ബൈബിളിന്റെ വീക്ഷണം
ഭീകര പ്രവർത്തനം—ശീഘ്രമായ വളർച്ച എന്തുകൊണ്ട്?
“നിങ്ങൾക്ക് ക്രൂരത തുടച്ചു നീക്കുന്നതിന് ഭൂഖണ്ഡത്തിന്റെ പകുതി അടിച്ചു തകർക്കേണ്ടിവരികയും രക്തപ്രളയം ഒഴുക്കേണ്ടിവരികയും ചെയ്താലും, അപ്രകാരം ചെയ്യുന്നതിൽ സന്ദേഹം ഉണ്ടായിരിക്കരുത്.”—ജർമ്മൻ വിപ്ലവകാരനായ കാൾ ഹെയ്ൻസെൻ, 1809-80.
ജർമ്മനിയിലെ ഡോർട്ടുമൻഡിൽ ഉള്ള ഒരു ഡിപ്പാർട്ടുമെൻറു കടയിൽ ഒരു ബോംബു സ്ഫോടനമുണ്ടായപ്പോൾ പുസ്തകങ്ങളും മറ്റു വസ്തുക്കളും പെട്ടെന്നു പറന്നു പോയി. കടയിൽ സാധനം വാങ്ങിക്കൊണ്ടിരുന്ന എട്ടുപേർക്കു പരുക്കുപറ്റി, ചിലരുടേത് ഗുരുതരമായിരുന്നു. രാഷ്ട്രീയ തീവ്രവാദികളുടെ മറ്റൊരു നിന്ദ്യമായ പ്രവർത്തനമായിരുന്നോ? അല്ല പെട്ടെന്നു പോലീസിന്റെ പിടിയിലായ 20 വയസ്സുകാരൻ പറഞ്ഞത് ഇപ്രകാരമായിരുന്നു, “അതെല്ലാം വെറുമൊരു തമാശയായിരുന്നു.” എന്നിരുന്നാലും അയാൾക്ക് രാഷ്ട്രീയ പ്രേരണ ഇല്ലായിരുന്നു എന്ന വസ്തുത അതിനെ ഭീകര പ്രവർത്തനത്തെക്കാൾ കുറഞ്ഞ ഒന്നാക്കുന്നില്ല.
കേവലം ഒൻപതു ദിവസങ്ങൾക്കുള്ളിൽ—1985 ഫെബ്രുവരി 28 മുതൽ മാർച്ച് 8 വരെ—വടക്കേ അയർലണ്ടും ലബനോനും സ്പെയിനും ഫേഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയും ഭീകരപ്രവർത്തനത്തിന്റെ രക്തം നിറഞ്ഞ കൈകൾ 72 പേരെ മരണകരമായി വീഴ്ത്തിയതായും വേറെ 245 പേരെ പരുക്കേൽപ്പിച്ചതായും കാണപ്പെട്ടു. അതിനുശേഷം ദുഷിച്ച മനുഷ്യരാലുള്ള ഭീകരത, ഭയം, ഞെട്ടൽ എന്നിവ പരിമിതിയില്ലാതെ തുടർന്നിരിക്കുന്നു.
ഒരു പരിഷ്കൃത ലോകത്തിലെ ജനങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് അക്രമത്തിൽ ആശ്രയിക്കുന്നതെന്തുകൊണ്ടാണ്? അതിനെ എന്നെങ്കിലും തടയാൻ കഴിയുമോ, തടയുമോ? ബൈബിൾ വിശ്വാസയോഗ്യമായ ഉത്തരങ്ങൾ നൽകുന്നു.
ഭീകര പ്രവർത്തനം എന്തുകൊണ്ട്?
“ദുഷ്പ്രവൃത്തിക്കാർ നിമിത്തം നീ ജ്വലിക്കരുത്. . . . കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്ക; ദോഷം ചെയ്യാൻമാത്രം ഉതകുന്നതിനാൽ നീ ജ്വലിക്കരുത്.” “എന്തുകൊണ്ടെന്നാൽ കേവലം ഞെരുക്കപ്പെടുന്നത് ജ്ഞാനിയെ മൗഢ്യമായി പ്രവർത്തിക്കാൻ ഇടയാക്കിയേക്കാം.”—സങ്കീർത്തനം 37:1, 8; സഭാപ്രസംഗി 7:7.
