വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/05 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 11/05 പേ. 3

അറിയിപ്പുകൾ

◼ സാഹിത്യ സമർപ്പണം. നവംബർ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സമർപ്പിക്കുക. തങ്ങൾക്കു കുട്ടികളില്ലെന്നു വീട്ടുകാർ സൂചിപ്പിക്കുന്നപക്ഷം, പരിജ്ഞാനം പുസ്‌തകമോ ബൈബിളിനെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയോ പരിചയപ്പെടുത്തുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം സമർപ്പിക്കുക. ബൈബിൾ​—⁠ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്‌), എന്റെ ബൈബിൾ കഥാ പുസ്‌തകം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവ സഭയിൽ സ്റ്റോക്കുണ്ടെങ്കിൽ പകരം സമർപ്പണം എന്ന നിലയിൽ അവയിൽ ഏതെങ്കിലും നൽകുക. ജനുവരി: കടലാസ്‌ മഞ്ഞനിറമാകുകയോ നിറംമങ്ങുകയോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കിലും പുസ്‌തകമോ 1991-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്‌തകമോ സമർപ്പിക്കാവുന്നതാണ്‌. വീട്ടുകാരൻ പുസ്‌തകം സ്വീകരിക്കുന്നില്ലെങ്കിൽ, ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക പരിചയപ്പെടുത്തുക. ഫെബ്രുവരി: യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകം വിശേഷവത്‌കരിക്കപ്പെടും. ഈ പ്രസിദ്ധീകരണം കൈവശമില്ലാത്ത സഭകൾക്ക്‌ വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകമോ സഭയുടെ സ്റ്റോക്കിൽ അധികമുള്ള മറ്റേതെങ്കിലും പഴയ പ്രസിദ്ധീകരണമോ ഉപയോഗിക്കാവുന്നതാണ്‌.

◼ 2006 ഏപ്രിൽ 17-ന്‌ ആരംഭിക്കുന്ന വാരം മുതൽ സഭാ പുസ്‌തകാധ്യയനത്തിൽ നാം പഠിക്കുന്നത്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകമായിരിക്കും. ആ സമയത്ത്‌ സഭകളിൽ ആവശ്യത്തിന്‌ പുസ്‌തകങ്ങൾ സ്റ്റോക്കുണ്ടായിരിക്കണം.

◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ഡിസംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റ്‌ ചെയ്യേണ്ടതാണ്‌. മെയ്‌ന്റനൻസിനോ നിർമാണത്തിനോ മറ്റോ ആയി ഒരു പ്രത്യേക ഫണ്ട്‌ സൂക്ഷിക്കുന്നുണ്ടെങ്കിൽ ആ കണക്ക്‌ ഓഡിറ്റ്‌ ചെയ്യാനുള്ള ക്രമീകരണവും ചെയ്യേണ്ടതാണ്‌. അതേത്തുടർന്ന്‌, അടുത്ത തവണ കണക്കു റിപ്പോർട്ട്‌ വായിക്കുമ്പോൾ അതേക്കുറിച്ച്‌ സഭയിൽ ഒരു അറിയിപ്പു നടത്തുക.

◼ ലോകവ്യാപക വേലയ്‌ക്കും രാജ്യഹാൾ ഫണ്ടിലേക്കും ആയി ബ്രാഞ്ച്‌ ഓഫീസിന്‌ നേരിട്ട്‌ അയയ്‌ക്കുന്ന സംഭാവനകളുടെ ചെക്കിൽ അല്ലെങ്കിൽ ബാങ്ക്‌ ഡ്രാഫ്‌റ്റിൽ “The Watch Tower Society” എന്ന പേരായിരിക്കണം കാണിക്കേണ്ടത്‌.

◼ ജനുവരിയിലെ ഒരു സേവനയോഗ പരിപാടിയിൽ രക്തപ്പകർച്ചയ്‌ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു എന്ന വീഡിയോ പരിപാടി പരിചിന്തിക്കുന്നതായിരിക്കും. കോപ്പികൾ ആവശ്യമുണ്ടെങ്കിൽ, കഴിയുന്നത്ര പെട്ടെന്ന്‌ സഭയിലൂടെ ഓർഡർ അയയ്‌ക്കുക.

◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ​—⁠ഇംഗ്ലീഷ്‌, കന്നഡ, തമിഴ്‌, തെലുങ്ക്‌, നേപ്പാളി, മലയാളം, മറാത്തി, ഹിന്ദി

സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം! (ലഘുലേഖ നമ്പർ 27) ​—⁠ഇംഗ്ലീഷ്‌, ഉർദു, കന്നഡ, കൊങ്കണി (റോമൻ ലിപി), ഖാസി, ഗുജറാത്തി, തമിഴ്‌, തെലുങ്ക്‌, നേപ്പാളി, പഞ്ചാബി, ബംഗാളി, മണിപ്പൂരി, മലയാളം, മറാത്തി, മിസോ, ഹിന്ദി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക