അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജനുവരി: കടലാസ് മഞ്ഞനിറമാകുകയോ നിറംമങ്ങുകയോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1991-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. അത്തരം പുസ്തകങ്ങളൊന്നും സ്റ്റോക്കില്ലാത്ത സഭകൾക്ക്, പരിജ്ഞാനം പുസ്തകമോ ജാഗരൂകർ ആയിരിക്കുവിൻ! എന്ന ലഘുപത്രികയോ ഉപയോഗിക്കാവുന്നതാണ്. ഫെബ്രുവരി: യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം വിശേഷവത്കരിക്കുക. ഈ പ്രസിദ്ധീകരണം കൈവശമില്ലാത്ത സഭകൾക്ക് വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകമോ സഭയുടെ സ്റ്റോക്കിൽ അധികമുള്ള മറ്റേതെങ്കിലും പഴയ പ്രസിദ്ധീകരണമോ ഉപയോഗിക്കാവുന്നതാണ്. മാർച്ച്: ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം വിശേഷവത്കരിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക ശ്രമം ചെയ്യുക. പുസ്തകത്തോടൊപ്പം, ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ സമർപ്പിക്കുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരാകുന്നവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ള താത്പര്യക്കാർക്കു മടക്കസന്ദർശനം നടത്തുമ്പോൾ, ബൈബിളധ്യയനം തുടങ്ങുക എന്ന ലക്ഷ്യത്തോടെ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാൻ ശ്രമിക്കുക.
◼ ഫെബ്രുവരി മുതൽ—വൈകിയാൽ മാർച്ച് 4 മുതൽ—സർക്കിട്ട് മേൽവിചാരകന്മാർ നടത്തുന്ന പുതിയ പരസ്യപ്രസംഗത്തിന്റെ വിഷയം “ദൈവത്തിന്റെ പുതിയ ലോകം—അതിൽ പ്രവേശിക്കാൻ ആർ യോഗ്യത പ്രാപിക്കും?” എന്നതായിരിക്കും.
◼ യുവജനങ്ങൾ ചോദിക്കുന്നു—ഞാൻ ജീവിതം എങ്ങനെ വിനിയോഗിക്കും? (ഇംഗ്ലീഷ്) എന്ന വീഡിയോയിലെ വിവരങ്ങൾ ഏപ്രിൽ മാസത്തിലെ ഒരു സേവനയോഗത്തിൽ പരിചിന്തിക്കുന്നതായിരിക്കും. അതിന്റെ കോപ്പികൾ ആവശ്യമുണ്ടെങ്കിൽ എത്രയും പെട്ടെന്നുതന്നെ സഭയിലൂടെ അപേക്ഷിക്കേണ്ടതാണ്.
◼ ചൈനീസിലുള്ള സാഹിത്യങ്ങൾ രണ്ടു ലിപികളിൽ ലഭ്യമാണ്. “ചൈനീസ്” (CH) എന്നു നാം പരാമർശിക്കുന്ന പരമ്പരാഗത ലിപിയാണ് ഹോങ്കോങ്, തായ്വാൻ എന്നിവടങ്ങളിൽനിന്നുള്ളവർ പൊതുവേ വായിക്കുന്നത്. ശേഷമുള്ള മിക്ക ചൈനീസ് വായനക്കാരും “ലളിതവത്കരിക്കപ്പെട്ട ചൈനീസ്” (CHS) എന്നു പരാമർശിക്കപ്പെടുന്ന ലളിത ലിപിയാണ് സാധാരണമായി വായിക്കുന്നത്. ഒരു വ്യക്തി കാന്റൊണിസോ മാൻഡറിനോ അല്ലെങ്കിൽ മറ്റൊരു ഭാഷാഭേദമോ സംസാരിച്ചാലും അദ്ദേഹം വായിക്കാൻ ഇഷ്ടപ്പെടുന്ന ലിപി ഏതാണെന്ന് അറിയേണ്ടതു പ്രധാനമാണ്. അതുകൊണ്ട് അപേക്ഷ സമർപ്പിക്കുമ്പോൾ ഏതു ലിപിയിലുള്ള സാഹിത്യമാണ് ആവശ്യമുള്ളതെന്നു വ്യക്തമായി കാണിക്കുക.
◼ ഈ വർഷം ഏപ്രിൽ 2 തിങ്കളാഴ്ച സൂര്യാസ്തമയശേഷം സ്മാരകം ആചരിക്കാൻ സഭകൾ ഉചിതമായ ക്രമീകരണങ്ങൾ ചെയ്യണം. പ്രസംഗം നേരത്തേ തുടങ്ങിയാലും സ്മാരക ചിഹ്നങ്ങളുടെ വിതരണം സൂര്യാസ്തമയത്തിനുശേഷം മാത്രമേ നടത്താവൂ. നിങ്ങളുടെ പ്രദേശത്തെ സൂര്യാസ്തമയം എപ്പോഴാണെന്നു നിശ്ചയപ്പെടുത്താൻ പ്രാദേശിക ഉറവിടങ്ങളുമായി ബന്ധപ്പെടുക. ഓരോ സഭയും സ്വന്തമായി സ്മാരകാചരണം നടത്താൻ ശ്രമിക്കണം. എന്നിരുന്നാലും എല്ലായ്പോഴും അതു സാധിക്കണമെന്നില്ല. സാധാരണമായി പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ഒരുപക്ഷേ ഒന്നോ അതിലധികമോ സഭകൾക്ക് സ്മാരകാചരണത്തിനായി മറ്റൊരു സ്ഥലം ഉപയോഗിക്കാൻ ക്രമീകരിക്കാവുന്നതാണ്. ഒരു ഹാളിൽ ഒന്നിലധികം സ്മാരകാചരണം നടത്തുമ്പോൾ സാധ്യമെങ്കിൽ പരിപാടികൾക്കിടയിൽ 40 മിനിട്ടെങ്കിലും ഉണ്ടായിരിക്കാൻ നിർദേശിക്കുന്നു. കൂടിവരുന്ന എല്ലാവർക്കും ആ അവസരത്തിൽനിന്നു പൂർണപ്രയോജനം നേടാൻ കഴിയേണ്ടതിനാണ് ഇത്. വാഹനങ്ങൾ പാർക്കുചെയ്യുമ്പോഴും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും മറ്റും ചെയ്യുമ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രാദേശികമായി ഏതു ക്രമീകരണങ്ങളാണ് ഏറ്റവും ഉചിതമെന്നു മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം.
◼ സഭയിലെ ഓരോ സാധാരണ പയനിയറുടെയും പയനിയർ നിയമന കത്ത് (S-202) തങ്ങളുടെ പക്കൽ ഉണ്ടെന്ന് സഭാ സെക്രട്ടറി ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ദയവായി ബ്രാഞ്ച് ഓഫീസിന് എഴുതുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണം:
യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (29 പാട്ടുകൾ) —ബംഗാളി