ലോകത്തെ വീക്ഷിക്കൽ
ചീത്ത സഹവാസം
ആൺകുട്ടികളും പെൺകുട്ടികളും, അപരാധികളായ കൂട്ടുകാരാണ് അവർക്കുള്ളതെങ്കിൽ അപരാധികളായിത്തീരാൻ കൂടുതൽ സാദ്ധ്യതയുണ്ട്, എന്ന് ബ്രിട്ടീഷ് ആഭ്യന്തര ഓഫീസിന്റെ ആസൂത്രണ—ഗവേഷണ വിഭാഗം റിപ്പോർട്ടു ചെയ്യുന്നു. അപരാധികളോടുകൂടെയുള്ള കൂട്ടുകെട്ടിന്റെ അപകടം മാതാപിതാക്കൾ കണക്കിലെടുക്കുന്നില്ലെന്ന് ശല്യക്കാരായ കൗമാരപ്രായക്കാരിൽ നടത്തിയ സർവ്വേ കുറിക്കൊള്ളുന്നു. ഇൻറർവ്യൂ നടത്തപ്പെട്ട കൗമാരപ്രായക്കാരിൽ മൂന്നിൽ രണ്ടു ഭാഗത്തിനും കഴിഞ്ഞ വർഷം നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ലണ്ടൻ ടൈംസ് പറയുന്നതനുസരിച്ച് ദുഷ്കൃത്യ പ്രശ്നവുമായി ബന്ധമുള്ള ഒരു ഘടകം “പിതാവിനോട് ഒരു ഉറ്റബന്ധം ഇല്ലാത്ത”താണ്. കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളിൽ കുടുംബജീവിതത്തിന്റെ രീതിയിൽത്തന്നെ വലിയ മാറ്റങ്ങൾ ദർശിക്കുകയുണ്ടായി—ഉപേക്ഷണ വർദ്ധനവ്, മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങൾ, ജോലിക്കാരായ മാതാക്കൾ, ഇവതന്നെ. ആ റിപ്പോർട്ട് പ്രസ്താവിക്കുന്ന പ്രകാരം അത് ‘ചെറുപ്പക്കാരെ മുൻതലമുറകളെ അപേക്ഷിച്ച് കൂടുതൽ സ്വേച്ഛാനുവർത്തികൾ’ ആക്കിത്തീർക്കുന്നു.
യുവാക്കളും പുകവലിയും
പുകവലിയിൽനിന്ന് നിയമത്തിലൂടെ യുവജനങ്ങളെ രക്ഷിക്കാൻ ജർമ്മൻ ഫെഡറൽ പാർലമെൻറിലെ എല്ലാ രാഷ്ട്രീയ വിഭാഗങ്ങളും ആഗ്രഹിക്കുന്നു. യുവാക്കൾക്കും കുടുംബത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള സമിതി എട്ടുമണിക്കൂർ സമയം 20 വിദഗ്ദ്ധർക്ക് പറയാനുള്ളത് ശ്രദ്ധിച്ചശേഷം പോലും “എത് രക്ഷാ ഏർപ്പാടുകൾ ഫലകരവും അനുയോജ്യവും ആയിരിക്കു”മെന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥയായിരുന്നു. എന്നാൽ “പുകവലി ഉപേക്ഷിക്കാൻ അല്ലെങ്കിൽ ആദ്യംതന്നെ അത് തുടങ്ങാതിരിക്കാൻ നിശ്ചയമെടുക്കുക” എന്നതാണ് നിർണ്ണായക ഘടകം എന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. “അത് എത്ര പ്രയാസകരമാണ് എന്ന് വിദഗ്ദ്ധർതന്നെ കുറിക്കൊണ്ടു, കാരണം പുകവലിയുടെ അപകടങ്ങളേക്കുറിച്ചുള്ള ആ ഹിയറിങ്ങിൽ സമ്മേളന ഹോളിൽത്തന്നെ വലിയ അളവിൽ പുകവലി നടക്കുകയായിരുന്നു”വെന്ന് ജർമ്മൻ പത്രമായ ഫാങ്ക് ഫർട്ടർ അൽജമിൽ സീറ്റംഗ് പ്രസ്താവിച്ചു.
