഗസ്റ്റ് 31-നോ അതിനോടടുത്ത് സാധിക്കുന്ന ഒരു തീയതിയിലോ നടത്തണം. സാഹിത്യ ഏകോപകൻ മാസംതോറും എടുക്കുന്ന യഥാർഥ കണക്കെടുപ്പിനു സമാനമായ ഒന്നാണിത്. സാഹിത്യ ഇനവിവര ഫാറത്തിൽ (S-18) ഓരോ ഇനത്തിന്റെയും മൊത്തം എണ്ണം രേഖപ്പെടുത്തണം. സാഹിത്യ കൂട്ടത്തിലുള്ള ഓരോ സഭയിലെയും മാസികാ ദാസനിൽ നിന്ന് മാസികയുടെ മൊത്തം എണ്ണം സമ്പാദിക്കാവുന്നതാണ്. ഓരോ ഏകോപന സഭയ്‌ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറം (S-18) ലഭിക്കുന്നതാണ്. ദയവായി അസൽ സെപ്റ്റംബർ 6-ന് മുമ്പായി സൊസൈറ്റിക്ക് അയയ്‌ക്കുക. കാർബൺ കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി നിങ്ങൾക്കു വർക്ക് ഷീറ്റായി ഉപയോഗിക്കാവുന്നതാണ്. ഏകോപന സഭയുടെ സെക്രട്ടറി സ്റ്റോക്കെടുപ്പിനു മേൽനോട്ടം വഹിക്കണം. അദ്ദേഹവും ഏകോപന സഭയുടെ അധ്യക്ഷ മേൽവിചാരകനും ഫാറത്തിൽ ഒപ്പിടണം.
◼ യഹോവയെ ആരാധിക്കുന്നതിനോടുള്ള ബന്ധത്തിൽ സഭകൾക്കും വ്യക്തികളെന്ന നിലയിൽ പ്രസാധകർക്കും ചിലപ്പോഴൊക്കെ നിയമപരമായ വെല്ലുവിളികൾ നേരിടാറുണ്ട്. ഇത്തരം കാര്യങ്ങളിൽ സഹായം നൽകാനാണ് 1950-ൽ പ്രതിവാദം ചെയ്‌തു സുവാർത്ത നിയമപരമായി സ്ഥാപിക്കൽ (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ കാലങ്ങളിൽ ഈ പുസ്‌തകം ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഇതിലെ നിയമപരമായ വിവരങ്ങൾ കാലാനുസൃതമായി പുതുക്കിയവ അല്ല. അതുകൊണ്ട്, പ്രസാധകരും മൂപ്പന്മാരുടെ സംഘങ്ങളും ഈ ചെറുപുസ്തകത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയമപരമായ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്.
◼ സൊസൈറ്റിക്കുള്ള കത്തുകളിലും പോസ്റ്റ് കാർഡുകളിലും വേണ്ടത്ര സ്റ്റാമ്പ് ഒട്ടിക്കാത്തതിനാൽ ബ്രാഞ്ച് ഓഫീസിന് ഓരോ മാസവും നല്ല ഒരു തുക പിഴയായി അടയ്ക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ട്, ബ്രാഞ്ച് ഓഫീസിന് അയയ്‌ക്കുന്ന തപാലുരുപ്പടികളിൽ ആവശ്യത്തിന് സ്റ്റാമ്പ് ഒട്ടിച്ചിട്ടുണ്ടെന്ന് ദയവായി ഉറപ്പുവരുത്തുക.