ജപ്പാന്റെ വിദ്യാഭ്യാസപരമായ മാരത്തോൺ
ജപ്പാനിലെ “ഉണരുക!” ലേഖകൻ
“വാസ്തവത്തിൽ യാതൊന്നും ജപ്പാന്റെ വിദ്യാഭ്യാസ പദ്ധതിയെക്കാൾ ഉപരിയായി ജാപ്പാനീസ് സമൂഹത്തിന്റെ കേന്ദ്രം അഥവാ ജപ്പാന്റെ വിജയത്തിനു അടിസ്ഥാനമായിരിക്കുന്നില്ല” എന്ന് ഹാർവാർഡ് പ്രൊഫസറായ എഡ്വിൻ ഒ. റിഷാവുർ പറയുന്നു.
എന്നിരുന്നാലും, പിന്നീട് ജപ്പാനിലെ സ്കൂളുകൾ ആക്രമണത്തിനടിപ്പെട്ടു. റിപ്പോർട്ടറായ യോഷിക്കോ സക്കുറായ് ഇപ്രകാരം പറയുന്നു: “ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായം, വിദ്യാർത്ഥികൾ അതുമൂലം ബുദ്ധിപരമായ പോഷിപ്പിക്കപ്പെടാനുള്ള ഒരു മത്സരമായി രൂപഭേദം വരുത്തപ്പെട്ടു.” അതുപോലെ, ഒരു ജാപ്പാനീസ് പ്രിൻസിപ്പലായ സസുക്കികേബ് ഇപ്രകാരം സമ്മതിച്ചു പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു: “ഞങ്ങൾ പരമ്പരാഗതമായി ഒരു നല്ല ആജ്ഞാനുവർത്തിയായ വ്യക്തിയെ വളർത്തിയെടുക്കുന്നതിനു വിപരീതമായ അറിവു സമ്പാദിക്കുന്നതിനു ഊന്നൽ നൽകിയിരുന്നു.”
അതുകൊണ്ട് പല പ്രബോധകരും ജപ്പാനിലെ സ്കൂളുകൾ ഒരു വിദ്യാഭ്യാസപരമായ മാരത്തോൺ—ഒരു കഠോരമായ മത്സര ദ്വന്ദ്വ യുദ്ധം—ആയിത്തീരുന്നതിൽ പ്രതിഷേധമുയർത്തുന്നു. അത്തരം ഒരു പരിതസ്ഥിതി സംജാതമായതെന്തുകൊണ്ടായിരുന്നു? അടിസ്ഥാനപരമായി ജപ്പാനിലെ ജനങ്ങൾ മറ്റുള്ളവരുടെ ബഹുമാനത്തിനും വിജയത്തിനും വേണ്ടി അർപ്പിക്കുന്ന ഉയർന്ന വില മൂലമാണ്. അപ്രകാരം ഒരു പ്രശസ്തിയുള്ള കമ്പനിയിലോ സ്ഥാപനത്തിലോ ഉള്ള ജോലി ശ്രേഷ്ഠമായി കണക്കാക്കുന്നു. സാധാരണയായി അത്തരം ജോലി ലഭിക്കുന്നതിന് നിങ്ങൾ ഒരു പ്രശസ്തിയുള്ള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി സമ്പാദിച്ചിരിക്കണം.
എന്നിരുന്നാലും, നിങ്ങൾ ചില പ്രത്യേക ഹൈസ്കൂളിലല്ല പഠിച്ചതെങ്കിൽ ഈ തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള അവസരം മിക്കവാറും അസാദ്ധ്യമാണ്. എന്നാൽ നിങ്ങൾ ഉചിതമായ ജൂനിയർ ഹൈസ്കൂളിലല്ല പഠിച്ചിരുന്നതെങ്കിൽ നിങ്ങൾ മിക്കവാറും ശരിയായ ഹൈസ്കൂളിൽ ആയിരിക്കയില്ല; നിങ്ങൾ പഠിച്ചിരുന്ന പ്രൈമറിസ്കൂളിലെ കുട്ടികളിൽ ഒരു ന്യായമായ സംഖ്യ ജൂണിയർ ഹൈസ്കൂൾ പ്രവേശന പരീക്ഷ പാസ്സായിരുന്നില്ലെങ്കിൽ അതും നടക്കുകയില്ല. നിങ്ങൾ പഠിച്ചിരുന്ന കിൻറർഗാർഡനുപോലും ഒരു കമ്പനിയിൽ നിങ്ങൾ എത്രമാത്രം പുരോഗമിക്കുമെന്ന് ഒരു നാൾ തീരുമാനിക്കാൻ കഴിയും!
