വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w20 ഡിസംബർ പേ. 14
  • വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • സമാനമായ വിവരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2003 വീക്ഷാഗോപുരം
  • സ്‌നാപനം
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • നിങ്ങളുടെ സ്‌നാപനത്തിന്റെ അർത്ഥം
    ഏകസത്യദൈവത്തിൻറെ ആരാധനയിൽ ഏകീകൃതർ
  • സ്‌നാനം​—ക്രിസ്‌ത്യാനികൾക്ക്‌ അനിവാര്യം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
w20 ഡിസംബർ പേ. 14

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

1 കൊരി​ന്ത്യർ 15:29-ലെ പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ വാക്കുകൾ, അക്കാലത്തെ ചില ക്രിസ്‌ത്യാ​നി​കൾ മരിച്ചു​പോ​യ​വർക്കു​വേണ്ടി സ്‌നാ​ന​പ്പെ​ട്ടി​രു​ന്നു എന്ന്‌ അർഥമാ​ക്കു​ന്നു​ണ്ടോ?

▪ ഇല്ല, ബൈബി​ളി​ലോ ചരി​ത്ര​ത്തി​ലോ അങ്ങനെ​യൊ​രു കാര്യം നടന്നതാ​യി പറയു​ന്നില്ല.

ചില ബൈബി​ളു​ക​ളിൽ ഈ വാക്യം വായി​ച്ചാൽ പൗലോ​സി​ന്റെ കാലത്ത്‌ മരിച്ച​വർക്കു​വേണ്ടി മറ്റുള്ളവർ സ്‌നാ​ന​പ്പെ​ട്ടി​രു​ന്നു എന്നു തോന്നി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, സത്യ​വേ​ദ​പു​സ്‌ത​ക​ത്തിൽ ഈ വാക്യം വായി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “മരിച്ചവർ കേവലം ഉയിർക്കു​ന്നി​ല്ലെ​ങ്കിൽ അവർക്കു​വേണ്ടി സ്‌നാനം ഏല്‌ക്കു​ന്നതു എന്തിന്നു?”

എന്നാൽ ഇതെക്കു​റിച്ച്‌ രണ്ടു ബൈബിൾപ​ണ്ഡി​ത​ന്മാർക്ക്‌ എന്താണു പറയാ​നു​ള്ള​തെന്നു നോക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഡോ. ഗ്രിഗറി ലോക്‌വു​ഡി​ന്റെ അഭി​പ്രാ​യ​ത്തിൽ “നമുക്കു ലഭ്യമായ വിവര​ങ്ങൾവെച്ച്‌ നോക്കു​മ്പോൾ മരിച്ച​വർക്കു​വേ​ണ്ടി​യുള്ള സ്‌നാനം എന്ന ആശയത്തി​നു ചരി​ത്ര​ത്തി​ലോ ബൈബി​ളി​ലോ യാതൊ​രു തെളി​വു​മില്ല.” അതു​പോ​ലെ പ്രൊ​ഫസ്സർ ഗോർഡിൻ ഡി. ഫീ ഇങ്ങനെ എഴുതി: “പുതിയ നിയമ​ത്തിൽ ഒരിട​ത്തും ഇതു​പോ​ലൊ​രു സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ പറയു​ന്നില്ല. ഇത്തരത്തിൽ ഒരു സ്‌നാനം നടന്നതി​നു ബൈബി​ളി​ലോ ചരി​ത്ര​ത്തി​ലോ ഒരു തെളി​വു​മില്ല. അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മരണ​ശേ​ഷ​മുള്ള ആദ്യനൂ​റ്റാ​ണ്ടു​ക​ളിൽ യാഥാ​സ്ഥി​തിക ക്രിസ്‌ത്യാ​നി​കൾക്കി​ട​യി​ലോ മറ്റു ക്രൈ​സ്‌ത​വ​സ​ഭ​ക​ളി​ലോ ഇത്തരത്തിൽ ഒരു ആചാര​മു​ണ്ടാ​യി​രു​ന്ന​താ​യി കാണു​ന്നില്ല.”

യേശു​വി​ന്റെ അനുഗാ​മി​കൾ “എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കു​ക​യും . . . അവരെ സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും (യേശു) കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും വേണം” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (മത്താ. 28:19, 20) ഒരു വ്യക്തി സ്‌നാ​ന​പ്പെട്ട്‌ ഒരു ശിഷ്യ​നാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്‌ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച്‌ പഠിക്കു​ക​യും അവരെ വിശ്വ​സി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. മരിച്ച്‌ ശവക്കു​ഴി​യിൽ കിടക്കുന്ന ഒരാൾക്ക്‌ അതൊ​ന്നും ചെയ്യാൻ കഴിയില്ല. അദ്ദേഹ​ത്തി​നു​വേണ്ടി അതു ചെയ്യാൻ ജീവി​ച്ചി​രി​ക്കുന്ന ഒരു ക്രിസ്‌ത്യാ​നി​ക്കു സാധി​ക്കു​ക​യു​മില്ല.—സഭാ. 9:5, 10; യോഹ. 4:1; 1 കൊരി. 1:14-16.

