അറിയിപ്പുകൾ
◼ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ സാഹിത്യ സമർപ്പണം: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. നവംബർ, ഡിസംബർ: താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും പഴയ ലഘുലേഖ. കുടുംബജീവിതം ആസ്വദിക്കുക (T-21), മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (T-16), സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം! (T-27), അല്ലെങ്കിൽ സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (T-15). പഴയ ലഘുലേഖകൾ ലഭ്യമല്ലെങ്കിൽ ബൈബിൾ പഠനം തുടങ്ങാനായി താഴെക്കൊടുത്തിരിക്കുന്ന ലഘുലേഖകൾ ഉപയോഗിക്കാം: കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്?, ജീവിതത്തെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? ദുരിതങ്ങൾ അവസാനിക്കുമോ?, അല്ലെങ്കിൽ മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്നിവ. ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രികയോ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകമോ ഉപയോഗിച്ച് ബൈബിൾ പഠനം തുടരുക.
◼ 2016-ലെ സ്മാരകകാലത്തേക്കുള്ള പ്രത്യേക പൊതുപ്രസംഗം മാർച്ച് 28-നു തുടങ്ങുന്ന ആഴ്ചയിലായിരിക്കും. വിഷയം പിന്നീട് അറിയിക്കും. ഈ വാരാന്തത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾ തൊട്ടടുത്ത ആഴ്ച ഈ പ്രത്യേക പ്രസംഗം നടത്തേണ്ടതാണ്. എന്നാൽ മാർച്ച് 28-നു മുമ്പ് ഒരു സഭയും പ്രത്യേക പ്രസംഗം നടത്തരുത്.
◼ 2014 നവംബറിലെ നമ്മുടെ രാജ്യശുശ്രൂഷ പേജ് 5, ഖണ്ഡിക 22 മുതൽ 24 വരെ കൊടുത്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് സഭാ സേവനക്കമ്മിറ്റി, സാധാരണ മുൻനിരസേവകരുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം.
◼ തിരിച്ചുവരാൻ ചായ്വുള്ള പുറത്താക്കപ്പെട്ടവരെയോ നിസ്സഹവസിച്ചവരെയോ സന്ദർശിച്ച് 1992 ഫെബ്രുവരി 1 വീക്ഷാഗോപുരത്തിലെ 19 മുതൽ 23 വരെ പേജുകളിൽ കൊടുത്തിട്ടുള്ള നിർദേശങ്ങൾ ബാധകമാക്കാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ ഇനിമുതൽ, അധ്യയനം എന്ന വാക്കിനു പകരം പഠനം എന്നായിരിക്കും നമ്മൾ ഉപയോഗിക്കുക. ബൈബിളധ്യയനം, വീക്ഷാഗോപുര അധ്യയനം, സഭാ ബൈബിളധ്യയനം മുതലായവയ്ക്ക് ഇത് ബാധകമാണ്. അധ്യയനം എന്ന വാക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെങ്കിലും പഠനം എന്ന വാക്കാണ് എളുപ്പം മനസ്സിലാകുന്നതും സാധാരണ ദൈനംദിന സംഭാഷണങ്ങളിൽ ഉപയോഗിക്കുന്നതും. അതുപോലെ പരസ്യപ്രസംഗം എന്നതിനു പകരം ഇനിമുതൽ പൊതുപ്രസംഗം എന്നായിരിക്കും പറയുക. പരസ്യപ്രസംഗത്തെ എന്തിന്റെയെങ്കിലും പരസ്യമാണെന്ന് പൊതുജനം തെറ്റിദ്ധരിക്കാൻ ഇടയുള്ളതുകൊണ്ടാണ് ഈ മാറ്റം.