ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 74-78
യഹോവയുടെ പ്രവൃത്തികൾ ഓർക്കുക
യഹോവ ചെയ്ത സകല പ്രവൃത്തിയെയുംകുറിച്ച് ധ്യാനിക്കേണ്ടത് അത്യന്താപേക്ഷിതമാണ്
ദൈവവചനത്തിൽനിന്ന് നമ്മൾ വായിക്കുന്ന കാര്യങ്ങൾ മനസ്സിൽ ആഴത്തിൽ പതിയാനും ആത്മീയഭക്ഷണത്തോടു വിലമതിപ്പ് വർധിക്കാനും ധ്യാനം സഹായിക്കുന്നു
യഹോവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നത് ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങളെക്കുറിച്ച് ഓർക്കാനും നമുക്ക് നൽകിയിരിക്കുന്ന പ്രത്യാശ മനസ്സിൽ അടുപ്പിച്ചുനിറുത്താനും സഹായിക്കുന്നു
യഹോവയുടെ പ്രവൃത്തികളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ:
സൃഷ്ടിക്രിയകൾ
സൃഷ്ടികളെക്കുറിച്ച് പഠിക്കുന്തോറും യഹോവയോടുള്ള ഭയാദരവ് വർധിക്കും
സഭയിൽ നിയമിതരായിരിക്കുന്ന പുരുഷന്മാർ
സഭയിൽ നേതൃത്വമെടുക്കാൻ യഹോവ ആക്കിവെച്ചിരിക്കുന്നവർക്കു നമ്മൾ കീഴടങ്ങിയിരിക്കണം
രക്ഷിച്ചതിന്റെ ഉദാഹരണങ്ങൾ
യഹോവ മുമ്പ് ആളുകളെ രക്ഷിച്ചതിനെക്കുറിച്ച് ഓർക്കുന്നത് തന്റെ ദാസരെ സംരക്ഷിക്കാനുള്ള യഹോവയുടെ ആഗ്രഹത്തിലും പ്രാപ്തിയിലും ഉള്ള വിശ്വാസം ശക്തമാക്കാൻ നമ്മളെ സഹായിക്കും