ഏക നിയമാനുസൃത കെട്ടിടം
ഒരു നഗര വികസന പരിപാടി 1985-ൽ പ്രയോഗത്തിൽ വരുത്തുകയിൽ നൈജീറിയായിലെ പല സംസ്ഥാനങ്ങളും ഒരു ശുദ്ധീകരണ പരിപാടി തുടങ്ങി. അതിൽ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങൾ ഇടിച്ചുകളയുന്നത് ഉൾപ്പെട്ടിരുന്നു. ലാഗോസ് നഗരത്തിൽ നിയമാനുസൃതമല്ലെന്ന് തരം തിരിക്കപ്പെട്ട നൂറുകണക്കിന് കെട്ടിടങ്ങൾ നിരപ്പാക്കപ്പെട്ടു. ഒരു ഡിസ്ട്രിക്റ്റിൽ എന്തു സംഭവിച്ചുവെന്ന് റിപ്പോർട്ടു ചെയ്യുകയിൽ ഡെയ്ലി ടൈംസ് പത്രം ഇപ്രകാരം പറഞ്ഞു: “മൊത്തം 10,000 സ്ഥലവാസികളെ തുരത്തിയോടിച്ചുവെന്ന് കരുതപ്പെടുന്നു . . . ബുൾഡോസറുകൾ പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ചില പുരുഷൻമാരും സ്ത്രീകളും കുട്ടികളും തങ്ങളുടെ വസ്തുവകകൾ ഉപേക്ഷിക്കാൻ വിസമ്മതിച്ച് തള്ളിക്കയറി അതേസമയം മറ്റുള്ളവർ പൊട്ടിക്കരഞ്ഞു. ഉച്ചക്കുശേഷം ഒരു മണിക്ക്, ഡിസിബി 0145149 എന്ന അംഗീകൃത പ്ലാനുണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ രാജ്യഹോൾ മാത്രം അവശേഷിച്ചു.”
അവശ്യ മയക്കുമരുന്നുകൾ
ലോക വ്യാപകമായി വിപണനം നടത്തുന്ന 25,000-ലധികം മയക്കുമരുന്നുകളിൽ “വെറും 200 മയക്കുമരുന്നുകൾ മാത്രം അവശ്യ വസ്തുക്കളാണ്—രോഗങ്ങളെ തടയാനും ചികിത്സിക്കാനും ആവശ്യമുള്ളവ തന്നെ,” എന്ന് ലോകാരോഗ്യ മാസിക റിപ്പോർട്ടു ചെയ്യുന്നു. “വാസ്തവത്തിൽ സാംക്രമിക രോഗങ്ങൾക്കു പരാന്നഭോജികൾ നിമിത്തമുണ്ടാകുന്ന രോഗങ്ങൾക്കും എതിരെ 50 ഇനങ്ങളിൽ താഴെ മാത്രമേ ആവശ്യമായിരിക്കുന്നുള്ളു, ലോക ബാങ്കിന്റെ കണക്കനുസരിച്ച് ആരോഗങ്ങൾ മൂന്നാം ലോകത്തിൽ 40 ശതമാനം മരണങ്ങൾക്ക് കാരണമായിരിക്കുന്നെങ്കിൽത്തന്നെയും.”
ഇൻഹേലർ ദുരുപയോഗം
കൗമാരപ്രായക്കാരുടെയും മുതിർന്നവരുടെയും വർദ്ധിച്ചുവരുന്ന ഒരു സംഖ്യ മൂക്കടപ്പ് മാറ്റുന്നതിനുള്ള സംശ്ലീഷൗഷധത്തിനുപകരം മൂക്കിലൂടെ പുക വലിച്ചു കയറ്റുന്നു. ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച് “അത് പാവം കുട്ടിയുടെ കൊക്കെയ്ൻ ആണ്” എന്ന് ന്യൂയോർക്കിലെ സിറാക്കൂസിലുള്ള മയക്കുമരുന്ന് ചികിൽസാകേന്ദ്രത്തിന്റെ ഡയറക്ടർ പറയുന്നു. ദുരുപയോക്താക്കൾ ഇൻഹേലറിൽനിന്ന് മയക്കുമരുന്നെടുത്ത് ഞരമ്പുകളിൽ കുത്തിവെക്കുന്നു. കുത്തിവെയ്പിന്റെ ഫലമായി അപസ്മാരം, ഹൃദയസ്തംഭനം, പകർച്ചവ്യാധി പിടിച്ച ഞരമ്പുകൾ ശ്വസനാവയവങ്ങളുടെയും വൃക്കയുടെയും തകർച്ച ഇവ ഉണ്ടായേക്കാം എന്ന് ആരോഗ്യ അധികാരികൾ മുന്നറിയിപ്പുനൽകുന്നു. “മയക്കുമരുന്ന് പ്രവചനാതീതമാണ്” എന്ന് ഡെൻവറിലെ റോക്കി മൗണ്ടൻ വിഷ—മയക്കുമരുന്നു കേന്ദ്രത്തിലെ ഡോ. മാർട്ടിൻ ജെ. സ്മിൽക്ക് സ്റ്റിൽ മുന്നറിയിപ്പുനൽകുന്നു. “സ്ഥിരം ഉപയോഗിക്കുന്ന ആളുകൾ പെട്ടെന്ന് മരിച്ചു വീണേക്കാം.”