സമാധാനക്കുറവ്, മോശമായ സാഹചര്യം അല്ലെങ്കിൽ സാമൂഹികമോ സാമ്പത്തികമോ ആയ അനീതി എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിൽ ഗവൺമെൻറുകൾ ആവർത്തിച്ചു പരാജയപ്പെടുമ്പോഴും അവ ഞെരുക്കലിനെയും വിവേചനയെയും അനുവദിക്കയോ പ്രോത്സാഹിപ്പിക്കപോലുമോ ചെയ്യുമ്പോഴും ആളുകൾ ഗ്രാഹ്യത്തോടെ “ജ്വലിക്കാൻ” ഇടയായേക്കാം. അവർ ഇപ്രകാരം വാദിക്കുന്നു: ‘എന്തെങ്കിലും ചെയ്തേ പറ്റൂ, ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ്? ഞാൻ അല്ലെങ്കിൽ ആര്?’
ചിലപ്പോൾ നിഷ്ഫലതയ്ക്കു “ഒരു ജ്ഞാനിയെ പോലും മൗഢ്യമായി പ്രവർത്തിക്കാൻ” ഇടയാക്കാൻ കഴിയും. താൻ തന്നെ ജ്ഞാനിയാണെന്നു ചിന്തിച്ചുകൊണ്ട്, സമാധാന പ്രതിഷേധകൻ ആദ്യം അക്രമ രഹിത സംഘടിത നിയമലംഘനം നടത്തുന്നതിനു മാത്രമേ ഉദ്ദേശിക്കയുള്ളായിരിക്കും. എന്നിരുന്നാലും ഇവക്ക് എത്ര ശീഘ്രമായി അക്രമ പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കാൻ കഴിയും! ദുഷ്ടാന്തത്തിന്, വർഗ്ഗീയമായും സാമ്പത്തികമായും വിഭജിക്കപ്പെട്ട ഒരു ആഫ്രിക്കൻ രാജ്യത്തെ നിരീക്ഷിക്കുക. സമാധാന പ്രതിഷേധ മാർച്ചുകൾ ആയി തുടങ്ങിയവരണോത്സുക പ്രതിഷേധങ്ങളായി പരിണമിച്ചു. ടൈം മാസിക പറയുന്നതനുസരിച്ച്, “ഇന്ന്, കാൽ നൂറ്റാണ്ടുകാലത്തെ സമരത്തിനുശേഷം അടുത്ത കാലത്തെ നവീകരണ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ വിഭജിത ദേശത്ത് അക്രമം ഇപ്പോഴും നടമാടുന്നു.”
“ഒരു ദുഷിച്ച പ്രവൃത്തിക്കെതിരെ ശിക്ഷാവിധി വേഗത്തിൽ നടക്കായ്കകൊണ്ട് മനുഷ്യപുത്രൻമാരുടെ ഹൃദയങ്ങൾ ദോഷം ചെയ്യാൻ പൂർണ്ണമായും ഉറക്കുന്നു.”—സഭാപ്രസംഗി 8:11.
ദുഷ്പ്രവൃത്തിക്കാരെ പിടികൂടുകയും നീതി നിർവ്വഹിക്കുകയും ചെയ്യുന്നത് പ്രയാസമാണെന്നതു ശരിയാണ്. ചില സ്ഥലങ്ങളിൽ കോടതികൾ കുറ്റം ചുമത്തപ്പെട്ട ദുഷ്പ്രവൃത്തിക്കാരെ കൈകാര്യം ചെയ്യുന്നതിൽ അമിതമായി അയഞ്ഞതായിത്തീർന്നിരിക്കുന്നു. അതു കൂടാതെ, കോടതികളിലെ വർദ്ധിച്ച ജോലിഭാരം, “ദുഷ്പ്രവൃത്തിക്കെതിരെ വേഗത്തിൽ വിധി” നിർവഹിക്കുന്നതിൽനിന്ന് അധികാരികളെ തടയുന്നു. ദുഷ്പ്രവൃത്തിക്കാരുടെ ഹൃദയങ്ങൾ “ദോഷം ചെയ്യാൻ പൂർണ്ണമായും ഉറക്കുന്നതിന്” ഇടയാക്കുന്ന ഘടകങ്ങളും ഉണ്ട്. ഗവൺമെൻറുകൾ “സാധാരണ” കുറ്റകൃത്യം പോലും നേരിടാൻ വിജയപ്രദമായ വഴികണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ—അന്തർദ്ദേശിയ ഭീകര പ്രവർത്തനം അതിലും വളരെകുറച്ചുമാത്രവും—അനേകർക്കും അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് ചായ്വുതോന്നിയിരിക്കാം.
