അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്) സെപ്റ്റംബർ: ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? ഈ ലഘുപത്രിക ലഭ്യമല്ലെങ്കിൽ എന്റെ ബൈബിൾ കഥാ പുസ്തകമോ മഹാനായ മനുഷ്യൻ പുസ്തകമോ സമർപ്പിക്കുക.
◼ സെപ്റ്റംബർ മുതൽ സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം “വിശ്വാസത്തോടും ധൈര്യത്തോടും കൂടെ ഭാവിയെ അഭിമുഖീകരിക്കൽ” എന്നതായിരിക്കും.
◼ നിയമിച്ചുകൊടുക്കാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ പരിജ്ഞാനം പുസ്തകമോ ആവശ്യം ലഘുപത്രികയോ സമർപ്പിക്കാവുന്നതാണ്. വീട്ടുകാരന്റെ പക്കൽ ഇവ രണ്ടും ഉണ്ടെങ്കിൽ, മറ്റേതെങ്കിലും പ്രസിദ്ധീകരണം സമർപ്പിക്കാൻ കഴിയും. ആളില്ലാ ഭവനങ്ങളിൽ ഇടുന്നതിനും സാഹിത്യം സ്വീകരിക്കാത്ത ആളുകൾക്കു കൊടുക്കുന്നതിനും വേണ്ടി എല്ലാവരും വ്യത്യസ്ത തരം ലഘുലേഖകൾ കൂടെ കരുതണം. താത്പര്യക്കാരുടെ അടുക്കൽ മടങ്ങിച്ചെല്ലാൻ ശ്രമിക്കേണ്ടതാണ്. സമീപ സഭകളിലെ സഹോദരങ്ങൾക്കു പ്രസ്തുത പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കുന്ന സാഹചര്യങ്ങളിൽ ഇതു വിശേഷാൽ ബാധകമാണ്.
◼ സാധാരണ പയനിയർ സേവന അപേക്ഷാ ഫാറത്തിന്റെയും (S-205) സഹായ പയനിയർ സേവന അപേക്ഷാ ഫാറത്തിന്റെയും (S-205b) വേണ്ടത്ര ശേഖരം സഭയിൽ ഉണ്ടെന്ന് സഭാ സെക്രട്ടറിമാർ ഉറപ്പുവരുത്തണം. സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് അവയ്ക്കുള്ള ഓർഡർ അയയ്ക്കാവുന്നതാണ്. കുറഞ്ഞപക്ഷം ഒരു വർഷത്തേക്കു വേണ്ട ഫാറങ്ങൾ കരുതുക.
◼ സാധാരണ പയനിയർ സേവനത്തിനുള്ള അപേക്ഷകൾ ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കുന്നതിനു മുമ്പ് അവ പൂർണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് സഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പു വരുത്തണം. അപേക്ഷകർക്ക് തങ്ങളുടെ സ്നാപനത്തിന്റെ കൃത്യമായ തീയതി ഓർമയില്ലെങ്കിൽ, ഏകദേശ തീയതി കണക്കാക്കി അവർ അതിന്റെ രേഖ സൂക്ഷിക്കണം. സഭാ പ്രസാധക രേഖ കാർഡിൽ സെക്രട്ടറി ഈ തീയതി രേഖപ്പെടുത്തണം.
◼ നിങ്ങളുടെ വ്യക്തിപരമായ യാത്രയിൽ, മറ്റൊരു രാജ്യത്തെ സഭായോഗങ്ങളിലോ ഒരു സമ്മേളനത്തിലോ ഡിസ്ട്രിക്റ്റ് കൺവെൻഷനിലോ സംബന്ധിക്കുന്നത് ഉൾപ്പെട്ടിരിക്കുമ്പോൾ, തീയതി, സമയം, സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി പ്രസ്തുത രാജ്യത്തെ വേലയുടെ മേൽനോട്ടം വഹിക്കുന്ന ബ്രാഞ്ച് ഓഫീസുമായാണു ബന്ധപ്പെടേണ്ടത്. പുതിയ വാർഷികപുസ്തകത്തിന്റെ അവസാന പേജിൽ ബ്രാഞ്ച് ഓഫീസുകളുടെ മേൽവിലാസങ്ങൾ നൽകിയിട്ടുണ്ട്.
◼ സൊസൈറ്റിക്ക് എല്ലാ അധ്യക്ഷ മേൽവിചാരകന്മാരുടെയും സെക്രട്ടറിമാരുടെയും ഏറ്റവും പുതിയ മേൽവിലാസങ്ങൾ സൂക്ഷിക്കേണ്ടതുള്ളതിനാൽ, മേൽവിലാസത്തിൽ എപ്പോഴെങ്കിലും എന്തെങ്കിലും മാറ്റം വരുന്നെങ്കിൽ സെക്രട്ടറി, Presiding Overseer/Secretary Change of Address (S-29) ഫാറം പൂരിപ്പിച്ച് സൊസൈറ്റിക്ക് കഴിവതും വേഗം അയച്ചുതരേണ്ടതാണ്. എസ്റ്റിഡി കോഡുകളിൽ വരുന്ന മാറ്റത്തിനും ഇതു ബാധകമാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഈ ലോകം അതിജീവിക്കുമോ? (ലഘുലേഖ നമ്പർ 19) —ഒറിയ, സിന്ധി
വിഷാദമഗ്നർക്ക് ആശ്വാസം (ലഘുലേഖ നമ്പർ 20) —സിന്ധി
ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു? (ലഘുലേഖ നമ്പർ 22) —സിന്ധി
യേശുക്രിസ്തു ആരാണ്? (ലഘുലേഖ നമ്പർ 24) —ഉർദു, കൊങ്കണി (കാനറീസ്)