എയ്ഡ്സ് പരക്കുന്നു
“വൈദ്യശാസ്ത്ര പ്രാമാണികൻമാർ ഇപ്പോൾ കരുതുന്നതിനെക്കാൾ എളുപ്പത്തിൽ എയ്ഡ്സ് പരന്നേക്കാമെന്ന ഉൽക്കണ്ഠയിലാണ് ദേശത്തുള്ള സമൂഹങ്ങൾ” എന്ന് യൂ. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പറയുന്നു. “ഓരോ 12 മാസവും രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. പത്ത് ലക്ഷത്തിലധികം ആളുകൾ എയ്ഡ്സ് വൈറസ് ബാധിച്ചവരായി ഉണ്ടായിരിക്കാം എന്ന് വിദഗ്ദ്ധൻമാർ വിശ്വസിക്കുന്നു.” ഇവരിൽ ഭൂരിപക്ഷവും രോഗത്തിന്റെ മാരകരൂപം വികാസം പ്രാപിച്ചവരല്ലെങ്കിലും അവർക്ക് മറ്റുള്ളവരിലേക്ക് രോഗബീജങ്ങളെ സംക്രമിപ്പിക്കാൻ കഴിയും. വീണ്ടും എയ്ഡ്സ് വൈറസോ ഒരുപക്ഷേ മറ്റ് അണുക്കളോ പോലും ബാധിക്കുന്നത് അത്തരം വ്യക്തികളിൽ പൂർണ്ണമായ രോഗം ഉണ്ടാകുന്നതിനിടയാക്കിയേക്കാം എന്നും പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. അണുക്കൾ അകത്തുകടന്നശേഷം അഞ്ചോ ആറോ വർഷം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരുന്നേക്കാമെന്നതുകൊണ്ട് എയ്ഡ്സ് വൈറസ് ബാധിച്ച അനേകരും അത് അറിയുന്നുപോലുമില്ല. ഐക്യനാടുകളിൽ ഇതിനോടകം 7000 ത്തിലധികം എയ്ഡ്സ് രോഗികൾ മരിച്ചിട്ടുണ്ട്. ലൈംഗിക സമ്പർക്കത്തിലൂടെയും രക്തപ്പകർച്ചകളിലൂടെയും മരുന്നുകുത്തിവെക്കുന്നവർ സ്ഥിരമായി ഉപയോഗിക്കുന്ന സൂചികളുടെ ഉപയോഗത്തിലൂടെയും ആ രോഗം പരക്കുന്നു. അമ്മയിൽ രോഗാണുക്കൾ ഉള്ളപ്പോൾ കുട്ടികൾ അതുള്ളവരായി ജനിച്ചേക്കാം.
എയ്ഡ്സിന്റെ മാരകസ്വഭാവം ഒരിക്കൽ ലൈംഗിക ഹെർപ്പസിനെക്കുറിച്ചുണ്ടായിരുന്ന വ്യാപകമായ ഭയത്തെ പിമ്പിൽ തള്ളിക്കളഞ്ഞിരിക്കുന്നു. അത് മുമ്പില്ലാത്ത തരം ചില പ്രവർത്തനങ്ങളിൽ പരിണമിച്ചിരിക്കുന്നു. എയ്ഡ്സ് രോഗികളോട് “അവരുടെ വ്യക്തിപരമായ അവകാശങ്ങൾ അനുഭവിക്കാതിരിക്കാൻ” ടെക്സാസിലെ സാൻ അന്റോണിയോയിലെ മേയർ അപേക്ഷിച്ചു. അതേസമയം നഗര ആരോഗ്യവകുപ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോ രക്തം ദാനം ചെയ്യുന്നതോ വധശിക്ഷ അർഹിക്കുന്ന കുറ്റം ആരോപിക്കുന്നതിൽ കലാശിക്കുമെന്ന് അവർക്ക് മുന്നറിയിപ്പു നൽകി. ചില സഭകൾ പൊതുവായ ഒരു തിരുവത്താഴ പാനപാത്രം ഉപയോഗിക്കുന്ന രീതി നിർത്തലാക്കിയിരിക്കുന്നു. യു. എസ്. സൈനിക വകുപ്പ് പുതുതായി ചേർക്കുന്ന എല്ലാവരെയും എയ്ഡ്സ് പരിശോധന നടത്തുന്നു. കരുതലുള്ള മാതാപിതാക്കൾ ഈ രോഗമുള്ള കുട്ടികളെ ചേർക്കുന്ന സ്കൂളുകൾ ബഹിഷ്ക്കരിക്കുന്നു. റോക് ഹഡ്സൻ എന്ന നടന്റെ മരണം എയ്ഡ്സ് നിമിത്തമാണെന്ന വാർത്തയെ തുടർന്ന് തുറന്ന ചുംബനം ആവശ്യമുള്ള രംഗങ്ങളുണ്ടെങ്കിൽ അഭിനയിക്കുന്നവർക്ക് മുൻകൂട്ടി അറിയിപ്പു നൽകണമെന്ന് അഭിനേതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നു.