എന്നാൽ ഇപ്പോൾ ശീഘ്രമായ വർദ്ധനവ് എന്തുകൊണ്ട്?
“അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമായ വിഷമ ഘട്ടങ്ങൾ ഉണ്ടായിരിക്കും. . . . മനുഷ്യർ സ്വസ്നേഹികളും . . . നന്ദികെട്ടവരും അവിശ്വസ്തരും സ്വാഭാവിക പ്രിയമില്ലാത്തവരും യാതൊരു തീരുമാനത്തിനും സമ്മതമില്ലാത്തവരും . . . ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രൻമാരും നൻമപ്രിയമില്ലാത്തവരും . . . ആയിരിക്കും.”—2 തിമൊഥെയോസ് 3:1-3.
ബൈബിൾ കാലക്കണക്കും ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയും നമ്മുടെ തലമുറ” ഇടപെടാൻ പ്രയാസമായ വിഷമ ഘട്ടങ്ങളാൽ” അടയാളപ്പെടുത്തപ്പെട്ട “അന്ത്യനാളുകളിലാണ്” ജീവിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന സ്വഭാവങ്ങളോടുകൂടിയ സ്ത്രീപുരുഷൻമാർ ഭീകര പ്രവർത്തക രംഗത്തെ പ്രബലരായ വ്യക്തികൾ ആണെന്ന് നിങ്ങൾ പറയുകയില്ലേ? “അന്ത്യനാളുകൾ” അതിന്റെ അവസാനത്തിലേക്ക് നീങ്ങുമളവിൽ അവരുടെ സംഖ്യ വർദ്ധിച്ചിരിക്കുന്നതിനാൽ അക്രമം മനുഷ്യസമുദായത്തിന്റെ എല്ലാ രംഗത്തും പ്രാമുഖ്യം നേടുന്നതിൽ തുടർന്നു കൊണ്ടിരിക്കുന്നതിൽ നാം അത്ഭുതപ്പെടരുത്.
“സത്യദൈവത്തിന്റെ കാഴ്ചയിൽ ഭൂമി നശിച്ച അവസ്ഥയിലായിരുന്നു; ഭൂമി അക്രമം കൊണ്ടുനിറഞ്ഞുമിരുന്നു.” “എന്തുകൊണ്ടെന്നാൽ നോഹയുടെ നാളുകൾ പോലെതന്നെ മനുഷ്യപുത്രന്റെ സാന്നിദ്ധ്യവുമാകും.”—ഉല്പത്തി 6:11, 13; മത്തായി 24:37.
നോഹയുടെ നാളിൽ, തങ്ങളെത്തന്നെ ഭൂതങ്ങളാക്കിത്തീർത്തിരുന്ന ആത്മപുത്രൻമാർ അക്രമംകൊണ്ടു നിറഞ്ഞ ഒരു ലോകം ഉളവാക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിരുന്നു. (ഉല്പത്തി 6:1-5) ഈ ദുഷ്ടജീവികൾക്ക്, അന്നു ചെയ്തിരുന്നതുപോലെ മനുഷ്യവർഗ്ഗത്തെ നേരിട്ട് സ്വാധീനിക്കത്തക്കവണ്ണം മേലാൽ മാനുഷ ജഡം അവലംബിക്കാൻ സാദ്ധ്യമല്ല. എന്നാൽ ഇന്ന് അവരുടെ പരോക്തവും അദൃശ്യവുമായ ആക്രമണങ്ങൾ മരണകരമായതിനെക്കാൾ ഒട്ടും കുറഞ്ഞതല്ല.
