അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ: “നിന്റെ രാജ്യം വരേണമേ,” ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്നീ പുസ്തകങ്ങളിൽ ഏതെങ്കിലുമോ നിറം മങ്ങുന്ന കടലാസ്സിൽ അച്ചടിച്ചിട്ടുളള 192 പേജുളള ഏതെങ്കിലും പുസ്തകമോ അതുമല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് ആവശ്യം ലഘുപത്രിക സമർപ്പിക്കുകയും ബൈബിളധ്യയനം ആരംഭിക്കാൻ പ്രത്യേക ശ്രമം നടത്തുകയും ചെയ്യുക. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. വീട്ടുകാരുടെ കൈവശം ഇവ ഉണ്ടെങ്കിൽ ദൈവത്തെ ആരാധിക്കുക പുസ്തകമോ പഴയ പ്രസിദ്ധീകരണങ്ങളിൽ ഏതെങ്കിലുമോ സമർപ്പിക്കാവുന്നതാണ്. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ. പകരം സമർപ്പണമെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്തകം അല്ലെങ്കിൽ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നീ പുസ്തകങ്ങൾ ഉപയോഗിക്കാവുന്നതാണ്.
◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്ക്കുന്ന അപേക്ഷകൾ ബ്രാഞ്ച് ഓഫീസ് സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി ശ്രദ്ധിക്കുക.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ താത്പര്യമുള്ള പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തികളോടുള്ള ബന്ധത്തിൽ 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ പരിജ്ഞാനം പുസ്തകത്തിനുവേണ്ടി നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. അവയിൽ നിങ്ങൾ ആഗ്രഹിക്കുന്നത്രയും സാക്ഷ്യവേലയിൽ ഉപയോഗിച്ചു നോക്കിയിട്ട്, എന്തു ഫലമുണ്ടാകുന്നു എന്ന് കാണുക.
◼ ബാംഗ്ലൂരിലുള്ള ബ്രാഞ്ച് ഓഫീസിൽ, ലൊണാവ്ലയിലെ മേൽവിലാസത്തിൽ അയയ്ക്കുന്ന നിരവധി കത്തുകൾ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു. നമ്മുടെ സാഹിത്യം ലഭിച്ചിട്ട് അതിനെ കുറിച്ചു കൂടുതൽ അറിയാൻ താത്പര്യമുള്ള, എന്നാൽ സാക്ഷികൾ ഇനിയും മടങ്ങിച്ചെന്നിട്ടില്ലാത്ത ആളുകളിൽനിന്നാണ് വിശേഷിച്ചും അത്തരം കത്തുകൾ വരുന്നത്. പുതിയ മാസികകളിലും അടുത്തകാലത്ത് അച്ചടിച്ച സാഹിത്യത്തിലും ഒഴികെ നമ്മുടെ ഒട്ടുമിക്ക സാഹിത്യത്തിലും ലൊണാവ്ലയിലെ മേൽവിലാസമാണ് ഇപ്പോഴുമുള്ളത്. കൂടാതെ, സഭകളിലും പ്രസാധകരുടെ കൈവശവും ഉള്ള സാഹിത്യത്തിലും പഴയ മേൽവിലാസമാണുള്ളത്. അതുകൊണ്ട്, ഈ സാഹിത്യം സമർപ്പിച്ചുതീരുകയും പുതുതായി അച്ചടിച്ചവ ലഭിക്കുകയും ചെയ്യുന്നതുവരെ പഴയ മേൽവിലാസം തിരുത്തി ബാംഗ്ലൂർ മേൽവിലാസം എഴുതിച്ചേർക്കാൻ ഞങ്ങൾ പ്രസാധകരോട് അഭ്യർഥിക്കുന്നു. ലൊണാവ്ലയ്ക്കു പോകുന്ന കത്തുകളുടെ എണ്ണം കുറയ്ക്കാനും അതു കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനും ഇതു സഹായിക്കും.
◼ 2004 സ്മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 18 ഞായറാഴ്ച നടത്തപ്പെടും. പ്രസംഗത്തിന്റെ വിഷയം പിന്നീട് അറിയിക്കുന്നതായിരിക്കും. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നു വരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. 2004 ഏപ്രിൽ 18-നു മുമ്പ് ഒരു സഭയും പ്രത്യേക പ്രസംഗം നടത്തരുത്.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും —ഹിന്ദി
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? —ബംഗാളി, മറാഠി, ഹിന്ദി
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? —കന്നട, ഗുജറാത്തി, ബംഗാളി, മറാഠി, ഹിന്ദി
മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? —ഇംഗ്ലീഷ്
യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (29 ഗീതങ്ങൾ) —ഹിന്ദി
കുരുക്ഷേത്രം മുതൽ അർമഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും —കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, ഹിന്ദി
മരണത്തിൻമേൽ ജയം—നിങ്ങൾക്കതിനു കഴിയുമോ? —നേപ്പാളി
വിധി നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ? അതോ പടച്ചവനോടു നാം കണക്കു ബോധിപ്പിക്കണമോ? (മുസ്ലീങ്ങൾക്കുവേണ്ടി) (ലഘുലേഖ നമ്പർ 71) —ഉർദു