‘രോഗികൾ താമസിക്കേണ്ട സ്ഥലമല്ല’
ആശുപത്രിയിലാക്കപ്പെടുന്ന രോഗികളിൽ തികച്ചും ഒരു വലിയ സംഖ്യ അവരെ എന്തിന് ആശുപത്രിയിലാക്കിയോ അതിനോട് യാതൊരു ബന്ധവുമില്ലാത്ത രോഗങ്ങൾ ബാധിച്ചവരാകുന്നു. 20 ലക്ഷം അമേരിക്കക്കാർ ആശുപത്രിയിൽ കഴിയുന്ന കാലത്ത്, അവർ രോഗബാധയുള്ളവരായിത്തീരുകയും അതുവഴി പ്രതിവർഷം ചികിത്സാ ചെലവ് 200 കോടി ഡോളറായി ഉയരുന്നതായും ഡിസ്ക്കവറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കണക്കാക്കുന്നു. ശരാശരി കണക്കാക്കുമ്പോൾ അത്തരം രോഗം രോഗി നാലു ദിവസം കൂടെ ആശുപത്രിയിൽ കഴിയേണ്ടത് ആവശ്യമാക്കുന്നു, 800 ഡോളർ കൂടുതലായ ചെലവ് വരുത്തിക്കൊണ്ടുതന്നെ. അത്തരം രോഗബാധയാൽ ഓരോ വർഷവും 3,00,000 രോഗികൾ മരിക്കുന്നു. എന്നാൽ ആ സംഖ്യയിൽ ബോധം കെടുത്തുന്നതിലെ അപകടങ്ങളും മരുന്നിന്റെ തകരാറുകളും പോലുള്ള മറ്റ് അനിഷ്ട സംഭവങ്ങൾ കണക്കിലെടുക്കുന്നില്ല. അത് വർഷം തോറും മറ്റ് ദശലക്ഷക്കണക്കിന് രോഗികളെ ബാധിക്കുന്നു. എയിൽ സർവ്വകാലാശാലയിലെ പൊതുജനാരോഗ്യവകുപ്പിൽ പ്രൊഫസറായ ഡോ. ലോവെൽ ലെവിൻ ഇപ്രകാരം പറയുന്നു: “അത് ഒരു തമാശയായി തോന്നാം, എന്നാൽ ആശുപത്രി രോഗിയായ ഒരു വ്യക്തി താമസിക്കേണ്ട സ്ഥലമല്ല.”
കൗമാര മാതാക്കൾ
വേണ്ടാത്ത ഗർഭധാരണങ്ങളിൽ കലാശിക്കുന്ന ബാലജന ലൈംഗിക ബന്ധമാണ് “ഇപ്പോൾ നമ്മുടെ സമൂഹത്തെ ഏറെ അലട്ടുന്ന പ്രശ്നം” എന്ന് കേപ് ടൗണിലുള്ള ടൈഗർ ബർഗ് ആശുപത്രിയിലെ സ്ത്രീ രോഗവിഭാഗത്തിന്റെ കുടുംബാസൂത്രണതലവനായിരിക്കുന്ന ഡോ. ചാൾ റോക്സ് പറയുന്നു. 1984-ൽ ഈ ആശുപത്രിയിൽ നടന്ന ജനനങ്ങളിൽ 20 ശതമാനവും കൗമാരമാതാക്കളുടേതായിരുന്നു. അവരിൽ രണ്ടു പേർ 19 വയസ്സായതോടെ ഒൻപതാമത്തെ പ്രാവശ്യമാണ് ഗർഭം ധരിക്കുന്നത്. ഇന്നു കാണുന്ന സാമൂഹ്യ പ്രശ്നങ്ങളുടെ അധിക പങ്കിന്റെയും ഉത്തരവാദിത്വം പ്രായപൂർത്തിയായവർക്കാണെന്ന് ഡോ. റോക്സ് പറഞ്ഞു. കാരണം അവർ നല്ല മാതൃക വെക്കുകയോ ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ച് തങ്ങളുടെ കൊച്ചുകുട്ടികളെ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. “കുട്ടികൾ ഇത്തരത്തിലുള്ള സംഗതികൾ മാതാപിതാക്കളുമായി ചർച്ച ചെയ്യാൻ വളരെ ഭയപ്പെടുകയോ തടസപ്പെടുത്തുകയോ ചെയ്യാനുള്ള സാദ്ധ്യതയെ തടയുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്” എന്ന് അദ്ദേഹം പറഞ്ഞു.
