അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജനുവരി: 192 പേജുള്ള, നിറംമങ്ങിയ ഏതെങ്കിലും പുസ്തകമോ 1991-നുമുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഈ പ്രസിദ്ധീകരണങ്ങൾ കൈവശമില്ലാത്ത സഭകൾക്ക്, പരിജ്ഞാനം പുസ്തകം ലഭ്യമാണെങ്കിൽ അതോ, അല്ലെങ്കിൽ ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയോ ഉപയോഗിക്കാവുന്നതാണ്. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) അല്ലെങ്കിൽ കുടുംബ സന്തുഷ്ടിയുടെ രഹസ്യം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അധ്യയനം ആരംഭിക്കാൻ ഉത്സാഹപൂർവം ശ്രമിക്കുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സഭയുമായി സജീവമായി സഹവസിച്ചുതുടങ്ങിയിട്ടില്ലാത്ത, സ്മാരകത്തിനും പ്രത്യേക പരസ്യപ്രസംഗത്തിനും ഹാജരായവരെ ചെന്നുകാണാൻ പ്രത്യേകശ്രമം ചെയ്യുക. ഇതുവരെയും ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ടില്ലാത്തവർക്ക് അധ്യയനം തുടങ്ങുക എന്നതായിരിക്കണം സന്ദർശനത്തിന്റെ ലക്ഷ്യം.
◼ മാർച്ചിൽ അഞ്ച് വാരാന്തങ്ങൾ ഉള്ളതിനാൽ സഹായ പയനിയറിങ് ചെയ്യാൻ പറ്റിയ മാസമായിരിക്കും അത്.
◼ ഫെബ്രുവരി മുതൽ—വൈകിയാൽ മാർച്ച് 2 മുതൽ—സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം “കഷ്ടകാലങ്ങളിൽ സഹായം എവിടെനിന്ന്?” എന്നതായിരിക്കും.
◼ ഈ വർഷം മാർച്ച് 22 ശനിയാഴ്ച സൂര്യാസ്തമയശേഷം സ്മാരകം ആചരിക്കാൻ സഭകൾ ഉചിതമായ ക്രമീകരണങ്ങൾ ചെയ്യണം. പ്രസംഗം നേരത്തേ തുടങ്ങിയാലും സ്മാരക ചിഹ്നങ്ങളുടെ വിതരണം സൂര്യാസ്തമയത്തിനുശേഷം മാത്രമേ നടത്താവൂ. നിങ്ങളുടെ പ്രദേശത്തെ സൂര്യാസ്തമയം എപ്പോഴാണെന്നു നിശ്ചയപ്പെടുത്താൻ പ്രാദേശിക ഉറവിടങ്ങളുമായി ബന്ധപ്പെടുക. ഓരോ സഭയും സ്വന്തമായി സ്മാരകാചരണം നടത്താൻ ശ്രമിക്കണം. എന്നിരുന്നാലും എല്ലായ്പോഴും അതു സാധിക്കണമെന്നില്ല. സാധാരണമായി പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ഒരുപക്ഷേ ഒന്നോ അതിലധികമോ സഭകൾക്ക് സ്മാരകാചരണത്തിനായി മറ്റൊരു സ്ഥലം ഉപയോഗിക്കാനുള്ള ക്രമീകരണം ചെയ്യാൻ കഴിഞ്ഞേക്കും. ഒരു ഹാളിൽ ഒന്നിലധികം സ്മാരകാചരണം നടത്തുമ്പോൾ പരിപാടികൾക്കിടയിൽ 40 മിനിട്ടെങ്കിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്. കൂടിവരുന്ന എല്ലാവർക്കും സ്മാരകത്തിനുശേഷം അൽപ്പം സഹവാസം ആസ്വദിച്ചുകൊണ്ട് പൂർണപ്രയോജനം നേടാൻ സാധിക്കേണ്ടതിനാണിത്. വാഹനങ്ങൾ പാർക്കുചെയ്യുമ്പോഴും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും മറ്റും ചെയ്യുമ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രാദേശികമായി ഏതു ക്രമീകരണങ്ങളാണ് ഏറ്റവും ഉചിതമെന്നു മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം.
◼ സഭയിലെ ഓരോ സാധാരണ പയനിയറുടെയും നിയമന കത്ത് (S-202) തങ്ങളുടെ പക്കൽ ഉണ്ടെന്ന് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ദയവായി ബ്രാഞ്ചോഫീസിനെ എഴുതി അറിയിക്കുക.