അങ്ങനെ​യെ​ങ്കിൽ പൗലോസ്‌ എന്താണ്‌ ഉദ്ദേശി​ച്ചത്‌?

മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​മില്ല എന്നു കൊരി​ന്തി​ലുള്ള ചിലർ ശക്തമായി വാദി​ച്ചി​രു​ന്നു. (1 കൊരി. 15:12) എന്നാൽ ആ വീക്ഷണം തെറ്റാ​ണെന്നു പൗലോസ്‌ തെളി​യി​ച്ചു. “ദിവസ​വും ഞാൻ മരണത്തെ മുഖാ​മു​ഖം കാണുന്നു” എന്ന്‌ അദ്ദേഹം പറഞ്ഞു. ജീവന്‌ ആപത്തു നേരി​ടുന്ന പല സന്ദർഭ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും മരണ​ശേഷം യേശു​വി​നെ​പ്പോ​ലെ ഒരു ആത്മജീ​വ​നി​ലേക്കു താൻ ഉയിർപ്പി​ക്ക​പ്പെ​ടു​മെന്ന്‌ പൗലോ​സി​നു നല്ല ബോധ്യ​മു​ണ്ടാ​യി​രു​ന്നു.—1 കൊരി. 15:30-32, 42-44.

അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളായ തങ്ങൾക്കു ദിവസേന പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും സ്വർഗീ​യ​ജീ​വ​നാ​യി പുനരു​ത്ഥാ​ന​പ്പെ​ട​ണ​മെ​ങ്കിൽ തങ്ങൾ വിശ്വ​സ്‌ത​രാ​യി മരിക്ക​ണ​മെ​ന്നും കൊരി​ന്തി​ലുള്ള ക്രിസ്‌ത്യാ​നി​കൾ തിരി​ച്ച​റി​യ​ണ​മാ​യി​രു​ന്നു. ‘സ്‌നാ​ന​മേറ്റ്‌ ക്രിസ്‌തു​യേ​ശു​വി​ലേക്കു ചേരു​ന്ന​തിൽ’ ‘ക്രിസ്‌തു​വി​ന്റെ മരണത്തി​ലേക്കു സ്‌നാ​ന​മേറ്റ്‌ ചേരു​ന്നത്‌’ ഉൾപ്പെ​ടു​ന്നു. (റോമ. 6:3) അതായത്‌ യേശു​വി​നെ​പ്പോ​ലെ അവർക്ക്‌ പുനരു​ത്ഥാ​നം ലഭിക്ക​ണ​മെ​ങ്കിൽ അവർ പരി​ശോ​ധ​നകൾ നേരി​ടു​ക​യും ഒടുവിൽ മരിക്കു​ക​യും ചെയ്യേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു.

ജലത്തിൽ സ്‌നാ​ന​മേറ്റ്‌ രണ്ടില​ധി​കം വർഷത്തി​നു ശേഷം യേശു തന്റെ രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: ‘ഞാൻ ഏൽക്കുന്ന സ്‌നാനം നിങ്ങൾ ഏൽക്കും.’ (മർക്കോ. 10:38, 39) ഇതു പറഞ്ഞ​പ്പോൾ യേശു ജലത്തിൽ സ്‌നാനം ഏൽക്കു​ക​യാ​യി​രു​ന്നോ? അല്ല. വാസ്‌ത​വ​ത്തിൽ, വിശ്വ​സ്‌തത കാത്തു​കൊ​ണ്ടുള്ള തന്റെ ജീവിതം ഒടുവിൽ തന്റെ മരണത്തി​ലേക്കു നയിക്കു​മെ​ന്നാണ്‌ യേശു ഉദ്ദേശി​ച്ചത്‌. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ “ക്രിസ്‌തു​വി​ന്റെ​കൂ​ടെ മഹത്ത്വീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ങ്കിൽ ക്രിസ്‌തു​വി​ന്റെ​കൂ​ടെ കഷ്ടം അനുഭ​വി​ക്കണം” എന്നു പൗലോസ്‌ എഴുതി. (റോമ. 8:16, 17; 2 കൊരി. 4:17) അതെ, അവർ സ്വർഗീ​യ​ജീ​വ​നി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ട​ണ​മെ​ങ്കിൽ അവർ മരിക്ക​ണ​മാ​യി​രു​ന്നു.

അതു​കൊണ്ട്‌ പൗലോ​സി​ന്റെ വാക്കുകൾ കൃത്യ​മാ​യി ഇങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്താം: “പുനരു​ത്ഥാ​ന​മി​ല്ലെ​ങ്കിൽ, മരണത്തി​ലേക്കു നയിക്കുന്ന സ്‌നാനം ഏൽക്കു​ന്നവർ എന്തു ചെയ്യും? മരിച്ചവർ ഉയിർപ്പി​ക്ക​പ്പെ​ടി​ല്ലെ​ങ്കിൽ അവർ അത്തര​മൊ​രു സ്‌നാനം ഏൽക്കു​ന്നത്‌ എന്തിനാണ്‌?”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക