ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 102–105
നാം പൊടിയാണെന്ന് യഹോവ ഓർക്കുന്നു
യഹോവയുടെ കരുണയെക്കുറിച്ച് പറയാൻ ദാവീദ് ഉപമകൾ ഉപയോഗിച്ചു.
നക്ഷത്രനിബിഡമായ ആകാശവും ഭൂമിയും തമ്മിലുള്ള ദൂരം നമുക്കു പൂർണമായി അളക്കാനാവാത്തതുപോലെ യഹോവയുടെ അചഞ്ചലസ്നേഹത്തിന്റെ ആഴം ഉൾക്കൊള്ളാനും നമുക്കാവില്ല
ഉദയവും അസ്തമയവും തമ്മിൽ അകന്നിരിക്കുന്നതുപോലെ നമുക്കു ചിന്തിക്കാനാകുന്നതിനും അപ്പുറത്തേക്ക് യഹോവ നമ്മുടെ പാപം എറിഞ്ഞുകളയുന്നു
ദുഃഖിതനായ മകനോട് ഒരു പിതാവ് അനുകമ്പ കാണിക്കുന്നതുപോലെ പാപഭാരത്താൽ തകർന്നിരിക്കുന്ന മാനസാന്തരമുള്ളവരോട് യഹോവയും കരുണ കാണിക്കുന്നു