ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 9–11
ക്രൂരമായി ഉപദ്രവിച്ചിരുന്ന ഒരാൾ തീക്ഷ്ണതയുള്ള ഒരു സാക്ഷിയായിത്തീരുന്നു
താൻ മനസ്സിലാക്കിയ കാര്യങ്ങൾക്കു ചേർച്ചയിൽ ശൗൽ പെട്ടെന്നു പ്രവർത്തിച്ചു. എന്നാൽ മറ്റു പലരും അങ്ങനെ ചെയ്തില്ല. ശൗൽ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത്? കാരണം ശൗൽ മനുഷ്യനെക്കാൾ അധികം ദൈവത്തെ ഭയപ്പെട്ടു. കൂടാതെ ക്രിസ്തു തന്നോടു കാണിച്ച കരുണയ്ക്ക് ആഴമായ വിലമതിപ്പുള്ളവനുമായിരുന്നു. ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന, എന്നാൽ ഇതേവരെ സ്നാനപ്പെട്ടിട്ടില്ലാത്ത ഒരാളാണു നിങ്ങൾ എങ്കിൽ, വെച്ചുതാമസിപ്പിക്കാതെ പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ തീരുമാനമെടുത്തുകൊണ്ട് നിങ്ങൾ ശൗലിനെ അനുകരിക്കുമോ?