അസ്ഥികൾക്ക് പാൽ
കുട്ടിക്കാലത്ത് വളരെയധികം പാൽ കുടിക്കുന്നത് അസ്ഥികൾ വളരെ നന്നായി പുഷ്ടിപ്പെടുന്ന ഒരു ഘട്ടം വരെ വളരുന്നതിനിടയാക്കുന്നതായി ഏഷ്യാ വീക്ക് റിപ്പോർട്ടു ചെയ്യുന്നു. പാലിൽ സാധാരണയായി അസ്ഥിയെ പുഷ്ടിപ്പെടുത്തുന്ന കാൽസ്യം വളരെയധികമുണ്ട്. 49-നും 66-നും ഇടയ്ക്ക് പ്രായമുള്ള 255 സ്ത്രീകളുടെ ഒരു പഠനം, കുട്ടിക്കാലത്ത് വളരെയധികം പാൽ കുടിച്ചവർക്ക് വളരെ സാന്ദ്രതയുള്ള അസ്ഥികൾ ഉള്ളതായി ചൂണ്ടിക്കാട്ടി. സ്ത്രീകൾ പ്രായാധിക്യത്തിലും ലൈംഗിക ഹോർമോണുകളുടെ കുറഞ്ഞ ഉല്പാദനത്താലും അസ്ഥിരോഗത്താൽ ബാധിക്കപ്പെടുകയും അസ്ഥിയുടെ കട്ടി കുറഞ്ഞ് സ്വാഭാവിക പൊട്ടലുകളിൽ പരിണമിക്കുകയും ചെയ്യാനുള്ള വലിയ സാദ്ധ്യത അഭിമുഖീകരിക്കുന്നതിനാൽ അത്തരം കണ്ടുപിടുത്തങ്ങൾ സ്ത്രീകളെ സംബന്ധിച്ചടത്തോളം മഹത്വമേറിയവയാണ്.
‘കൗമാര ഗർഭധാരണവ്യാധി’
“കൗമാര പ്രായക്കാരുടെ ഗർഭധാരണം പകർച്ചവ്യാധിപോലെ ലോകത്തെമ്പാടും വളരെയധികം വ്യാപകമാണ് എന്ന് പറയുന്നതിനാൽ അതിന് ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്, അത് പ്രവർത്തനത്തിന് നമ്മെ പ്രേരിപ്പിക്കുകയും വേണം” എന്ന് ന്യൂയോർക്ക് ഹണ്ടർ കോളജിലെ ആരോഗ്യശാസ്ത്രത്തിന്റെ പ്രൊഫസറും മന:ശാസ്ത്ര വിദഗ്ദ്ധനുമായ മിഖായേൽ എ. കരേര പറയുന്നു. പ്രതിവർഷം ഏതാണ്ട് പത്ത് ലക്ഷം എന്ന നിരക്കിൽ അമേരിക്കൻ ഐക്യനാടുകളിൽ കൗമാരപ്രായക്കാരുടെ വേണ്ടാത്ത ഗർഭധാരണം നടക്കുന്നതിനാൽ ഐക്യനാടുകൾ മറ്റ് വികസ്വര രാജ്യങ്ങളെക്കാൾ വളരെ മുന്നിലാണ്. കരേര പറയുന്നതനുസരിച്ച്, കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള ലൈംഗിക വിദ്യാഭ്യാസ പരിപാടി അത്ര ഫലപ്രദമാണെന്ന് തെളിയുന്നില്ല കാരണം അവർ തങ്ങളുടെ മതപരവും സാംസ്കാരികവും സാമൂഹികവുമായ മൂല്യങ്ങൾ പരിഗണിക്കുന്നില്ല.