ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2005 ആഗസ്റ്റ് 29-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2005 ജൂലൈ 4 മുതൽ ആഗസ്റ്റ് 29 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പസംഗ ഗുണങ്ങൾ
1. ക്രിസ്തീയ പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ നമ്മുടെ ‘സൗമ്യത [“ന്യായബോധം,” NW] സകല മനുഷ്യരും അറിയാൻ’ തക്കവണ്ണം നമുക്ക് എങ്ങനെ പ്രവർത്തിക്കാം, ഇതു പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? (ഫിലി. 4:5; യാക്കോ. 3:17) [be പേ. 251 ഖ. 1-3, ചതുരം]
2. ന്യായബോധം പ്രകടമാക്കേണ്ടത് എപ്പോഴാണെന്ന് അറിയുന്നത് മറ്റുള്ളവരോടു വിജയകരമായി ഇടപെടാൻ നമ്മെ എങ്ങനെ സഹായിക്കും? [be പേ. 253 ഖ. 1-2]
3. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ചു ന്യായവാദം ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ചോദ്യങ്ങളുടെ വിദഗ്ധമായ ഉപയോഗം പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 253 ഖ. 3-4]
4. ബോധ്യം വരുത്തുമാറ് പ്രേരണാത്മകമായി വിവരങ്ങൾ അവതരിപ്പിക്കാൻ നാം ഏതെല്ലാം ഘടകങ്ങൾ പരിചിന്തിക്കണം? [be പേ. 255 ഖ. 1-4, ചതുരം; പേ. 256 ഖ. 1, ചതുരം]
5. തിരുവെഴുത്തുകളുടെ ന്യായയുക്തതയ്ക്ക് ഉപോദ്ബലകമായ അനുബന്ധ തെളിവുകൾ ഉപയോഗിക്കാൻ തീരുമാനിക്കുന്നപക്ഷം നാം എന്തു മനസ്സിൽപ്പിടിക്കണം? [be പേ. 256 ഖ. 3-5, ചതുരം]
1-ാം നമ്പർ നിയമനം
6. യേശു ഒരു ചരിത്ര പുരുഷനായിരുന്നു എന്നതിന് വ്യക്തമായ എന്തു തെളിവുണ്ട്? [w03 6/15 പേ. 4-7]
7. ‘നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുകയും’ നീതിമാന്മാരുടെ ഭവനം ‘നിലനിൽക്കുകയും’ ചെയ്യുന്നതെങ്ങനെ? (സദൃ. 12:6, 7) [w03 1/15 പേ. 30 ഖ. 1-3]
8. ബൈബിൾ എഴുതിയിരിക്കുന്നത്, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു നീണ്ട പട്ടികയുടെ രൂപത്തിൽ അല്ലാത്തതിനാൽ ‘കർത്താവിന്റെ [“യഹോവയുടെ,” NW] ഇഷ്ടം ഇന്നതെന്നു ഗ്രഹിക്കാൻ’ നമുക്ക് എങ്ങനെ കഴിയും? (എഫെ. 5:17) [w03 12/1 പേ. 21 ഖ. 3-പേ. 22 ഖ. 3]
9. ദാരിദ്ര്യമോ സാമ്പത്തിക പ്രതിസന്ധികളോ നേരിടുമ്പോൾ അവയുമായി പൊരുത്തപ്പെടാൻ ഏതു ബൈബിൾ തത്ത്വങ്ങളുടെ ബാധകമാക്കൽ സഹായിക്കും? [w03 8/1 പേ. 5 ഖ. 2-5]
10. സൗജന്യമായി കൊടുക്കുന്നതിൽ യഹോവ വെച്ചിരിക്കുന്ന ദൃഷ്ടാന്തം നമ്മെ എങ്ങനെ സ്വാധീനിക്കണം? (മത്താ. 10:8) [w03 8/1 പേ. 20-22]
പ്രതിവാര ബൈബിൾ വായന
11. ശലോമോൻ പണികഴിപ്പിച്ച ആലയത്തിന്റെ പ്രവേശനകവാടത്തിൽ ഉണ്ടായിരുന്ന, യാഖീൻ എന്നും ബോവസ് എന്നും പേരുള്ള സ്തംഭങ്ങൾ എന്തിനെ പ്രതീകപ്പെടുത്തി? (1 രാജാ. 7:15-22)
12. സോർരാജാവായ ഹീരാമിന് ഗലീലദേശത്തു ശലോമോൻ 20 പട്ടണങ്ങൾ സമ്മാനമായി കൊടുത്തതു ന്യായപ്രമാണത്തിനു ചേർച്ചയിൽ ആയിരുന്നോ? (1 രാജാ. 9:10-13)
13. ‘ഒരു ദൈവപുരുഷന്റെ’ അനുസരണക്കേടിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാനാകും? (1 രാജാ. 13:1-25)
14. യഹൂദയിലെ ആസാ രാജാവ് താൻ ധൈര്യശാലിയാണെന്ന് ഏതു വിധത്തിൽ പ്രകടമാക്കി, അവന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (1 രാജാ. 15:11-13)
15. ആഹാബ് രാജാവും നാബോത്തും ഉൾപ്പെട്ട സംഭവം, ആത്മാനുകമ്പയുടെ അപകടം ദൃഷ്ടാന്തീകരിക്കുന്നത് എങ്ങനെ? (1 രാജാ. 21:1-16)