വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb25 മാർച്ച്‌ പേ. 2-16
  • മാർച്ച്‌ 3-9

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 3-9
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2025
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2025
mwb25 മാർച്ച്‌ പേ. 2-16

മാർച്ച്‌ 3-9

സുഭാ​ഷി​ത​ങ്ങൾ 3

ഗീതം 8, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെന്നു തെളി​യി​ക്കു​ക

(10 മിനി.)

യഹോ​വ​യിൽ ആശ്രയി​ക്കുക, നമ്മളിൽത്ത​ന്നെയല്ല (സുഭ 3:5; ijwbv ലേഖനം 14 ¶4-5)

യഹോ​വ​യു​ടെ നിർദേ​ശങ്ങൾ തേടി​ക്കൊ​ണ്ടും അത്‌ അനുസ​രി​ച്ചു​കൊ​ണ്ടും യഹോ​വ​യിൽ ആശ്രയം കാണി​ക്കുക (സുഭ 3:6; ijwbv ലേഖനം 14 ¶6-7)

അമിത ആത്മവി​ശ്വാ​സം ഒഴിവാ​ക്കുക (സുഭ 3:7; be 76 ¶4)

ചെറുപ്പക്കാരിയായ ഒരു സഹോദരി തന്റെ ടാബ്‌ ഉപയോഗിച്ച്‌ ഭാവിലക്ഷ്യങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുന്നു. അവളുടെ ഇടതുവശത്ത്‌ ലൗകിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മാസികകളുണ്ട്‌. വലതുവശത്ത്‌ ദിവ്യാധിപത്യസേവനം വിപുലമാക്കാനുള്ള ഒരു അപേക്ഷയും ബഥേലിനെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ട്‌.

സ്വയം ചോദി​ക്കുക, ‘ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളി​ലും ഞാൻ യഹോ​വ​യു​ടെ നിർദേ​ശങ്ങൾ തേടാ​റു​ണ്ടോ?’

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സുഭ 3:3—നമുക്ക്‌ എങ്ങനെ അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും കഴുത്തിൽ അണിയു​ക​യും ഹൃദയ​ത്തി​ന്റെ പലകക​ളിൽ എഴുതി​വെ​ക്കു​ക​യും ചെയ്യാം? (w06 9/15 17 ¶7)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

(4 മിനി.) സുഭ 3:1-18 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) വീടു​തോ​റും. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (lmd പാഠം 1 പോയിന്റ്‌ 5)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(4 മിനി.) പരസ്യ​സാ​ക്ഷീ​ക​രണം. JW.ORG-നെക്കു​റിച്ച്‌ പറയുക, എന്നിട്ട്‌ സൈറ്റ്‌ സന്ദർശി​ക്കാ​നുള്ള കാർഡ്‌ കൊടു​ക്കുക. (lmd പാഠം 3 പോയിന്റ്‌ 3)

6. പ്രസംഗം

(5 മിനി.) w11 3/15 14 ¶7-10—വിഷയം: ശുശ്രൂ​ഷ​യിൽ നിസ്സംഗത നേരി​ടു​മ്പോൾ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നെന്നു തെളി​യി​ക്കുക. (th പാഠം 20)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 124

7. യഹോ​വ​യു​ടെ സംഘട​ന​യിൽ ആശ്രയി​ക്കു​ന്നെന്നു തെളി​യി​ക്കു​ക

(15 മിനി.) ചർച്ച.

ദൈവ​വ​ച​ന​മായ ബൈബി​ളി​ലെ നിർദേ​ശങ്ങൾ വിശ്വ​സി​ക്കാൻ പൊതു​വേ എളുപ്പ​മാ​യി​രി​ക്കും. എന്നാൽ നമുക്ക്‌ ഒരു നിർദേശം ലഭിക്കു​ന്നത്‌ യഹോ​വ​യു​ടെ സംഘട​ന​യിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന അപൂർണ​രായ വ്യക്തി​ക​ളിൽനി​ന്നാ​ണെ​ങ്കിൽ അതിൽ ആശ്രയി​ക്കാൻ നമുക്കു കൂടുതൽ ബുദ്ധി​മുട്ട്‌ തോന്നി​യേ​ക്കാം; പ്രത്യേ​കി​ച്ചും നമുക്കു മനസ്സി​ലാ​ക്കാ​നോ യോജി​ക്കാ​നോ പ്രയാ​സ​മുള്ള ഒരു നിർദേ​ശ​മാണ്‌ അതെങ്കിൽ.

മലാഖി 2:7 വായി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • തന്റെ ജനത്തെ നയിക്കാൻ യഹോവ അപൂർണ​മ​നു​ഷ്യ​രെ ഉപയോ​ഗി​ക്കു​ന്ന​തിൽ നമ്മൾ അതിശ​യി​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

മത്തായി 24:45 വായി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • യഹോ​വ​യു​ടെ സംഘടന തരുന്ന നിർദേ​ശ​ങ്ങ​ളിൽ നമുക്ക്‌ ആശ്രയി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

എബ്രായർ 13:17 വായി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • നേതൃ​ത്വ​മെ​ടു​ക്കാൻ യഹോവ വിശ്വ​സിച്ച്‌ നിയമി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ തീരു​മാ​ന​ങ്ങളെ നമ്മൾ പിന്തു​ണ​യ്‌ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഒരു സഹോദരൻ ഒരു കുടുംബത്തിനു ഭക്ഷണസാധനങ്ങളുള്ള ബോക്‌സ്‌ എത്തിച്ച്‌ കൊടുക്കുന്നു. എല്ലാവരും മാസ്‌ക്‌ ധരിച്ചിട്ടുണ്ട്‌. അൽപ്പം അകലത്തിൽനിന്നുകൊണ്ട്‌ സഹോദരനും ആ കുടുംബവും പരസ്‌പരം കൈകാട്ടുന്നു.
ഒരു സഹോദരി മീറ്റിങ്ങിൽ ഉത്തരം പറയുന്നു. ഒരു സഹോദരൻ ആ സഹോദരിക്ക്‌ നേരെ മൈക്ക്‌ നീട്ടി പിടിച്ചിട്ടുണ്ട്‌. അവിടെ വന്നിരിക്കുന്ന എല്ലാവരും മാസ്‌ക്‌ ധരിച്ചിരിക്കുന്നു.

2021-ഭരണസം​ഘ​ത്തിൽനി​ന്നുള്ള പുതിയ വിവരങ്ങൾ #9—ശകലങ്ങൾ എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • മഹാമാ​രി​യു​ടെ സമയത്ത്‌ നമുക്കു ലഭിച്ച നിർദേ​ശങ്ങൾ എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ സംഘട​ന​യി​ലുള്ള നമ്മുടെ ആശ്രയം ശക്തമാ​ക്കി​യത്‌?

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 23 ¶9-15; 184, 186 പേജു​ക​ളി​ലെ ചതുരങ്ങൾ

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 57, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക