ഗലീലക്കടലിൽനിന്ന് കൈസര്യഫിലിപ്പി പ്രദേശത്തേക്ക്
മഗദയിൽനിന്ന് യേശുവും ശിഷ്യന്മാരും ഒരു വള്ളത്തിൽ, ഗലീലക്കടലിന്റെ വടക്കൻ തീരത്തുള്ള ബേത്ത്സയിദയിലേക്കു പോയി. (മർ 8:22) സമുദ്രനിരപ്പിൽനിന്ന് 210 മീ. (ഏതാണ്ട് 700 അടി) താഴെയാണു ഗലീലക്കടൽ. ബേത്ത്സയിദയിൽനിന്ന് അവർ പോയത്, സമുദ്രനിരപ്പിൽനിന്ന് 350 മീ. (1,150 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൈസര്യഫിലിപ്പിയിലേക്കാണ്. ഏതാണ്ട് 40 കി.മീ. വരുന്ന ആ യാത്രയ്ക്കു ദിവസങ്ങൾ എടുത്തുകാണും.—യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ ഭൂപടത്തിന്, അനുബന്ധം എ7-ഇ കാണുക.
ബന്ധപ്പെട്ട തിരുവെഴുത്ത്:
ഭൂപടത്തിലെ സ്ഥലങ്ങൾ
ഹെർമോൻ പർവതം
സോർ
കൈസര്യഫിലിപ്പി
കോരസീൻ
കഫർന്നഹൂം
ബേത്ത്സയിദ
മഗദ
ഗലീലക്കടൽ
യോർദാന് അക്കരെയുള്ള ബഥാന്യ?