“പരീക്ഷാ നരകം”
അപ്പോൾ “വിദ്യാഭ്യാസ തല്പരരായ മാതാക്കൾ . . . (തങ്ങളുടെ) കുട്ടികൾക്ക് മെച്ചപ്പെട്ട പ്രൈമറി സ്കൂളിൽ പ്രവേശനം ലഭിക്കാൻ 2 വയസ്സുമാത്രം പ്രയമുള്ളപ്പോൾ കിൻറർഗാർഡൻ പ്രവേശന പരീക്ഷകൾക്ക് പരിശീലിപ്പിക്കാൻ കൊണ്ടുപോകുന്നതിന് തുടങ്ങുന്നു,” എന്ന് പത്രലേഖകനായ കിംപിഷിബാ എഴുതുന്നതിൽ അതിശയമില്ല. ഒൻപതു കുട്ടികളിൽ ഒരാൾക്കുമാത്രം പ്രവേശനം ലഭിക്കും വിധം മത്സരം വളരെ തീവ്രമാണ്.
പ്രൈമറിസ്കൂൾ പഠനം ആരംഭിച്ച ശേഷം അടുത്ത 12 വർഷങ്ങളിൽ, സ്കൂൾ പഠനത്തതിന്റെ ഉയർന്ന വിലവാരങ്ങളിൽ പ്രവേശനം ലഭിക്കുന്നതിന് ആവശ്യമായ തുടർച്ചയായ പരീക്ഷകൾക്കുവേണ്ടി ഒരുങ്ങുന്നതിന് ചെലവഴിക്കുന്നു. പത്രലേഖകനായ ഷിബാ പറയുന്നു: “പരീക്ഷാ നരകം” എന്ന പ്രയോഗം കണ്ടുപിടിക്കാനിടയാക്കത്തക്കവണ്ണം മത്സരം വളരെ കഠിനമാണ്. കുട്ടികൾ പ്രൈമറി സ്കൂളിലെ ആറാം തരത്തിൽ എത്തിയാൽ ഏകദേശം 2 മണിക്കൂർ പഠനമാവശ്യമാക്കിത്തീർക്കുന്ന ജോലി (ഗൃഹപാഠം) യുമായി അവർ വീടുകളിലേക്കു പായുന്നു. പിന്നീട് അവർ ‘ജൂക്കു’ എന്നു വിളിക്കപ്പെടുന്ന സ്വകാര്യ സ്കൂളുകളിലേക്ക് ഓടുന്നതിനു മുമ്പ് തങ്ങളുടെ ആഹാരം വെട്ടിവിഴുങ്ങുന്നു. അവ ആഴ്ചയിൽ 7 ദിവസവും 3 മണിക്കൂർ വീതമുള്ള ഉയർന്ന സമ്മർദ്ദത്തിലുള്ള പഠനത്തിലൂടെ കുട്ടികളെ ജൂണിയർ ഹൈസ്കൂൾ പ്രവേശന പരീക്ഷകൾക്കു വേണ്ടി ഒരുക്കുന്നതിന് വിശേഷവൽക്കരിച്ചിട്ടുള്ളതാണ്.”
യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള അത്തരം ഘോര ദ്വന്ദ്വ യുദ്ധത്തെ അതിജീവിച്ച വിദ്യാർത്ഥികൾ എല്ലാം പഠിക്കാൻ ആകാംക്ഷയുള്ള, ഉന്നതനേട്ടം വരിച്ചവരായിരിക്കുമെന്ന് നിങ്ങൾ സ്വാഭാവികമായും ഊഹിച്ചേക്കാം. അപ്രകാരമല്ലെന്ന് എഴുത്തുകാരനായ കിബിഷിബാ പറയുന്നു. അദ്ദേഹം ശരാശരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ “കാര്യങ്ങൾ ലളിതമായി എടുക്കാൻ കഴിവുള്ള ആളും തനിക്കു ഡിപ്ലോമ ലഭിക്കുമെന്ന് ഉറപ്പാണെന്നു അറിവുള്ളതിനാൽ മിക്കവാറും സ്കൂൾ സമയത്ത് ദിവസത്തിന്റെ പകുതി സമയവും മാഗ്—ജോൻഗ് കളിക്കുന്നവനു”മായി വർണ്ണിക്കുന്നു. “ആവശ്യമായ ക്രെഡിറ്റുകൾ ലഭിക്കുക എന്നതു മാത്രമാണ് അയാൾക്ക് ആവശ്യമായിരിക്കുന്നത്.” എത്ര ഡിഗ്രിക്കാർ യഥാർത്ഥത്തിൽ അറിവുള്ളവരാണ് എന്നതു സംബന്ധിച്ച് മിക്ക തൊഴിൽ ദാതാക്കളും കുറഞ്ഞ പരിഗണനയേ നൽകുന്നുള്ളു എന്നു തോന്നുന്നു. ശരിയായ യൂണിവേഴ്സിറ്റികളിൽ നിന്നുള്ളവർക്ക് വേണ്ടിയാണ് ജോലികൾ.