ഇപ്പോൾ “[മഹത്വീകരിക്കപ്പെട്ട] മനുഷ്യപുത്രന്റെ [യേശുക്രിസ്തു] സാന്നിദ്ധ്യ” കാലത്ത് ജീവിച്ചിരിക്കുന്ന നമുക്ക് ലോകം അതേവിധത്തിലുള്ള അക്രമത്താൽ രക്തപങ്കിലമായിരിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയും. യഥാർത്ഥത്തിൽ യേശു പ്രവചിച്ചതുപോലെ നമുക്ക്, “അധർമ്മത്തിന്റെ വർദ്ധനവ്” നിരീക്ഷിക്കാൻ കഴിയും. (മത്തായി 24:12) “പിശാചും സാത്താനും എന്നു വിളിക്കപ്പെടുന്നവനെയും . . . അവന്റെ ദൂതൻമാരെയും അവനോടുകൂടെ ഭൂമിയിലേക്ക് ചുഴറ്റി എറിഞ്ഞു.” എന്തുഫലത്തോടെ? “ഭൂമിക്കും സമുദ്രത്തിനും മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ പിശാചു തനിക്കു അല്പകാലമേയുള്ളു എന്നറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാട് 12:7-12) ഇന്ന് ഭീകര പ്രവർത്തനം അത്ഭുതപൂർവ്വമായ നിരക്കിൽ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം ഇതല്ലയോ?
പ്രസവവേദന
യേശു തന്റെ രാജ്യം സ്ഥാപിച്ചശേഷം ഈ ദുഷ്ടവ്യവസ്ഥിതി നശിപ്പിക്കുന്നതിനുമുമ്പുള്ള പരിവർത്തന കാലഘട്ടത്തിൽ സംഭവിക്കുന്ന പല കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞു. (മത്തായി 24; മർക്കോസ് 13; ലൂക്കോസ് 21) മർക്കോസ് 13:8-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “യാതനയുടെ അതിവേദന” ഉണ്ടായിരിക്കുമെന്ന് അവൻ പറഞ്ഞു. പ്രസവം അടുത്തുവരുമ്പോൾ അക്ഷരീയ പ്രസവവേദന സംഖ്യയിലും തീവ്രതയിലും പെരുകുന്നതുപോലെ തന്നെ “അന്ത്യനാളുകളുടെ” അടയാളമായി യേശു വിവരിച്ച യാതനയുടെ അതിവേദന ക്രിസ്തുവിന്റെ എതിർപ്പില്ലാത്ത ഭരണം അടുത്തു വരുമ്പോൾ സംഖ്യയിലും തീവ്രതയിലും വർദ്ധിക്കും.
അപ്പോൾ, ഭീകര പ്രവർത്തനത്തിന്റെ “അതിവേദന” വർദ്ധിച്ചുവരുന്നതിൽ അതിശയമില്ല. ഇത് അറിവു ലഭിക്കാത്ത ആളുകൾ യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയായി, “നിവസിത ഭൂമിയിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയാലും ഭയത്താലും ബോധരഹിതരായിത്തീരുന്നതിന്” ഇടയാക്കിയേക്കാം. എന്നിരുന്നാലും “ഈ കാര്യങ്ങൾ സംഭവിച്ചു തുടങ്ങുമ്പോൾ നിവർന്ന് നിങ്ങളുടെ തലകൾ ഉയർത്തുവിൻ, എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വിടുതൽ [ഭീകര പ്രവർത്തനത്തിൽ നിന്നുമുള്ള വിടുതലും] അടുത്തു വരുന്നു,” എന്നുള്ള അവന്റെ വാക്കുകളുടെ അർത്ഥമറിയാവുന്നവർക്ക് ഇല്ല. (g86 2/8)
[18-ാം പേജിലെ ആകർഷകവാക്യം]
ഗവൺമെൻറുകൾ പ്രശ്നങ്ങളെ നേരിടുന്നതിൽ പരാജയപ്പെടുമ്പോൾ ആളുകൾ “ജ്വലിക്കാൻ” ഇടയാക്കാൻ കഴിയും
[19-ാം പേജിലെ ആകർഷകവാക്യം]
നോഹയുടെ നാളിൽ അക്രമം നിറഞ്ഞ ഒരു ലോകം ഉളവാക്കുന്നതിൽ ഭൂതങ്ങൾ ഒരു പ്രധാന പങ്കു വഹിച്ചു