അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം: ഏപ്രിൽ 1-17: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ വിശേഷവത്‌കരിക്കുക. സ്‌മാരകത്തിലോ മറ്റു ദിവ്യാധിപത്യ കൂടിവരവുകളിലോ സംബന്ധിക്കുന്നവരും എന്നാൽ സഭയോട് സജീവമായി സഹവസിക്കുന്നില്ലാത്തവരുമായ ആളുകൾ ഉൾപ്പെടെയുള്ള താത്‌പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ദൈവത്തെ ആരാധിക്കുക പുസ്‌തകം സമർപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബൈബിളധ്യയനം ആരംഭിക്കുക എന്നതായിരിക്കണം ലക്ഷ്യം, വിശേഷിച്ചും പരിജ്ഞാനം പുസ്‌തകവും ആവശ്യം ലഘുപത്രികയും പഠിച്ചുകഴിഞ്ഞവരുമായി. ഏപ്രിൽ 18 - മേയ് 15: ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയുടെ പ്രത്യേക വിതരണം. മേയ് 16-31: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ വിശേഷവത്‌കരിക്കുക. സ്‌മാരകത്തിലോ മറ്റു ദിവ്യാധിപത്യ കൂടിവരവുകളിലോ സംബന്ധിക്കുന്നവരും എന്നാൽ സഭയോട് സജീവമായി സഹവസിക്കുന്നില്ലാത്തവരുമായ ആളുകൾ ഉൾപ്പെടെയുള്ള താത്‌പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ദൈവത്തെ ആരാധിക്കുക പുസ്‌തകം സമർപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബൈബിളധ്യയനം ആരംഭിക്കുക എന്നതായിരിക്കണം ലക്ഷ്യം, വിശേഷിച്ചും പരിജ്ഞാനം പുസ്‌തകവും ആവശ്യം ലഘുപത്രികയും പഠിച്ചുകഴിഞ്ഞവരുമായി. ജൂൺ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) പുസ്‌തകം സമർപ്പിക്കുക. തങ്ങൾക്ക് കുട്ടികളില്ലെന്നു പറയുന്നവർക്ക് ആവശ്യം ലഘുപത്രിക സമർപ്പിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ ശ്രമം നടത്തുക. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്)
◼ എല്ലാ അധ്യക്ഷ മേൽവിചാരകന്മാരുടെയും സെക്രട്ടറിമാരുടെയും ഏറ്റവും പുതിയ മേൽവിലാസവും ഫോൺ നമ്പരും ബ്രാഞ്ച് ഓഫീസിൽ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഇവയിൽ എന്തെങ്കിലും മാറ്റം വരുന്നെങ്കിൽ സഭാസേവനക്കമ്മിറ്റി, Presiding Overseer/Secretary Change of Address (S-29, അധ്യക്ഷമേൽവിചാരകന്റെ/സെക്രട്ടറിയുടെ മേൽവിലാസമാറ്റം) ഫാറം പൂരിപ്പിച്ച്, ഒപ്പിട്ട് ബ്രാഞ്ച് ഓഫീസിന് ഉടനടി അയച്ചുകൊടുക്കേണ്ടതാണ്. ടെലിഫോൺ കോഡുകളിൽ മാറ്റം വരുമ്പോഴും ഇതുതന്നെ ചെയ്യേണ്ടതാണ്.
◼ സാധാരണ പയനിയർ സേവന അപേക്ഷ (S-205) ഫാറവും സഹായ പയനിയർ സേവന അപേക്ഷ (S-205b) ഫാറവും സഭയിൽ ആവശ്യത്തിന് ഉണ്ടെന്ന് സഭാ സെക്രട്ടറിമാർ ഉറപ്പു വരുത്തണം. സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് ഇവയ്‌ക്കു വേണ്ടി ഓർഡർ ചെയ്യാവുന്നതാണ്. ഒരു വർഷത്തേക്കെങ്കിലും ഉള്ള സ്റ്റോക്ക് സഭയിൽ ഉണ്ടായിരിക്കണം. എല്ലാ സാധാരണ പയനിയർ അപേക്ഷാ ഫാറങ്ങളും പരിശോധിച്ച്, അവ പൂർണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
◼ 2005 ആഗസ്റ്റ് 26-28 തീയതികളിൽ ബാംഗ്ലൂരിൽ വെച്ചു നടക്കുന്ന ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിൽ (ഇംഗ്ലീഷ്) ശ്രവണ വൈകല്യമുള്ളവർക്കുവേണ്ടി ഒരു ആംഗ്യഭാഷാ സെഷൻ ക്രമീകരിക്കാനുള്ള ഏർപ്പാടുകൾ ചെയ്‌തിട്ടുണ്ട്.
◼ സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-14) പട്ടികപ്പെടുത്തിയിട്ടുള്ള ഫാറങ്ങൾക്കായുള്ള നിങ്ങളുടെ വാർഷിക അപേക്ഷകൾ ഏപ്രിൽ മാസത്തെ നിങ്ങളുടെ സാഹിത്യ അപേക്ഷയിൽ ഉൾപ്പെടുത്തുക. ഫാറങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തോ വേറൊരു സാഹിത്യ അപേക്ഷാ ഫാറമോ ദയവായി അയയ്‌ക്കരുത്. പകരം ഏപ്രിൽ മാസത്തെ സാഹിത്യ അപേക്ഷയോടൊപ്പം അത് ചേർക്കുക. കൂടുതലായ വിവരങ്ങൾക്ക് ഇംഗ്ലീഷിലുള്ള വാച്ച്‌ടവർ സാഹിത്യ അപേക്ഷാ ഗൈഡ്, സെക്ഷൻ 4, പേജ് 1 കാണുക.
◼ 2005-ലേക്കുള്ള ഡിസ്‌ട്രിക്‌റ്റ് കൺവെൻഷൻ ബാഡ്‌ജ് കാർഡുകൾ അപേക്ഷയില്ലാതെതന്നെ അയച്ചു തരുന്നതായിരിക്കും. സഭയുടെ പ്രാഥമിക ഭാഷയ്‌ക്കു പുറമേ മറ്റേതെങ്കിലും ഭാഷയിൽ ഇവ ആവശ്യമാണെങ്കിൽ മാത്രം ഇവയ്‌ക്കായി അപേക്ഷിച്ചാൽ മതിയാകും. ഓരോ സഭയിലെയും അംഗങ്ങളുടെ എണ്ണം അനുസരിച്ച് 25-ന്റെ ഗുണിതങ്ങളായി ഇവ അയയ്‌ക്കുന്നതായിരിക്കും. സഭയ്‌ക്ക് ബാഡ്‌ജ് കാർഡുകൾ കൂടുതലായി ആവശ്യമുണ്ടെങ്കിൽ സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് ഇവയ്‌ക്കു വേണ്ടി ഓർഡർ ചെയ്യേണ്ടതാണ്.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ (പരിഷ്‌കരിച്ചത്) —കന്നഡ
കുരുക്‌ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും —കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, മറാഠി, ഹിന്ദി