അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂലൈ: ദൈവത്തിൽനിന്നുള്ള സുവാർത്ത! അല്ലെങ്കിൽ താഴെ പറയുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കുക: ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?, ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ, ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, ബൈബിൾ നൽകുന്ന സന്ദേശം, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. ആഗസ്റ്റ്: ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന ലഘുലേഖ ഉപയോഗിച്ചുള്ള പ്രത്യേക പ്രചാരണ പരിപാടി. ഇന്റർനെറ്റിന്റെ ഉപയോഗം സംബന്ധിച്ച് വീട്ടുകാരനു പരിചയമില്ലെങ്കിൽ മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖയോ അല്ലെങ്കിൽ താഴെപ്പറയുന്ന ഏതെങ്കിലും ലഘുലേഖകളോ വാഗ്ദാനം ചെയ്യുക: ദുരിതങ്ങൾ അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? സെപ്റ്റംബർ, ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ.
◼ മേഖലാ കൺവെൻഷനോ അന്താരാഷ്ട്ര കൺവെൻഷനോ മുമ്പുള്ള ആഴ്ചയിൽ സഭായോഗങ്ങളിൽ ചില പൊരുത്തപ്പെടുത്തൽ വരുത്തേണ്ടതാണ്. നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിലെ അനുബന്ധത്തിലും ആത്മീയ പരിപാടികൾക്കു ഹാജരാകുമ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് എല്ലാ സഭകൾക്കുമുള്ള 2013 ആഗസ്റ്റ് 3-ലെ കത്തിലും വന്നിട്ടുള്ള ബുദ്ധിയുപദേശവും ഓർമിപ്പിക്കലുകളും പുനരവലോകനം ചെയ്യാനാണ് അത്. കൺവെൻഷന് ഒന്നോ രണ്ടോ മാസത്തിനുശേഷം വരുന്ന പ്രാദേശിക ആവശ്യങ്ങൾ എന്ന പരിപാടിയിൽ, ശുശ്രൂഷയിൽ പ്രസാധകർക്കു പ്രയോജനപ്പെട്ടതായി കണ്ടെത്തിയ കൺവെൻഷനിലെ പ്രത്യേക വിവരങ്ങൾ പുനരവലോകനം ചെയ്യണം.