വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/05 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 7/05 പേ. 3

അറിയിപ്പുകൾ

◼ സാഹിത്യ സമർപ്പണം. ജൂലൈ, ആഗസ്റ്റ്‌: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്‌: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്‌, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്‌) സെപ്‌റ്റംബർ: നിങ്ങളെക്കുറിച്ച്‌ കരുതലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സമർപ്പിക്കുക. പകരം സമർപ്പണം എന്ന നിലയിൽ, ജീവൻ​—⁠അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകമോ 192 പേജുള്ള പഴയ ഏതെങ്കിലും പുസ്‌തകമോ ഉപയോഗിക്കാവുന്നതാണ്‌. വീട്ടുകാരൻ പുസ്‌തകം സ്വീകരിക്കുന്നില്ലെങ്കിൽ, ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക പരിചയപ്പെടുത്താവുന്നതാണ്‌. ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ സമർപ്പിക്കുക. താത്‌പര്യം കാണുന്നിടത്ത്‌ ദയവായി ആവശ്യം ലഘുപത്രിക പരിചയപ്പെടുത്തുക.

◼ സെപ്‌റ്റംബർ മുതൽ സർക്കിട്ട്‌ മേൽവിചാരകന്മാർ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം “ബൈബിളിനാൽ നയിക്കപ്പെടേണ്ടത്‌ എന്തുകൊണ്ട്‌?” എന്നതായിരിക്കും.

◼ സാധാരണ പയനിയർ സേവനത്തിനുള്ള അപേക്ഷകൾ, പയനിയറിങ്‌ തുടങ്ങാൻ ആഗ്രഹിക്കുന്ന തീയതിക്ക്‌ കുറഞ്ഞത്‌ 30 ദിവസംമുമ്പ്‌ ബ്രാഞ്ച്‌ ഓഫീസിന്‌ അയച്ചുതരാൻ ശുപാർശ ചെയ്യുന്നു. അപേക്ഷാഫാറങ്ങൾ പൂർണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന്‌ സഭാ സെക്രട്ടറി പരിശോധിച്ച്‌ ഉറപ്പു വരുത്തണം. അപേക്ഷകർക്ക്‌ തങ്ങളുടെ സ്‌നാപനത്തിന്റെ കൃത്യമായ തീയതി ഓർമയില്ലെങ്കിൽ, ഏകദേശ തീയതി കണക്കാക്കി അവർ അതിന്റെ രേഖ സൂക്ഷിക്കണം. സഭാ പ്രസാധക രേഖ കാർഡിൽ (S-21) സെക്രട്ടറി ഈ തീയതി രേഖപ്പെടുത്തണം.

◼ ഓർമിപ്പിക്കൽ: വാർഷിക ഇനങ്ങൾക്കായുള്ള പ്രത്യേക അപേക്ഷാഫാറം (Special Request Form for Annual Items) സഭകൾക്ക്‌ അയച്ചിട്ടുണ്ട്‌. 2006-ലെ വാർഷികപുസ്‌തകം, കലണ്ടർ, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്നിവയ്‌ക്കായി ഇതുവരെയും അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ ഉടൻതന്നെ അവയ്‌ക്കുള്ള അപേക്ഷ അയയ്‌ക്കേണ്ടതാണ്‌. രാജ്യഹാൾ സാഹിത്യ ഇനവിവര ക്രമീകരണത്തിനുകീഴിൽ വരുന്ന സഭകൾ അവയുടെ “ഏകോപന സഭ”യിലൂടെ മാത്രമേ അപേക്ഷകൾ അയയ്‌ക്കാവൂ. എന്നിരുന്നാലും, തങ്ങളുടെ സാഹിത്യ കൂട്ടത്തിലുള്ള ഓരോ സഭയ്‌ക്കും ആവശ്യമായ ഓർഡർ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്‌ ഏകോപന സഭയുടെ സെക്രട്ടറി ഉറപ്പുവരുത്തണം.

◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:

ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക ​—⁠കന്നഡ

നമ്മുടെ പ്രശ്‌നങ്ങൾ​—⁠അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? ​—⁠നേപ്പാളി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക