ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങൾക്ക് പ്രസംഗിക്കാനും പഠിപ്പിക്കാനും കഴിയും!
യഹോവ തന്ന ഒരു നിയമനം ചെയ്യാനുള്ള പ്രാപ്തി തനിക്കുണ്ടോ എന്ന് ആദ്യം മോശ സംശയിച്ചു. (പുറ 4:10, 13) നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കുന്ന ഒരാളാണോ നിങ്ങൾ? വീടുതോറും പോയി പ്രസംഗിക്കുക എന്നതു നിങ്ങളെക്കൊണ്ട് പറ്റുന്ന കാര്യമാണോ എന്നു നിങ്ങൾ ചിന്തിക്കാറുണ്ടോ? സ്കൂളിൽ സാക്ഷീകരിക്കാൻ ബുദ്ധിമുട്ടു തോന്നുന്ന ഒരു ചെറുപ്പക്കാരനാണോ നിങ്ങൾ? ഇനി, ടെലിഫോൺ സാക്ഷീകരണത്തെയും പരസ്യസാക്ഷീകരണത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേകവശത്തെയും കുറിച്ച് ആലോചിക്കുമ്പോൾ നിങ്ങൾക്കു പേടി തോന്നാറുണ്ടോ? എങ്കിൽ, യഹോവയുടെ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി യാചിക്കുക. (1പത്ര 4:11) നിയമനങ്ങൾ തരാൻ മാത്രമല്ല, അതു ചെയ്യാനുള്ള സഹായം തരാനും യഹോവയ്ക്കു കഴിയും എന്ന് ഉറപ്പുണ്ടായിരിക്കുക.—പുറ 4:11, 12.
ധൈര്യമുള്ള . . . പ്രചാരകർ എന്ന വീഡിയോ കാണുക. എന്നിട്ട്, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഒയാമ സഹോദരി നേരിട്ട പ്രശ്നം എന്തായിരുന്നു?
സഹോദരിക്ക് എങ്ങനെയാണ് ആത്മവിശ്വാസവും ധൈര്യവും കിട്ടിയത്?—യിര 20:7-9
യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ വിട്ടുകൊടുത്തതുകൊണ്ട് സഹോദരിക്ക് എന്തെല്ലാം പ്രയോജനങ്ങളാണു കിട്ടിയത്?
ശുശ്രൂഷയിലെ ഏതെല്ലാം തടസ്സങ്ങൾ മറികടക്കുന്നതിന് യഹോവയ്ക്കു നിങ്ങളെ സഹായിക്കാൻ കഴിയും?