ജനുവരി 2-8
യശയ്യ 24-28
ഗീതം 12, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവ തന്റെ ജനത്തിനായി കരുതുന്നു:” (10 മിനി.)
യശ 25:4, 5—തന്നെ സേവിക്കാൻ ആഗ്രഹിക്കുന്നവരെയെല്ലാം യഹോവ ആത്മീയമായി സംരക്ഷിക്കുന്നു (ip-1 272 ¶5)
യശ 25:6—സമൃദ്ധമായ ആത്മീയാഹാരം നൽകുമെന്ന തന്റെ വാഗ്ദാനം യഹോവ പാലിച്ചിരിക്കുന്നു (w16.05 24 ¶4; ip-1 273 ¶6-7)
യശ 25:7, 8—പാപവും മരണവും എന്നേക്കുമായി നീങ്ങിപ്പോകും (w14 9/15 26 ¶15; ip-1 273-274 ¶8-9)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യശ 26:15—‘ദേശത്തിന്റെ അതിർത്തികളെല്ലാം വിശാലമാക്കുന്നതിൽ’ നമുക്ക് യഹോവയോടൊത്ത് എങ്ങനെ പ്രവർത്തിക്കാം? (w15 7/15 11 ¶18)
യശ 26:20—മുൻകൂട്ടി പറഞ്ഞിട്ടുള്ള “ഉൾമുറികൾ” എന്തിനെയാകാം അർഥമാക്കുന്നത്? (w13 3/15 23 ¶15-16)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) യശ. 28:1-13
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണം തയ്യാറാകുക: (15 മിനി.) “മാതൃകാവതരണങ്ങൾ” എന്നതിനെ അടിസ്ഥാനമാക്കിയുള്ള ചർച്ച. മാതൃകാവതരണത്തിന്റെ ഓരോ വീഡിയോയും പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക. കൂടുതൽ അറിയാൻ താത്പര്യമുള്ളവർക്ക് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ കൊടുക്കാവുന്നതാണ്. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും പ്രചാരകരെ പ്രോത്സാഹിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.) സമയം അനുവദിക്കുന്നെങ്കിൽ 2016 ജൂലൈ 15 വീക്ഷാഗോപുരം, 3-6 പേജുകളിൽ കാണുന്ന “ആത്മാർപ്പണത്തിന്റെ മാതൃകകൾ—ഘാന” എന്ന ലേഖനത്തിലെ അനുഭവങ്ങൾ ഉൾപ്പെടുത്തുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 16 ¶16-29, പേ.164-ലെ ചതുരം, പേ.166-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 16, പ്രാർഥന