അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം വിശേഷവത്കരിക്കുക. അത് ഇല്ലാത്തപക്ഷം വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകമോ സഭയുടെ സ്റ്റോക്കിൽ അധികമുള്ള മറ്റേതെങ്കിലും പഴയ പ്രസിദ്ധീകരണമോ ഉപയോഗിക്കാവുന്നതാണ്. മാർച്ച്: ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം വിശേഷവത്കരിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. പുസ്തകത്തോടൊപ്പം, ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ സമർപ്പിക്കുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരാകുന്നവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ള താത്പര്യക്കാർക്കു മടക്കസന്ദർശനം നടത്തുമ്പോൾ, ബൈബിളധ്യയനം തുടങ്ങുക എന്ന ലക്ഷ്യത്തോടെ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാൻ ശ്രമിക്കുക.
◼ സെക്രട്ടറിയും സേവന മേൽവിചാരകനും എല്ലാ സാധാരണ പയനിയർമാരുടെയും പ്രവർത്തനം അവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ സഹായിക്കാൻ മൂപ്പന്മാർ ആവശ്യമായ ക്രമീകരണം ചെയ്യണം. നിർദേശങ്ങൾക്കായി, വർഷംതോറും അയയ്ക്കുന്ന S-201 കത്ത് അവലോകനം ചെയ്യുക.
◼ 2007 സ്മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗത്തിന്റെ വിഷയം “ഈ പ്രശ്നപൂരിത ലോകത്തിലും നിങ്ങൾക്കു സുരക്ഷിതത്വബോധം അനുഭവിക്കാനാകും!” എന്നതാണ്. 2006 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഇതിനോടുള്ള ബന്ധത്തിൽ നൽകിയിരുന്ന അറിയിപ്പു കാണുക.
◼ 2007 സെപ്റ്റംബർ 7-9 തീയതികളിൽ കൊച്ചിയിൽ നടത്താൻ പട്ടികപ്പെടുത്തിയിരുന്ന “ക്രിസ്തുവിനെ അനുഗമിക്കുക!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ (കൊച്ചി-2) സെപ്റ്റംബർ 21-23 തീയതികളിലേക്കു മാറ്റിയിരിക്കുന്നു.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക —ഈരടികൾമാത്രം —തമിഴ്
ഈരടികൾ മാത്രമുള്ള ഈ പാട്ടുപുസ്തകം (Ssbly) സംഗീത ചിഹ്നങ്ങളില്ലാത്ത വലുപ്പം കുറഞ്ഞ പതിപ്പാണ്.
നിങ്ങൾക്ക് ഒരു അമർത്യ ആത്മാവ് ഉണ്ടോ? —ഉർദു
◼ അമേരിക്കൻ ആംഗ്യഭാഷയിൽ ലഭ്യമായിട്ടുള്ള പുതിയ ഡിവിഡികൾ:
മർക്കോസ് എഴുതിയ സുവിശേഷം
നിങ്ങൾ ആരുടെ അധികാരത്തിനു കീഴ്പെടുന്നു?
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ —ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? —ഇംഗ്ലീഷ്, കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! —ടിബറ്റൻ