വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/04 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2004
നമ്മുടെ രാജ്യ ശുശ്രൂഷ—2004
km 1/04 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ജനുവരി: സഭയുടെ സ്റ്റോക്കിൽ ഉണ്ടായി​രു​ന്നേ​ക്കാ​വുന്ന 1988-ന്‌ മുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതൊരു പുസ്‌ത​ക​വും. ഇവ സ്റ്റോക്കി​ല്ലെ​ങ്കിൽ, അടുത്തുള്ള സഭകളിൽ പഴയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അധിക​മാ​യു​ണ്ടോ എന്ന്‌ ദയവായി അന്വേ​ഷി​ക്കുക. ഉണ്ടെങ്കിൽ നിങ്ങൾക്ക്‌ അവ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. പഴയ പുസ്‌ത​കങ്ങൾ ഇല്ലാത്ത സഭകൾക്ക്‌ കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം, യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്നിവ​യിൽ ഏതെങ്കി​ലും സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഫെബ്രു​വരി: യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ. ഈ പ്രസി​ദ്ധീ​ക​രണം ലഭ്യമ​ല്ലെ​ങ്കിൽ ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? എന്ന പുസ്‌ത​ക​മോ അല്ലെങ്കിൽ വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്ന പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. മാർച്ച്‌: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. ഭവന ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കു​ന്ന​തിന്‌ പ്രത്യേക ശ്രമം നടത്തു​ന്ന​താ​യി​രി​ക്കും. ആളുകൾക്കു മുന്നമേ ഈ പ്രസി​ദ്ധീ​ക​രണം ലഭിച്ചി​ട്ടു​ണ്ടെ​ങ്കിൽ ദാനീ​യേൽ പ്രവച​ന​ത്തി​നു ശ്രദ്ധ കൊടു​പ്പിൻ! സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഏപ്രിൽ: വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും ഒറ്റ പ്രതികൾ വിശേ​ഷ​വ​ത്‌ക​രി​ക്കുക. താത്‌പ​ര്യ​ക്കാർക്ക്‌ മടക്കസ​ന്ദർശനം നടത്തു​മ്പോൾ സ്‌മാ​ര​ക​ത്തി​ലോ മറ്റു ദിവ്യാ​ധി​പത്യ കൂടി​വ​ര​വു​ക​ളി​ലോ സംബന്ധി​ച്ചി​ട്ടു​ള്ള​വ​രും എന്നാൽ സംഘട​ന​യോട്‌ സജീവ​മാ​യി സഹവസി​ക്കു​ന്നി​ല്ലാ​ത്ത​വ​രു​മായ ആളുകളെ ഉൾപ്പെ​ടു​ത്തുക. ദൈവത്തെ ആരാധി​ക്കുക പുസ്‌തകം സമർപ്പി​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ക്കാൻ ശുഷ്‌കാ​ന്തി​യോ​ടെ പരി​ശ്ര​മി​ക്കുക, വിശേ​ഷി​ച്ചും പരിജ്ഞാ​നം പുസ്‌ത​ക​വും ആവശ്യം ലഘുപ​ത്രി​ക​യും പഠിച്ചു​ക​ഴി​ഞ്ഞ​വർക്ക്‌.

◼ 2004 മാർച്ച്‌ 15-ന്‌ ആരംഭി​ക്കുന്ന വാരം​മു​തൽ സഭാപു​സ്‌ത​കാ​ധ്യ​യ​ന​ത്തിൽ യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌തകം പഠിക്കു​ന്ന​താ​യി​രി​ക്കും. ഈ പ്രസി​ദ്ധീ​ക​രണം ഇപ്പോൾ ഇംഗ്ലീഷ്‌, കന്നഡ, തമിഴ്‌, തെലുങ്ക്‌, പഞ്ചാബി, ബംഗാളി, മലയാളം, ഹിന്ദി എന്നീ ഭാഷക​ളിൽ ലഭ്യമാണ്‌. സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തിന്‌ ഇതിന്റെ പ്രതികൾ ആവശ്യ​മു​ണ്ടെ​ങ്കിൽ ദയവായി നിങ്ങളു​ടെ ഓർഡർ പെട്ടെ​ന്നു​തന്നെ അയയ്‌ക്കുക.

