ക്രിസ്ത്യാനികളായി ജീവിക്കാം
ഒരു വർഷത്തേക്ക് ഇതു പരീക്ഷിച്ചുനോക്കാമോ?
എന്ത്? സാധാരണ മുൻനിരസേവനം! ധാരാളം അനുഗ്രഹങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാനാകും!—സദൃ. 10:22.
മുൻനിരസേവനം ചെയ്യുന്നതിലൂടെ. . .
സുവാർത്ത ഘോഷിക്കാനുള്ള വൈദഗ്ധ്യം നേടുകയും ശുശ്രൂഷ നന്നായി ആസ്വദിക്കുകയും ചെയ്യും
യഹോവയുമായുള്ള ബന്ധം ശക്തമാകും. ദൈവത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുംതോറും ദൈവത്തിന്റെ ശ്രേഷ്ഠമായ ഗുണങ്ങൾ നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കും
നിങ്ങളുടെ സ്വന്തം താത്പര്യത്തെക്കാൾ രാജ്യതാത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിന്റെ യഥാർഥസംതൃപ്തിയും മറ്റുള്ളവർക്കു നിങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നതിന്റെ സന്തോഷവും ആസ്വദിക്കും.—മത്താ. 6:33; പ്രവൃ. 20:35
സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനവാരത്തിൽ നടത്തുന്ന മുൻനിരസേവന യോഗത്തിലും സർക്കിട്ട് സമ്മേളനത്തിനോടനുബന്ധിച്ച് നടത്തുന്ന പ്രത്യേകയോഗത്തിലും മുൻനിരസേവനസ്കൂളിലും പങ്കെടുക്കാൻ അവസരം ലഭിക്കും
കൂടുതൽ ബൈബിൾപഠനം തുടങ്ങാനും നടത്താനും ഉള്ള അവസരങ്ങൾ കിട്ടും
കൂടെ പ്രവർത്തിക്കുന്ന സഹോദരങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ പരസ്പരമുള്ള പ്രോത്സാഹനം ലഭിക്കും.—റോമ. 1:11, 12