അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: യഹോവയോട് അടുത്തു ചെല്ലുവിൻ. ഈ പ്രസിദ്ധീകരണം ലഭ്യമല്ലെങ്കിൽ ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകമോ വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകമോ സമർപ്പിക്കാവുന്നതാണ്. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. ആളുകൾക്കു മുന്നമേ ഈ പ്രസിദ്ധീകരണം ലഭിച്ചിട്ടുണ്ടെങ്കിൽ ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ വിശേഷവത്കരിക്കുക. സ്മാരകത്തിലോ മറ്റു ദിവ്യാധിപത്യ കൂടിവരവുകളിലോ സംബന്ധിച്ചിട്ടുള്ളവരും എന്നാൽ സംഘടനയോട് സജീവമായി സഹവസിക്കുന്നില്ലാത്തവരുമായ ആളുകൾ ഉൾപ്പെടെ, താത്പര്യക്കാർക്കു മടക്കസന്ദർശനം നടത്തുമ്പോൾ ദൈവത്തെ ആരാധിക്കുക പുസ്തകം സമർപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു ഭവന ബൈബിളധ്യയനം ആരംഭിക്കാൻ ശുഷ്കാന്തിയോടെ പരിശ്രമിക്കുക, വിശേഷിച്ചും പരിജ്ഞാനം പുസ്തകവും ആവശ്യം ലഘുപത്രികയും പഠിച്ചുകഴിഞ്ഞവർക്ക്.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ മാർച്ച് 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത കണക്കു റിപ്പോർട്ടു വായിച്ചശേഷം അതേക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക. ലോകവ്യാപക വേലയ്ക്കും സംഘടന സ്പോൺസർ ചെയ്യുന്ന മറ്റേതെങ്കിലും ഫണ്ടിനും വേണ്ടി സഭ നൽകിയ സാമ്പത്തിക സംഭാവനയ്ക്ക് സൊസൈറ്റിയിൽനിന്ന് ഏതെങ്കിലും അക്നോളഡ്ജ്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ വായിക്കുക.
◼ സെക്രട്ടറിയും സേവന മേൽവിചാരകനും എല്ലാ സാധാരണ പയനിയർമാരുടെയും പ്രവർത്തനം അവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ സഹായിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്യേണ്ടതുണ്ട്. നിർദേശങ്ങൾക്കായി, എല്ലാവർഷവും സൊസൈറ്റി അയയ്ക്കുന്ന (S-201) കത്തുകൾ പുനരവലോകനം ചെയ്യുക.
◼ 2004 സ്മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗത്തിന്റെ വിഷയം “ധൈര്യമുള്ളവരായിരുന്നുകൊണ്ട് യഹോവയിൽ ആശ്രയിപ്പിൻ” എന്നതാണ്. 2003 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രത്യേക പരസ്യപ്രസംഗത്തോടുള്ള ബന്ധത്തിൽ നൽകിയിരുന്ന അറിയിപ്പ് കാണുക.
◼ (1) രാജ്യസംഗീതം [നമ്പർ 1-9]; (2) രാജ്യഗീതങ്ങൾ ആലപിക്കൽ എന്നിവയുടെ സിഡി-കളുടെ പരിമിതമായ എണ്ണം ലഭ്യമാണ്. രാജ്യഹാളിലെ ഉപയോഗത്തിനായി രാജ്യസംഗീതത്തിന്റെ ഒരു സെറ്റ് ലഭിക്കാൻ ആഗ്രഹിക്കുന്ന സഭകൾ ദയവായി എത്രയുംപെട്ടെന്ന് അപേക്ഷ അയയ്ക്കുക. രാജ്യഗീതങ്ങൾ ആലപിക്കൽ സിഡി-യ്ക്കായി പ്രസാധകർക്കും അപേക്ഷ നൽകാവുന്നതാണ്.
◼ ഫെബ്രുവരി മുതൽ—വൈകിയാൽ മാർച്ച് 1 മുതൽ—സർക്കിട്ട് മേൽവിചാരകന്മാർ നടത്തുന്ന പുതിയ പരസ്യപ്രസംഗത്തിന്റെ വിഷയം “നിങ്ങൾ ആരുടെ മൂല്യങ്ങളാണ് പ്രിയപ്പെടുന്നത്?” എന്നതായിരിക്കും.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ബൈബിൾ ചർച്ചകൾ ആരംഭിക്കുകയും തുടരുകയും ചെയ്യേണ്ട വിധം —കന്നഡ
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? —ഇംഗ്ലീഷ്, നേപ്പാളി
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? —നേപ്പാളി, പഞ്ചാബി