അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഏപ്രിൽ 18-മേയ് 15: ജാഗരൂകർ ആയിരിക്കുവിൻ! എന്ന ലഘുപത്രിക വിതരണം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടി. മേയ് 16-31: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ വിശേഷവത്‌കരിക്കുക. താത്‌പര്യക്കാർക്ക്—സ്‌മാരകത്തിലോ മറ്റു ദിവ്യാധിപത്യ കൂടിവരവുകളിലോ സംബന്ധിക്കുന്നവരും എന്നാൽ സഭയോട് സജീവമായി സഹവസിക്കാത്തവരുമായ ആളുകളും ഇതിൽ ഉൾപ്പെടുന്നു—മടക്കസന്ദർശനം നടത്തുമ്പോൾ ദൈവത്തെ ആരാധിക്കുക പുസ്‌തകം സമർപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബൈബിളധ്യയനം ആരംഭിക്കുക എന്നതായിരിക്കണം ലക്ഷ്യം, വിശേഷിച്ചും പരിജ്ഞാനം പുസ്‌തകവും ആവശ്യം ലഘുപത്രികയും പഠിച്ചുകഴിഞ്ഞവരുമായി. ജൂൺ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) പുസ്‌തകം സമർപ്പിക്കുക. തങ്ങൾക്കു കുട്ടികളില്ലെന്നു വീട്ടുകാർ പറയുന്നെങ്കിൽ ആവശ്യം ലഘുപത്രിക സമർപ്പിക്കുക. ബൈബിളധ്യയനങ്ങൾ തുടങ്ങാൻ പ്രത്യേകം ശ്രമം നടത്തുക. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ജൂൺ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. മെയ്‌ന്റനൻസിനോ നിർമാണത്തിനോ മറ്റോ ആയി ഒരു പ്രത്യേക ഫണ്ട് സൂക്ഷിക്കുന്നുണ്ടെങ്കിൽ ആ കണക്ക് ഓഡിറ്റ് ചെയ്യാനുള്ള ക്രമീകരണവും ചെയ്യേണ്ടതാണ്. അടുത്ത തവണ കണക്കു റിപ്പോർട്ട് സഭയിൽ വായിക്കുമ്പോൾ ഓഡിറ്റ് പൂർത്തിയായതായി സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ജൂൺ 27-ന് ആരംഭിക്കുന്ന വാരംമുതൽ അസമിയ, മറാഠി എന്നീ ഭാഷകളിലുള്ള സഭകൾ സഭാ പുസ്‌തകാധ്യയനത്തിന് ഹിന്ദിയിലുള്ള ദാനീയേൽ പ്രവചനം പുസ്‌തകം ഉപയോഗിക്കും. ബംഗാളി, മിസോ/ലൂഷായ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള സഭകൾ ദൈവത്തെ ആരാധിക്കുക പുസ്‌തകം പഠിക്കും.
◼ ഗാങ്‌ടോക്കിൽ (നേപ്പാൾ) വെച്ചു നടത്താൻ നിശ്ചയിച്ചിരുന്ന “ദൈവിക അനുസരണം” ഡിസ്‌ട്രിക്‌റ്റ് കൺവെൻഷന്റെ തീയതി മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി 2005 ആഗസ്റ്റ് 12-14 ആയിരിക്കും.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക —ഇംഗ്ലീഷിലുള്ള വല്യക്ഷര പതിപ്പ്
ഇത് കാഴ്‌ചശക്തി കുറഞ്ഞവർക്കും ചെറിയ അക്ഷരങ്ങൾ വായിക്കാൻ പറ്റാത്തവർക്കും വേണ്ടി മാത്രം ഉള്ള പ്രത്യേക അപേക്ഷാ ഇനമാണ് എന്ന കാര്യം ദയവായി ഓർക്കുക. അതുകൊണ്ട്, കാഴ്‌ചയ്‌ക്കു ബുദ്ധിമുട്ടുള്ള പ്രസാധകർ നൽകുന്ന പ്രത്യേക അപേക്ഷപ്രകാരമായിരിക്കണം ഇതിന്റെ ഓർഡർ അയയ്‌ക്കേണ്ടത്. ഓർഡറുകൾ സൊസൈറ്റിക്ക് അയയ്‌ക്കുന്നതിനു മുമ്പ് ഇതിന്റെ ആവശ്യകത സേവനക്കമ്മിറ്റി വിലയിരുത്തുകയും സാഹിത്യ അപേക്ഷാ ഫോറത്തിൽ അതു പരാമർശിക്കുകയും ചെയ്യേണ്ടതാണ്.
◼ ലഭ്യമായ പുതിയ ഓഡിയോ കോംപാക്‌റ്റ് ഡിസ്‌കുകൾ:
നിങ്ങളുടെ കണ്ണു ലഘുവായി സൂക്ഷിക്കുക —കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
കുടുംബങ്ങളേ—അനുദിന ബൈബിൾ വായന നിങ്ങളുടെ ജീവിതചര്യയാക്കുക! —കന്നഡ, തമിഴ്, മലയാളം, ഹിന്ദി
യഹോവയോട് അടുത്തു ചെല്ലുവിൻ (MP3 format) —ഇംഗ്ലീഷ്
പതിനാല് ബൈബിൾ നാടകങ്ങൾ (മൂന്ന് സിഡികളുടെ സെറ്റ്, MP3 format) —ഇംഗ്ലീഷ്