◼ ഈ വർഷം ഏപ്രിൽ 4 ഞായറാഴ്‌ച സൂര്യാ​സ്‌ത​മ​യ​ശേഷം സ്‌മാ​രകം ആചരി​ക്കാൻ സഭകൾ സൗകര്യ​പ്ര​ദ​മായ ക്രമീ​ക​ര​ണങ്ങൾ ചെയ്യണം. പ്രസംഗം നേരത്തേ തുടങ്ങാ​മെ​ങ്കി​ലും സ്‌മാരക ചിഹ്നങ്ങ​ളു​ടെ വിതരണം സൂര്യാ​സ്‌ത​മ​യ​ത്തി​നു ശേഷമേ തുടങ്ങാ​വൂ. നിങ്ങളു​ടെ പ്രദേ​ശത്തെ സൂര്യാ​സ്‌ത​മയം എപ്പോ​ഴാ​ണെന്നു നിശ്ചയ​പ്പെ​ടു​ത്താൻ പ്രാ​ദേ​ശിക ഉറവി​ട​ങ്ങ​ളു​മാ​യി ബന്ധപ്പെ​ടുക. വയൽസേവന യോഗ​മൊ​ഴി​കെ യാതൊ​രു യോഗ​വും അന്നു നടത്തരു​താ​ത്ത​തു​കൊണ്ട്‌, വീക്ഷാ​ഗോ​പുര അധ്യയനം മറ്റൊരു സമയത്തു നടത്താൻ ഉചിത​മായ ക്രമീ​ക​ര​ണങ്ങൾ ചെയ്യേ​ണ്ട​താണ്‌. സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ ആ വാര​ത്തേ​ക്കുള്ള യോഗ​പ​ട്ടിക പ്രാ​ദേ​ശിക സാഹച​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ ക്രമീ​ക​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കും. ഓരോ സഭയും സ്വന്തമാ​യി സ്‌മാ​ര​കാ​ച​രണം നടത്തു​ന്ന​താണ്‌ അഭികാ​മ്യ​മെ​ങ്കി​ലും എല്ലായ്‌പോ​ഴും അതു സാധി​ക്ക​ണ​മെ​ന്നില്ല. സാധാ​ര​ണ​മാ​യി പല സഭകൾ ഒരേ രാജ്യ​ഹാൾ ഉപയോ​ഗി​ക്കു​ന്നി​ടത്ത്‌ ഒരുപക്ഷേ ഒന്നോ അതില​ധി​ക​മോ സഭകൾക്ക്‌ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നാ​യി മറ്റൊരു സ്ഥലം ഉപയോ​ഗി​ക്കാൻ ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌. ഒരു ഹാളിൽ ഒന്നില​ധി​കം സ്‌മാ​ര​കാ​ച​രണം നടക്കു​മ്പോൾ സാധ്യ​മെ​ങ്കിൽ പരിപാ​ടി​കൾക്കി​ട​യിൽ 40 മിനി​ട്ടെ​ങ്കി​ലും ഉണ്ടായി​രി​ക്കാൻ നിർദേ​ശി​ക്കു​ന്നു. കൂടി​വ​രുന്ന എല്ലാവർക്കും ആ അവസര​ത്തിൽനി​ന്നു പൂർണ​പ്ര​യോ​ജനം നേടാൻ കഴി​യേ​ണ്ട​തി​നാണ്‌ ഇത്‌. വാഹനങ്ങൾ പാർക്ക്‌ചെ​യ്യു​മ്പോ​ഴും യാത്ര​ക്കാ​രെ കയറ്റു​ക​യും ഇറക്കു​ക​യും മറ്റും ചെയ്യു​മ്പോ​ഴും ഗതാഗത തടസ്സം സൃഷ്ടി​ക്കാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കേ​ണ്ട​താണ്‌. പ്രാ​ദേ​ശി​ക​മാ​യി ഏതു ക്രമീ​ക​ര​ണ​ങ്ങ​ളാണ്‌ ഏറ്റവും ഉചിത​മെന്നു മൂപ്പന്മാ​രു​ടെ സംഘം തീരു​മാ​നി​ക്കണം.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക —ഇംഗ്ലീഷ്‌, തമിഴ്‌

യഹോവയോട്‌ അടുത്തു ചെല്ലു​വിൻ —കന്നഡ, തമിഴ്‌, തെലുങ്ക്‌, പഞ്ചാബി, ബംഗാളി, മലയാളം, ഹിന്ദി

കാണ്മിൻ! ആ ‘നല്ല ദേശം’ —ഇംഗ്ലീഷ്‌, കന്നഡ, തമിഴ്‌, തെലുങ്ക്‌, മലയാളം, ഹിന്ദി

യഹോവയ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടുക (ചെറിയ പാട്ടു​പു​സ്‌തകം) —കന്നഡ

യഹോവയ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടുക (29 ഗീതങ്ങൾ) —നേപ്പാളി

ഈ ലോകം അതിജീ​വി​ക്കു​മോ? (ലഘുലേഖ നമ്പർ 19) —അസമിയ

വിഷാദമഗ്നർക്ക്‌ ആശ്വാസം (ലഘുലേഖ നമ്പർ 20) —അസമിയ

കുടുംബജീവിതം ആസ്വദി​ക്കുക (ലഘുലേഖ നമ്പർ 21) —അസമിയ

ആർ യഥാർത്ഥ​ത്തിൽ ഈ ലോകത്തെ ഭരിക്കു​ന്നു? (ലഘുലേഖ നമ്പർ 22) —അസമിയ

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാ​നം —ഗുജറാ​ത്തി

ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ —നേപ്പാളി

യഹോവയ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടുക (29 ഗീതങ്ങൾ) —തെലുങ്ക്‌

സമാധാനപൂർണ്ണമായ ഒരു പുതിയ ലോക​ത്തി​ലെ ജീവിതം (ലഘുലേഖ നമ്പർ 15) — കന്നഡ, ഗുജറാ​ത്തി, ഡസോങ്ക, തമിഴ്‌, നേപ്പാളി, പഞ്ചാബി, ബംഗാളി, മറാഠി, മിസോ, ഹിന്ദി

മരിച്ച പ്രിയ​പ്പെ​ട്ട​വർക്ക്‌ എന്തു പ്രത്യാശ? (ലഘുലേഖ നമ്പർ 16) —കന്നഡ, കൊങ്കണി (കാനറീസ്‌, റോമൻ), മിസോ

ഈ ലോകം അതിജീ​വി​ക്കു​മോ? (ലഘുലേഖ നമ്പർ 19) —ഗുജറാ​ത്തി, തമിഴ്‌, ബംഗാളി, മറാഠി, ഹിന്ദി

നിങ്ങൾക്ക്‌ ഒരു അമർത്യ ആത്മാവ്‌ ഉണ്ടോ? (ലഘുലേഖ നമ്പർ 25) —മിസോ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക