അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. വീട്ടുകാരുടെ കൈവശം ഇവ ഉണ്ടെങ്കിൽ ഏക സത്യദൈവത്തെ ആരാധിക്കുക പുസ്തകമോ പഴയ പ്രസിദ്ധീകരണങ്ങളിൽ ഏതെങ്കിലുമോ സമർപ്പിക്കാവുന്നതാണ്. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ. പകരം സമർപ്പണമെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്‌തകം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. ജനുവരി: സഭയുടെ സ്റ്റോക്കിൽ ഉണ്ടായിരുന്നേക്കാവുന്ന, 1988-ന് മുമ്പു പ്രസിദ്ധീകരിച്ച ഏതൊരു പുസ്തകവും. ഇവ സ്റ്റോക്കില്ലെങ്കിൽ, അടുത്തുള്ള സഭകളിൽ പഴയ പ്രസിദ്ധീകരണങ്ങൾ അധികമായുണ്ടോ എന്ന് ദയവായി അന്വേഷിക്കുക. ഉണ്ടെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്. പഴയ പുസ്തകങ്ങൾ ഇല്ലാത്ത സഭകൾക്ക് കുടുംബസന്തുഷ്ടിയുടെ രഹസ്യം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: യഹോവയോട് അടുത്തു ചെല്ലുവിൻ. ഈ പ്രസിദ്ധീകരണം ലഭ്യമല്ലെങ്കിൽ, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? അല്ലെങ്കിൽ വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്നിവയിൽ ഏതെങ്കിലും പകരം സമർപ്പിക്കാവുന്നതാണ്.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ഡിസംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതിനെക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ സഭാ ലൈബ്രറിയുടെ ഉപയോഗത്തിനായി വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചിക 2001-ന്റെ (ഇംഗ്ലീഷ്) ആവശ്യപ്പെട്ട പ്രതികൾ അയച്ചുകൊടുത്ത ശേഷം പരിമിതമായ പ്രതികൾ ലഭ്യമാണ്. വ്യക്തിപരമായ ഉപയോഗത്തിന് ഈ സൂചിക ആവശ്യമുള്ള പ്രസാധകർക്ക് സഭ മുഖാന്തരം ഇപ്പോൾ ഓർഡർ ചെയ്യാവുന്നതാണ്.
◼ സാഹിത്യത്തിനായുള്ള സഭകളുടെ അപേക്ഷകൾ ഓരോ മാസവും പിൻവരുന്ന ക്രമത്തിൽ ആയിരിക്കും ബ്രാഞ്ച് ഓഫീസ് കൈകാര്യം ചെയ്യുന്നത്: കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള അപേക്ഷകൾ ആദ്യ ആഴ്‌ച; ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സഭകളിൽനിന്നുള്ള അപേക്ഷകൾ രണ്ടാമത്തെ ആഴ്‌ച; കേരളത്തിൽ നിന്നുള്ളവ മൂന്നാമത്തെ ആഴ്‌ച; ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷകൾ മാസത്തിന്റെ നാലാമത്തെ ആഴ്‌ച. നിങ്ങളുടെ സഭയുടെ അപേക്ഷ കൈകാര്യം ചെയ്യുന്ന നിർദിഷ്ട വാരത്തിനുമുമ്പ് സാഹിത്യ അപേക്ഷകൾ ബ്രാഞ്ച് ഓഫീസിൽ ലഭിക്കത്തക്കവണ്ണം അവ അയയ്‌ക്കാൻ സാഹിത്യ ഏകോപകൻ (അല്ലെങ്കിൽ ദാസൻ) ക്രമീകരണം ചെയ്യണം.
◼ വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചിക 2002-ന്റെ (ഇംഗ്ലീഷ്) പ്രതികൾ ലഭ്യമാണ്. ഓരോ സഭയ്‌ക്കും സഭാലൈബ്രറിക്കു വേണ്ടി ഒരു പ്രതി മാത്രം ഓർഡർ ചെയ്യാവുന്നതാണ്. സാഹിത്യ അപേക്ഷാ ഫാറത്തിലെ “Cong. Use” എന്ന കോളത്തിനു താഴെ ഇക്കാര്യം വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചിക 2002 —ഇംഗ്ലീഷ്
ഏക സത്യദൈവത്തെ ആരാധിക്കുക —കന്നഡ, തെലുങ്ക്
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? —ഇംഗ്ലീഷ്
ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ചെറുത്) —ഇംഗ്ലീഷ്
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം —നേപ്പാളി, ബംഗാളി
എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക —ഇംഗ്ലീഷ്