“മഹോന്നത യന്ത്രം”
“വൈവിധ്യമാർന്ന ഇന്ധനങ്ങളുപയോഗിച്ച് ഓടുന്ന ഒരു യന്ത്രം, പുനരുപയുക്തവും അതേ സമയം അണുപ്രാണികളാൽ നശിപ്പിക്കാത്തതുമായ വസ്തക്കളാൽ നിർമ്മിതവും വിസ്തൃതമായ മേഖലകളിൽനിന്നു വിവരം സ്വീകരിക്കാൻ കഴിവുള്ളതും അടിസ്ഥാനവിവിരങ്ങൾ സ്വീകരിക്കുന്ന പ്രക്രിയയുടെ ആശ്ചര്യകരമായ നടത്തിപ്പുള്ളതും വൈവിധ്യമാർന്ന പ്രവർത്തനഫലങ്ങൾ ഉല്പദിപ്പിക്കുന്നതുമായ മഹോന്നതയന്ത്രം!” എന്നു കംപ്രസ്ഡ് എയർ മാസിക എഴുതുന്നു. ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ജോർജ്ജ് പയട്രോവിസ്ക്കിയുടെ പ്രസ്താവനയെന്ന നിലയിൽ ഇതു തുടരുന്നു: “ഈ യന്ത്രം മനുഷ്യശരീരമാണ്.”
“മനുഷ്യശരീരത്തിൽ കാണപ്പെടുന്ന ജീവശാസ്ത്രപരമായ തത്വങ്ങളും സൂത്രങ്ങളും എഞ്ചിനീയർമാർ തങ്ങളുടെ രൂപകല്പനാവൈദഗ്ദ്ധ്യങ്ങളിൽ ബാധകമാക്കണമെന്നാണ് പയട്രോവിസ്ക്കി നൽകിയ നിർദ്ദേശം. ഭാരോദ്വഹന രൂപസംവിധാനത്തിലെ പാഠങ്ങൾ മനുഷ്യശരീരത്തിൽ നിന്നു പഠിക്കാവുന്നതാണ്. “ഇത് തളർച്ചയെ ചെറുത്തു നിൽക്കാൻ കഴിവുള്ള സംയുക്തവസ്തുക്കൾകൊണ്ട് അനുയോജ്യമായ കണ്ണികളാൽ രൂപസംവിധാനം ചെയ്തു നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്.” എല്ലാ ഭാഗങ്ങളും തരുണാസ്ഥികളും—മുഴുശരീരത്തെയും ബലപ്പെടുത്താൻ ഒരുമിച്ചുപ്രവർത്തിക്കുന്നു.
ഒരു യന്ത്രത്തിൽ ഘർഷണം വഹിക്കുന്ന ഭാഗത്തിന്റെ രൂപസംവിധായകർക്ക് മനുഷ്യശരീരത്തിലെ അസ്ഥിസന്ധികളിൽനിന്നു പഠിക്കാൻ കഴിയും, ഇതു സാധാരണയായി തേയ്മാനം കാണിക്കാറില്ല, എന്നിരുന്നാലും ശരീരഭാരത്തിന്റെ മൂന്നുമുതൽ പത്തുവരെ ഇരട്ടി ഭാരം താങ്ങാൻ ഈ സന്ധികൾ പ്രാപ്തമാണ്. ഘർഷണത്തിനു വളരെകുറച്ച് ഊർജ്ജം മാത്രമേ നഷ്ടപ്പെടുന്നുള്ളു. ഇതു ടെഫ്ളോൻ ഉപയോഗിക്കുമ്പോൾ കാണപ്പെടുന്നതിലും കുറച്ചു മാത്രമേ ചിലസന്ധികളിൽ നഷ്ടപ്പെടുന്നുള്ളു. ഭാരോദ്വഹനരൂപസംവിധാനത്തിനു മറ്റൊരു ഗംഭീരമായ ദൃഷ്ടാന്തം മനുഷ്യാസ്ഥിയുടെ പൊള്ളയായ ട്യൂബാണ്. ശരീരത്തിലെ താരതമ്യേന നീളമുള്ള അസ്ഥികളുടെ അറ്റങ്ങൾ സ്പഞ്ചുപോലെ മൃദുലാസ്ഥികളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നതിനാൽ അവ മുട്ടി പുറകോട്ടു ഗമിക്കുന്ന ശക്തിയുള്ളവയാണ്, അപ്രകാരം അവ ആഘാതത്താലുണ്ടാകുന്ന പരുക്കുകളെ ചെറുത്തുനില്ക്കാൻ കഴിവുള്ളവയാണ്. ശരീരത്തിലെ അസാമ്യമായ രണ്ടു ഭാഗങ്ങൾ വേഗത്തിൽ പ്രവർത്തിപ്പിക്കുമ്പോൾ സാധാരണയായി ഉണ്ടാകുന്ന സമ്മർദ്ദം അസ്ഥികളിൽനിന്ന് ഉപാസ്ഥികളിലേക്ക് അവ ബന്ധിക്കപ്പെട്ടിരിക്കുന്നിടത്തെല്ലാം ക്രമേണയുണ്ടാകുന്ന മാറ്റത്താൽ ശരീരത്തിൽ പരിഹാരമായി പ്രവർത്തിക്കുന്നു. (g85 3/22)