എട്ടുകാലി സിൽക്ക്: സ്റ്റീലിനെക്കാൾ ബലിഷ്ഠമോ?
“ഉയർന്നതരം സ്റ്റീലിനെക്കാൾ രണ്ടുമുതൽ മൂന്നുവരെ മടങ്ങു് അധികം ബലമുള്ളതു”
“പൊട്ടുന്നതിനുമുമ്പു് 30 ശതമാനത്തോളം വലിച്ചു നീട്ടാവുന്നതു്” “ഒരു മില്ലീമീറ്ററിന്റെ ആയിരത്തിൽ ഒന്നുമാത്രം വ്യാസമുള്ളതു്” (മാനുഷമുടിയുടെ നൂറിൽ ഒന്നുമാത്രം വലിപ്പമുള്ളതു്) ഇതെന്താണു്? ആധുനിക സാങ്കേതിക ശാസ്ത്രത്തിന്റെ ഒരു അത്ഭുതമാണോ? അല്ല, സാധാരണയായി അറിയപ്പെടുന്ന ഓർബ് വെബ് സ്പൈഡർ, ആറനി ഡയഡമാറ്റി എന്നുപേരുള്ള ചെറിയ തവിട്ടുനിറത്തിലുള്ള എട്ടുകാലി നൂറ്റ സിൽക്കു നൂലാണു്. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാർ ഈ നൈസർഗ്ഗികമായ ഉല്പാദനത്തിന്റെ രൂപസംവിധാനത്തെക്കുറിച്ചു പഠിച്ചപ്പോൾ ഇപ്രകാരം കണ്ടെത്തി. “സാധാരണയായി ഒരു വസ്തുവിന്റെ ബലിഷ്ഠത എത്രശക്തമോ അത്ര ശക്തമാണു് അതിന്റെ കടുപ്പം” എന്നിരുന്നാലും, എട്ടുകാലി നൂൽക്കുന്ന സിൽക്കിലെ മോളിക്യൂളുകളുടെ ശ്രേഷ്ടമായ ക്രമീകരണം . . . അവ വലിച്ചു നീട്ടുന്നതിനും അതേസമയം ബലിഷ്ഠമായിരിക്കുന്നതിനും അനുവദിക്കുന്നു.” ഇതു പേലെയുള്ള കൃത്രിമ മാതൃക മനുഷ്യൻ വികസിപ്പിച്ചെടുക്കുന്നതിനു നിസ്സാരമായ എട്ടുകാലിയുടെ രസതന്ത്രത്തിൽനിന്നു തങ്ങൾക്കു് എന്തെങ്കിലും പഠിക്കാൻ കഴിയുമോയെന്നറിയാൻ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാർ പരിശ്രമം നടത്തി. ഈ സിൽക്കിന്റെ വിസ്മയിപ്പിക്കുന്ന ദ്രവ്യഗുണങ്ങളിൽ “ഇതിലെ പ്രൊട്ടീൻ കണ്ണികളുടെ പ്രാപ്തി റബർ പോലുള്ളതും പരലാകൃതിയിലുള്ളതുമായ സവിശേഷ വസ്തുക്കളോടും ഇണെക്കപ്പെട്ടിരിക്കുന്നു.” ഇതു മുഴുവൻതന്നെ “വളരെ മതിപ്പുളവാക്കുന്നതു്” ആണെന്നു ബ്രിട്ടീഷ് രസതന്ത്രജ്ഞനായ പോൾ കാൽവെർട്ടു് കണ്ടെത്തി. സ്പഷ്ടമായും, എട്ടുകാലിയുടെ സിൽക്കു് മനുഷ്യാതീതജ്ഞാനമുള്ള ഒരു മഹാനായ രൂപസംവിധായകന്റെ ആസ്തിക്യത്തിനു സാക്ഷ്യം വഹിക്കുന്നു.
ഉവ്വു്, ഇതു് “ജ്ഞാനത്തിൽ പൂർണ്ണനായ യഹോവയാം ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങളിൽ ഒന്നാണു്.”—ഇയ്യോബ് 37:16.