അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്), കുടുംബ സന്തുഷ്ടിയുടെ രഹസ്യം, ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്നിവയിലേതെങ്കിലും ലഭ്യമാണെങ്കിൽ, അവ സമർപ്പിക്കാവുന്നതാണ്. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ഈ പുസ്തകം സമർപ്പിക്കുന്നിടത്തും നേരത്തെതന്നെ ഇതിന്റെ ഒരു കോപ്പി ഉള്ള ഭവനങ്ങളിലും ഒരു ബൈബിളധ്യയനം തുടങ്ങുകയെന്ന ലക്ഷ്യംവെക്കുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരവും ഉണരുക!യും. സ്മാരകത്തിനോ മറ്റ് ഏതെങ്കിലും ദിവ്യാധിപത്യ യോഗങ്ങൾക്കോ സംബന്ധിച്ചിട്ടുള്ളവരും എന്നാൽ സഭയോടൊത്ത് സജീവമായി സഹവസിക്കാത്തവരും ആയ വ്യക്തികൾ ഉൾപ്പെടെയുള്ള താത്പര്യക്കാരുടെ അടുക്കൽ മടങ്ങിച്ചെല്ലുമ്പോൾ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം സമർപ്പിക്കാൻ പ്രത്യേകാൽ ശ്രദ്ധിക്കുക. ഒരു ബൈബിളധ്യയനം ആരംഭിക്കുക എന്നതായിരിക്കണം ലക്ഷ്യം.
◼ ഇന്ത്യയിലെമ്പാടുമായി 14 ഭാഷകളിൽ “സദാ ജാഗരൂകരായിരിക്കുവിൻ!” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ നടത്തപ്പെടുകയുണ്ടായി. ഇതിൽ സമർപ്പിച്ചു സ്നാനമേറ്റവരുടെ എണ്ണം ശ്രദ്ധേയമാണ്—964! ഈ വർഷം ഇന്ത്യയിൽ നടന്ന 27 കൺവെൻഷനുകളിൽ 48,669 പേർ ഹാജരായി. കഴിഞ്ഞവർഷത്തെക്കാൾ 9 ശതമാനം വർധന.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
“ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” —കന്നട, തമിഴ്, തെലുങ്ക്, പഞ്ചാബി, ബംഗാളി, മലയാളം, ഹിന്ദി
◼ ലഭ്യമായ പുതിയ ഡിവിഡി:
“ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” —അമേരിക്കൻ ആംഗ്യഭാഷ
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ —തമിഴ്