ഒക്ടോബർ 17-23
സദൃശവാക്യങ്ങൾ 12-16
ഗീതം 69, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ജ്ഞാനം സ്വർണത്തെക്കാൾ മൂല്യമേറിയതാണ്:” (10 മിനി.)
സദൃ. 16:16, 17—ജ്ഞാനിയായ വ്യക്തി ദൈവവചനം പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു (w07 7/15 8)
സദൃ. 16:18, 19—ജ്ഞാനിയായ വ്യക്തി അഹങ്കാരവും ധിക്കാരവും ഒഴിവാക്കുന്നു (w07 7/15 8-9)
സദൃ. 16:20-24—ജ്ഞാനിയായ വ്യക്തി മറ്റുള്ളവരെ സഹായിക്കാനായി സംസാരപ്രാപ്തി ഉപയോഗിക്കുന്നു (w07 7/15 9-10)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സദൃ. 15:15—ക്ലേശപൂർണമായ സാഹചര്യത്തിലും സന്തോഷം കണ്ടെത്താൻ എങ്ങനെ കഴിയും? (g-E 11/13 16)
സദൃ. 16:4—“തന്റെ ഉദ്ദേശത്തിനായി” യഹോവ ദുഷ്ടന്മാരെ ഉണ്ടാക്കിയിരിക്കുന്നു എന്നു പറയുന്നത് ഏത് അർഥത്തിലാണ്? (w07 5/15 18-19)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: സദൃ. 15:18–16:6 (4 മിനി. വരെ)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) യോഹ. 11:11-14—സത്യം പഠിപ്പിക്കുക. വാരാന്തയോഗത്തിന് താത്പര്യക്കാരനെ ക്ഷണിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) ഉൽപ. 3:1-6; റോമ. 5:12—സത്യം പഠിപ്പിക്കുക. വാരാന്തയോഗത്തിന് താത്പര്യക്കാരനെ ക്ഷണിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 191 ¶18-19—വിദ്യാർഥിയെ യോഗത്തിനു ക്ഷണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“സഭയിൽ എങ്ങനെ നല്ല അഭിപ്രായങ്ങൾ പറയാം?” (15 മിനി.) ചർച്ച. യഹോവയുടെ കൂട്ടുകാരാകാം—തയാറായി അഭിപ്രായങ്ങൾ പറയാം എന്ന വീഡിയോ പ്ലേ ചെയ്യുക. തിരഞ്ഞെടുത്ത ചില കുട്ടികളെ സ്റ്റേജിലേക്കു ക്ഷണിച്ച് അവരോട് ഇങ്ങനെ ചോദിക്കുക: അഭിപ്രായങ്ങൾ തയ്യാറാകാനുള്ള നാല് പടികൾ എന്തൊക്കെയാണ്? നിങ്ങളോടു ചോദ്യം ചോദിച്ചില്ലെങ്കിലും സന്തോഷിക്കാനാകുന്നത് എന്തുകൊണ്ട്?
സഭാ ബൈബിൾപഠനം: ia അധ്യാ. 11 ¶1-11 (30 മിനി.)
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 133, പ്രാർഥന