ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവ നൽകുന്ന വിദ്യാഭ്യാസം സ്വീകരിക്കുക
എന്തുകൊണ്ട് പ്രധാനം: കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല വിദ്യാഭ്യാസമാണു മഹാനായ ഉപദേഷ്ടാവായ യഹോവ നമുക്കു തരുന്നത്. നമ്മുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്നും മഹത്തായ ഒരു ഭാവി എങ്ങനെ നേടാമെന്നും യഹോവ നമ്മളെ പഠിപ്പിക്കുന്നു, അതും തികച്ചും സൗജന്യമായി! (യശ 11:6-9; 30:20, 21; വെളി 22:17) ദൈവികവിദ്യാഭ്യാസത്തിലൂടെ ജീവരക്ഷാകരമായ ഒരു സന്ദേശം മറ്റുള്ളവരെ അറിയിക്കാൻ യഹോവ നമ്മളെ സജ്ജരാക്കുകയും ചെയ്യുന്നു.—2കൊ 3:5.
എങ്ങനെ ചെയ്യാം:
താഴ്മയും സൗമ്യതയും വളർത്തിയെടുക്കുക.—സങ്ക 25:8, 9
യഹോവ ഇപ്പോൾ നിങ്ങൾക്കു തരുന്ന പരിശീലനത്തിൽനിന്ന് പൂർണപ്രയോജനം നേടുക. ഉദാഹരണത്തിന്, ഇടദിവസത്തെ മീറ്റിങ്ങിലെ വിദ്യാർഥിനിയമനങ്ങൾ
ആത്മീയലക്ഷ്യങ്ങൾ വെക്കുക.—ഫിലി 3:13
കൂടുതൽ പരിശീലനം ലഭിക്കുന്നതിന് ആവശ്യമായ ത്യാഗങ്ങൾ ചെയ്യുക.—ഫിലി 3:8
ആത്മീയ അനുഗ്രഹം നേടാം—യഹോവയുടെ പഠിപ്പിക്കലിൽനിന്ന് എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാൻ ചില പ്രചാരകർ എന്തൊക്കെ തടസ്സങ്ങളാണു മറികടന്നത്?
രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ എന്തിനുള്ള പരിശീലനമാണു ലഭിക്കുന്നത്?
സഭയിലെ സഹോദരങ്ങൾ ബിരുദം നേടിയവരെ അവരുടെ പുതിയ നിയമനത്തിൽ എങ്ങനെയാണു സഹായിച്ചിരിക്കുന്നത്?
രാജ്യസുവിശേഷകർക്കുള്ള സ്കൂളിലേക്ക് അപേക്ഷിക്കുന്നതിനുവേണ്ട യോഗ്യതകൾ എന്തെല്ലാം? (kr 189)
യഹോവയുടെ സംഘടനയിൽ നിങ്ങൾക്കു നേടാനാകുന്ന മറ്റു പരിശീലനപരിപാടികൾ എന്തെല്ലാം?
യഹോവയിൽനിന്ന് പഠിക്കുന്നതിലൂടെ നിങ്ങൾക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?