അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂലൈ, ആഗസ്റ്റ്: താഴെപ്പറയുന്ന 32 പേജുള്ള ഏതു ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്). അനുയോജ്യമായിരിക്കുന്നിടത്ത്, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതിചെയ്യുന്നുവോ? (ഇംഗ്ലീഷ്), യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ? (ഇംഗ്ലീഷ്), സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ: “നിന്റെ രാജ്യം വരേണമേ,” ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്നീ പുസ്തകങ്ങളിൽ ഏതെങ്കിലുമോ നിറം മങ്ങുന്ന കടലാസ്സിൽ അച്ചടിച്ചിട്ടുളള 192 പേജുളള ഏതെങ്കിലും പുസ്തകമോ അതുമല്ലെങ്കിൽ 1988-ന് മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ഒറ്റപ്രതികൾ സമർപ്പിക്കുക. താത്പര്യം കാണിക്കുന്നിടത്ത്, ആവശ്യം ലഘുപത്രിക സമർപ്പിക്കുകയും ബൈബിളധ്യയനം ആരംഭിക്കുന്നതിന് പ്രത്യേക ശ്രമം നടത്തുകയും ചെയ്യുക.
◼ സെപ്റ്റംബർ മുതൽ സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ വിഷയം “സത്യദൈവത്തെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്?” എന്നതായിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഏക സത്യദൈവത്തെ ആരാധിക്കുക —ഇംഗ്ലീഷ്, തമിഴ്, ബംഗാളി, മലയാളം, മിസോ, ഹിന്ദി.
യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? —അസമിയ, ഇംഗ്ലീഷ്, കന്നഡ, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാഠി, മിസോ, ഹിന്ദി
യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും —കന്നഡ
യഹോവയോട് അടുത്തു ചെല്ലുവിൻ —ഇംഗ്ലീഷ്
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണം:
എന്റെ ബൈബിൾ കഥാ പുസ്തകം —ഇംഗ്ലീഷ്