മത്സരത്തിന്റെ ഫലങ്ങൾ
മത്സരത്തിന്റെ ഈ ചുറ്റുപാടിൽ എല്ലാത്തരത്തിലുമുള്ള അഴിമതിയും പ്രശ്നങ്ങളും ഉടലെടുത്തത് അതിശയമല്ല. ഓരോ വർഷവും ഉൽക്കണ്ഠാകുലരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് യൂണിവേഴ്സിറ്റികളിലും ഹൈസ്കൂളുകളിലും ജൂണിയർ ഹൈസ്കൂളുകളിലും പ്രവേശനം ലഭിക്കുന്നതിനായി കോഴ കൊടുക്കുന്നു. ചില മാതാപിതാക്കൾ, അവരിൽ ഒരാൾക്കും ഒരു കുട്ടിക്കും ഒരു പ്രശസ്തിയുള്ള സ്കൂളിന്റെ പ്രദേശത്തിനുള്ളിൽ തങ്ങളുടെ മേൽവിലാസം രജിസ്റ്റർ ചെയ്യാൻ കഴിയേണ്ടതിന് കൃത്രിമ വിവാഹമോചനം പോലും ക്രമീകരിക്കുന്നു. എന്നാൽ ഒരു സ്കൂളിലെ ഏതാനും നൂറു ഒഴിവുകൾക്കുവേണ്ടി ആയിരക്കണക്കിനു വിദ്യാർത്ഥികൾ മത്സരിക്കുമ്പോൾ, ഭൂരിപക്ഷവും നിരാശിതരായിത്തീരുന്നു. ഇതു ചിലർ ആത്മഹത്യ ചെയ്യുന്നതിലേക്കും നയിച്ചിട്ടുണ്ട്. മറ്റുചിലർ തങ്ങളുടെ മോഹഭംഗത്തെ അക്രമ പ്രവർത്തനങ്ങളാൽ പ്രകടമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെമേലുള്ള ഈ നിഷ്കരുണമായ പരിതസ്ഥിതിയുടെ ഫലങ്ങളായിരിക്കാം എല്ലാറ്റിലും വെച്ച് ഏറ്റം വേദനാജനകമായ കാര്യം. രസാവഹമായി, പ്രധാനമന്ത്രിയുടെ ഓഫീസ് 11 രാജ്യങ്ങളിലെ 18-നും 24-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളുടെ മനോഭാവം താരതമ്യം ചെയ്യുന്നതിന് ഒരു സമിതി രൂപികരിച്ചു. ‘നിങ്ങൾ സാമ്പത്തികമായി നല്ല നിലയിൽ ആയിരിക്കാൻ ഇഷ്ടപ്പെടുന്നുവോ?’ എന്നതായിരുന്നു ചോദിച്ച ഒരു ചോദ്യം. ജപ്പാൻ അതേ എന്നു പറയുന്ന രാജ്യങ്ങളുടെ നേതൃത്വം വഹിച്ചു. നേരേ മറിച്ച് സാമൂഹ്യ പ്രവർത്തനങ്ങളാൽ ആളുകളെ സഹായിക്കാൻ ഇഷ്ടപ്പെടുന്നുവോ എന്ന് യുവാക്കളോട് ചോദിച്ചു. ജപ്പാനിലെ യുവാക്കളായിരുന്നു ലിസ്റ്റിൽ ഏറ്റവും താഴെ. അതുകൊണ്ട് ജപ്പാനിലെ സ്കൂളുകൾ വിദ്യാഭ്യാസപരമായി മികച്ചവയായിരുന്നേക്കാമെങ്കിലും അതു സമനിലയുള്ള, കരുതലുള്ള മെച്ചപ്പെട്ട വ്യക്തിത്വങ്ങൾ രൂപീകരിക്കുന്ന കാര്യത്തിൽ ചിലർ അവർക്ക് തോല്വിയുടെ പദവി നൽക്കും.
എന്തു വിലകൊടുത്തും വിജയം എന്ന വിദ്യാഭ്യാസ തത്വശാസ്ത്രത്തിന് വിദ്യാർത്ഥികളിൽ മറ്റു ഉപദ്രവകരമായ ഫലങ്ങൾ ഉണ്ടായിട്ടുണ്ടോ? ജർമ്മനിയിലെ സ്കൂളുകളിൽ ഉടലെടുത്ത ഒരു പ്രശ്നം പരിഗണിക്കുക. (g85 9/22)
[17-ാം പേജിലെ ആകർഷകവാക്യം]
“ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായം, വിദ്യാർത്ഥികൾ അതുമൂലം ബുദ്ധിപരമായി പോഷിപ്പിക്കപ്പെടാനുള്ള ഒരു ഉപാധിയെന്നതിനു പകരം പരീക്ഷകൾ പാസ്സാകാനുള്ള ഒരു മത്സരമായി രൂപഭേദം വരുത്തപ്പെട്ടു.”
[17-ാം പേജിലെ ചിത്രം]
മത്സരം നേരത്തേ ആരംഭിക്കുന്നു
[കടപ്പാട്]
Japan Information Center