അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം: ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ. സ്മാരകത്തിനോ മറ്റ് ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരാകുന്നവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ള താത്പര്യക്കാർക്കു മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ആ പുസ്തകം ഉപയോഗിച്ച് ബൈബിളധ്യയനം തുടങ്ങുക എന്നതായിരിക്കണം ലക്ഷ്യം. ജൂൺ: സ്രഷ്ടാവ് (ഇംഗ്ലീഷ്) പുസ്തകമോ കുടുംബ സന്തുഷ്ടി പുസ്തകമോ. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജാഗരൂകർ ആയിരിക്കുവിൻ!, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ.
◼ മേയ് മുതൽ, 2007-ലേക്കുള്ള ഡിസ്ട്രിക്റ്റ് കൺവെൻഷൻ ബാഡ്ജ് കാർഡുകൾ അപേക്ഷയില്ലാതെതന്നെ സാഹിത്യത്തോടൊപ്പം അയച്ചുതരുന്നതായിരിക്കും. പ്രസാധകരുടെ എണ്ണമനുസരിച്ച് 25-ന്റെ കെട്ടുകളായിട്ടായിരിക്കും അയയ്ക്കുക. അതിനാൽ അവയ്ക്കായി അപേക്ഷ അയയ്ക്കേണ്ടതില്ല. എന്നാൽ ബാഡ്ജ് കാർഡുകൾ തികയാതെവരുകയോ മറ്റൊരു ഭാഷയിൽ ആവശ്യമായിവരുകയോ ചെയ്യുന്നപക്ഷം സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് ഇവയ്ക്കുവേണ്ടി ഓർഡർ ചെയ്യാവുന്നതാണ്.
◼ സാധാരണ പയനിയർ സേവന അപേക്ഷ (S-205) ഫാറവും സഹായ പയനിയർ സേവന അപേക്ഷ (S-205b) ഫാറവും സഭയിൽ ആവശ്യത്തിന് ഉണ്ടെന്ന് സഭാ സെക്രട്ടറിമാർ ഉറപ്പുവരുത്തണം. സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് ഇവയ്ക്കുവേണ്ടി ഓർഡർ ചെയ്യാവുന്നതാണ്. ഒരു വർഷത്തേക്കെങ്കിലും ഉള്ള സ്റ്റോക്ക് സഭയിൽ ഉണ്ടായിരിക്കണം. ബ്രാഞ്ചിലേക്ക് അയയ്ക്കുന്നതിനുമുമ്പ്, എല്ലാ സാധാരണ പയനിയർ അപേക്ഷാ ഫാറങ്ങളും പൂർണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
◼ എല്ലാ അധ്യക്ഷമേൽവിചാരകന്മാരുടെയും സെക്രട്ടറിമാരുടെയും ഏറ്റവും പുതിയ മേൽവിലാസവും ഫോൺനമ്പരും ബ്രാഞ്ച് ഓഫീസിൽ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. അവയ്ക്കു മാറ്റം വന്നിട്ടുണ്ടെങ്കിൽ സേവനക്കമ്മിറ്റി, അധ്യക്ഷ മേൽവിചാരകന്റെ/സെക്രട്ടറിയുടെ മേൽവിലാസ മാറ്റ ഫാറം (S-29) പൂരിപ്പിച്ച്, ഒപ്പിട്ട് ബ്രാഞ്ച് ഓഫീസിലേക്ക് ഉടനടി അയച്ചുകൊടുക്കണം. ഫോൺനമ്പരിൽവരുന്ന ഏതൊരു മാറ്റവും ഇതിൽ ഉൾപ്പെടുന്നു.
◼ നിങ്ങളുടെ യാത്രയിൽ, മറ്റൊരു രാജ്യത്തെ സഭായോഗങ്ങളിലോ ഒരു സമ്മേളനത്തിലോ ഡിസ്ട്രിക്റ്റ് കൺവെൻഷനിലോ സംബന്ധിക്കുന്നത് ഉൾപ്പെട്ടിരിക്കുമ്പോൾ, തീയതി, സമയം, സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി പ്രസ്തുത രാജ്യത്തെ വേലയുടെ മേൽനോട്ടം വഹിക്കുന്ന ബ്രാഞ്ച് ഓഫീസുമായാണു ബന്ധപ്പെടേണ്ടത്. പുതിയ വാർഷികപുസ്തകത്തിന്റെ അവസാനപേജിൽ ബ്രാഞ്ച് ഓഫീസുകളുടെ മേൽവിലാസങ്ങൾ നൽകിയിട്ടുണ്ട്.
