അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? പകര സമർപ്പണമെന്ന നിലയിൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ അല്ലെങ്കിൽ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മടക്കസന്ദർശനം നടത്തുന്നിടത്ത് യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രിക സമർപ്പിക്കുക. തുടക്കം മുതൽതന്നെ വീട്ടുകാരനെ നമ്മുടെ സഭായോഗങ്ങൾക്കു ക്ഷണിക്കുക. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ആളുകളുടെ കൈവശം ഇവ ഇപ്പോൾത്തന്നെ ഉണ്ടെങ്കിൽ ഏതെങ്കിലും പഴയ പുസ്‌തകം സമർപ്പിക്കാവുന്നതാണ്. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകര സമർപ്പണമെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്‌തകം, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും ഇവയിൽ ഏതെങ്കിലും സമർപ്പിക്കാവുന്നതാണ്.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ താത്പര്യമുള്ള പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തികളോടുള്ള ബന്ധത്തിൽ 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്‌ക്കുന്ന അപേക്ഷകൾ ബ്രാഞ്ച് ഓഫീസ് സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരണം ചെയ്യണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ആവശ്യമുള്ള എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണു പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി ശ്രദ്ധിക്കുക.
◼ 2003 സ്‌മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യ പ്രസംഗം ഏപ്രിൽ 27 ഞായറാഴ്‌ച നടത്തപ്പെടും. പ്രസംഗത്തിന്റെ പ്രതിപാദ്യ വിഷയവും ബാഹ്യരേഖയും പിന്നീട് നൽകുന്നതായിരിക്കും. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നു വരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. 2003 ഏപ്രിൽ 27-നു മുമ്പ് ഒരു സഭയും പ്രത്യേക പ്രസംഗം നടത്തരുത്.