അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: പരിജ്ഞാനം പുസ്‌തകം വിശേഷവത്കരിച്ചുകൊണ്ട് ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്തുക. ഏപ്രിൽ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ വിശേഷവത്കരിക്കുക. താത്പര്യപ്പെടുന്നപക്ഷം ലോകവ്യാപകവേലയ്ക്ക് സംഭാവന നൽകാവുന്നതാണെന്ന് പ്രസാധകർ വീട്ടുകാരോട് സൂചിപ്പിക്കണം. താത്പര്യക്കാർക്കു മടക്കസന്ദർശനം നടത്തുമ്പോൾ ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്‌തകം സമർപ്പിക്കാൻ ശ്രദ്ധിക്കുക. ബൈബിളധ്യയനം ആരംഭിക്കാൻ സകലശ്രമവും ചെയ്യണം, പ്രത്യേകിച്ചും ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും ഇതിനോടകം പഠിച്ചിട്ടുള്ളവരുമായി. മേയ്: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ. പകര സമർപ്പണമെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്‌തകം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നീ പുസ്തകങ്ങൾ ഉപയോഗിക്കാം. പകര സമർപ്പണത്തിനുള്ള പുസ്തകങ്ങൾ ഒന്നും ഇല്ലാത്ത സഭകൾ അടുത്ത സഭകളിൽ അവയുടെ കൂടുതൽ പ്രതികൾ ഉണ്ടോ എന്നു ദയവായി അന്വേഷിക്കുക. ഉണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്താവുന്നതാണ്. ജൂൺ: പരിജ്ഞാനം പുസ്തകമോ ആവശ്യം ലഘുപത്രികയോ സമർപ്പിക്കുക. വീട്ടുകാരന്റെ കൈവശം ഈ പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിൽ, സഭയിൽ സ്റ്റോക്കുള്ള ഉചിതമായ മറ്റൊരു ലഘുപത്രിക ഉപയോഗിക്കുക.
◼ ഏപ്രിലിൽ സഹായ പയനിയർമാരായി സേവിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾത്തന്നെ അതിനായി ആസൂത്രണം ചെയ്യുകയും അപേക്ഷാഫാറം നേരത്തേതന്നെ പൂരിപ്പിച്ചു നൽകുകയും വേണം. അങ്ങനെയാകുമ്പോൾ ആവശ്യമായ വയൽസേവന ക്രമീകരണങ്ങൾ ചെയ്യാനും വേണ്ടത്ര മാസികകളും മറ്റു സാഹിത്യങ്ങളും കരുതാനും മൂപ്പന്മാർക്കു സാധിക്കും. സഹായ പയനിയറിങ് നടത്താൻ അംഗീകാരം ലഭിക്കുന്ന എല്ലാവരുടെയും പേരുകൾ ഓരോ മാസവും സഭയെ അറിയിക്കണം.
◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്‌ക്കുന്ന അപേക്ഷകൾ ബ്രാഞ്ച് ഓഫീസ് സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി ശ്രദ്ധിക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക—ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
ബൈബിൾ ചർച്ചകൾ ആരംഭിക്കുകയും തുടരുകയും ചെയ്യേണ്ട വിധം—അസമിയ