◼ സാഹിത്യ ഇനങ്ങളുടെ വാർഷിക കലണ്ടർ (Yearly Calendar of Literature Items) അനുസരിച്ച്, സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-14) പട്ടികപ്പെടുത്തിയിരിക്കുന്നതും അടുത്ത സേവനവർഷത്തേക്കു വേണ്ടിയതുമായ ഫാറങ്ങൾക്ക് അപേക്ഷിക്കേണ്ടത് ഏപ്രിൽ മാസത്തിലാണ്. അതുകൊണ്ട്, സാഹിത്യ അപേക്ഷാ ഫാറത്തിന്റെ (S-14) രണ്ടാം പേജിൽ കൊടുത്തിരിക്കുന്ന ഫാറങ്ങൾ അടുത്ത വർഷത്തേക്ക് എത്രത്തോളം വേണമെന്ന് പരിശോധിച്ച് അടുത്ത മാസത്തെ സാഹിത്യ അപേക്ഷയോടൊപ്പം അയയ്ക്കുക. മിക്കപ്പോഴും ഒന്നോ രണ്ടോ ഫാറങ്ങൾക്കുവേണ്ടി സഭകൾ തിരക്കുകൂട്ടി അപേക്ഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സേവന ഫാറങ്ങൾക്കുള്ള അപേക്ഷ സാഹിത്യ അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ പണവും സമയവും ലാഭിക്കാം.
◼ “രക്തത്തിന്റെ ഘടകാംശങ്ങളുടെയും എന്റെതന്നെ രക്തം ഉൾപ്പെടുന്ന വൈദ്യ നടപടികളുടെയും കാര്യത്തിൽ ഞാൻ എന്തു തീരുമാനമെടുക്കണം?” എന്ന 2006 നവംബർ 27-ലെ സേവനയോഗ പരിപാടിയെ ആസ്പദമാക്കി നൽകിയ നിർദേശം പിൻപറ്റുന്നതിന് പുസ്തകാധ്യയന മേൽവിചാരകന്മാർ പ്രസാധകർക്ക് ആവശ്യമായ ഓർമിപ്പിക്കൽ നൽകേണ്ടതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
എന്റെ ബൈബിൾ കഥാപുസ്തകത്തിനുള്ള അധ്യയന ചോദ്യങ്ങൾ —മിസോ
◼ ലഭ്യമായ കോംപാക്റ്റ് ഡിസ്ക്കുകൾ
രാജ്യസംഗീതം (MP3), വാല്യം 4
◼ ലഭ്യമായ പുതിയ ഡിവിഡി-കൾ
യോഹന്നാൻ എഴുതിയ സുവിശേഷം—അമേരിക്കൻ ആംഗ്യഭാഷ
സുവാർത്ത പങ്കുവെക്കാൻ സംഘടിതരും മുഴു സഹോദരവർഗവും —ഇംഗ്ലീഷ്
2007 മാർച്ചിലെ നമ്മുടെ രാജ്യ ശുശ്രൂഷയോടൊപ്പം ഈ ഡിവിഡി-യുടെ ഒരു കോപ്പി എല്ലാ സഭകൾക്കും അയച്ചുകൊടുത്തിട്ടുണ്ട്. താത്പര്യമുള്ള പ്രസാധകർക്ക് സഭയുടെ ലൈബ്രറിയിൽനിന്ന് ഇത് എടുത്തുപയോഗിക്കാവുന്നതാണ്. ഉപയോഗിച്ചശേഷം ഇത് തിരിച്ചേൽപ്പിക്കുക. കൂടുതൽ പ്രതികൾ ലഭ്യമാകുമ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷയിലൂടെ അറിയിക്കുന്നതായിരിക്കും. അതിനുശേഷം മാത്രമേ ഇതിനുള്ള ഓർഡർ അയയ്ക്കാവൂ.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ജാഗരൂകർ ആയിരിക്കുവിൻ! —നേപ്പാളി
ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? —ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, മറാഠി