അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകരം സമർപ്പണമെന്ന നിലയിൽ യഹോവയോട് അടുത്തു ചെല്ലുവിൻ, കുടുംബ സന്തുഷ്ടിയുടെ രഹസ്യം ഇവയിലേതെങ്കിലുമൊന്നു കൊടുക്കാവുന്നതാണ്. ജനുവരി: നിറംമങ്ങിയ 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1991-ന് മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഈ പ്രസിദ്ധീകരണങ്ങൾ കൈവശമില്ലാത്ത സഭകൾക്ക് പരിജ്ഞാനം പുസ്തകമോ (ലഭ്യമെങ്കിൽ) ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയോ ഉപയോഗിക്കാവുന്നതാണ്. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്), കുടുംബ സന്തുഷ്ടിയുടെ രഹസ്യം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അധ്യയനം ആരംഭിക്കാൻ ഉത്സാഹപൂർവം ശ്രമിക്കുക.
◼ അധ്യക്ഷ മേൽവിചാരകൻ നിയമിക്കുന്ന ആരെങ്കിലും സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന് കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ ഓഡിറ്റു ചെയ്ത വിവരം സഭയെ അറിയിക്കുക. തുടർച്ചയായി ഓഡിറ്റു ചെയ്യുന്നതിന് ഒരേ വ്യക്തിയെത്തന്നെ നിയമിക്കരുത്.—സഭാ കണക്കുകൾ സംബന്ധിച്ച നിർദേശങ്ങൾ (S-27) കാണുക.
◼ ദയവായി ശ്രദ്ധിക്കുക: 2009-ലെ സ്മാരകം ഏപ്രിൽ 9 വ്യാഴാഴ്ച സൂര്യാസ്തമയശേഷം ആയിരിക്കും. ഒന്നിലധികം സഭകൾ ഒരു രാജ്യഹാൾതന്നെ ഉപയോഗിക്കുമ്പോൾ, മറ്റെവിടെയെങ്കിലും സ്മാരകാചരണം ക്രമീകരിക്കേണ്ടിവരുന്ന സഭകൾക്ക് ആവശ്യമായ ബുക്കിങ്ങും മറ്റും ചെയ്യുന്നതിനു വേണ്ടിയാണ് വളരെ മുന്നമേതന്നെ ഇക്കാര്യം അറിയിക്കുന്നത്. സമാധാനപരവും ക്രമീകൃതവുമായ ഒരു വിധത്തിൽ സ്മാരകാചരണം നടക്കേണ്ടതിന് കെട്ടിടത്തിലെ മറ്റു പ്രവർത്തനങ്ങൾ നിമിത്തം യാതൊരു ശല്യവും ഉണ്ടായിരിക്കുകയില്ലെന്ന് ഉറപ്പുവരുത്തുന്ന ഒരു ഉടമ്പടി ഹാളിന്റെ ഭാരവാഹികളുമായി മൂപ്പന്മാർ ചെയ്തിരിക്കണം.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
എന്റെ ബൈബിൾ കഥാ പുസ്തകം—ചെറുത് —നേപ്പാളി
◼ അമേരിക്കൻ ആംഗ്യഭാഷയിൽ ലഭ്യമായ പുതിയ ഡിവിഡി-കൾ:
ലൂക്കൊസിന്റെ സുവിശേഷം
യഹോവയുടെ അധികാരത്തെ ആദരിക്കുക
നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