ഫ്രാൻസിൽ എല്ലാദിശകളിലും വികസിക്കുന്നു
ഫ്രാൻസിലെ “ഉണരുക!” ലേഖകൻ
യഹോവയുടെ സാക്ഷികളുടെ ആരാധനയിൽ അവരുടെ പരസ്യപ്രസംഗ പ്രവർത്തനങ്ങളും, അതിൽ വളരെയധികം ഭാഷാന്തരവും, അച്ചടിയും, ബൈബിൾ സാഹിത്യം അയച്ചുകൊടുക്കുന്നതും ഉൾപ്പെടുന്നു. ഈ വേലയെല്ലാം തങ്ങളുടെ സമയവും, ഊർജ്ജവും, വൈദഗ്ദ്ധ്യവും സംഭാവന ചെയ്യുന്ന സ്വമേധയാ സേവകരാൽ ചെയ്യപ്പെടുന്നു. ഓരോ രാജ്യത്തും “ദൈവ ഭവനം” എന്നു അർത്ഥമുള്ള ബെഥേൽ എന്നു വിളിക്കപ്പെടുന്ന ഒരു കെട്ടിടത്തിൽ അവർക്കു താമസ സൗകര്യവും ഭക്ഷണവും നൽകപ്പെടുന്നു. ഫ്രാൻസിൽ ഒന്നാമത്തെ ബെഥേൽ പാരീസിൽ തന്നെ സ്ഥാപിക്കപ്പെട്ടു. എന്നിരുന്നാലും, ആ നഗരത്തിന്റെ അകത്തുംപുറത്തുമായി അനേക മാറ്റങ്ങൾക്കുശേഷം 1959-ൽ പാരീസിന്റെ ഒരു പ്രാന്തപ്രദേശത്ത് ബൊലോൺ ബില്ലൻകോർട്ടിൽ, ഒരു പുതിയ ബെഥേലും, ഓഫീസും, അച്ചടിശാലയും പണിയപ്പെട്ടു. ആ സമയം ഫ്രാൻസിൽ കഷ്ടിച്ച് 14,000 യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആദ്യം, ഫ്രാൻസിനുവേണ്ടിയുള്ള സാഹിത്യം, ന്യൂയോർക്കിലെ ബ്രൂക്ലിനിൽ അച്ചടിക്കപ്പെടുകയും നോർമൻഡിയിലെ ലീഹാവ്റേയിലേക്ക് കപ്പൽ വഴി അയക്കപ്പെടുകയും ചെയ്തു. പാരീസിനും നോർമൻഡി തീരത്തിനും ഇടയ്ക്ക് ലൊവിയേഴ്സ് സൗകര്യപ്രദമായി സ്ഥിതിചെയ്തിരുന്നതിനാൽ, അവിടെ ഒരു ഡിപ്പോതുറക്കണമെന്ന് തീരുമാനിക്കപ്പെട്ടു. 1973-ൽ ഇതു ചെയ്യപ്പെട്ടു, ഷിപ്പിംഗു ഡിപ്പാർട്ടുമെൻറും ചെറിയ അച്ചടി ഉപകരണങ്ങളും ബൊളോണിൽനിന്ന് ലൊപിയേഴ്സിലേക്കു മാറ്റപ്പെട്ടു. ഈ സമയം ആയപ്പോഴെക്കും ഫ്രഞ്ചു സാക്ഷികളുടെ എണ്ണം 48,000-ൽ അധികമായി വളർന്നു.
വീക്ഷാഗോപുരത്തിന്റെ പ്രചരണം 1975-ൽ ഫ്രഞ്ചു ഗവൺമെൻറു നിയമപരമായി അംഗീകരിച്ചു. പിന്നീട്, ഫ്രാൻസിന്റെയും ഫ്രഞ്ചു സംസാരിക്കുന്ന മറ്റു 15 രാജ്യങ്ങളുടെയും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യാഫയലുകൾ സ്വിറ്റ്സർലണ്ടിൽ നിന്ന് ലൊവിയേഴ്സിലേക്കു മാറ്റപ്പെട്ടു. ഇത് ലൊവിയേഴ്സിൽ കൈകാര്യം ചെയ്യപ്പെട്ടിരുന്ന മാസികകളുടെ എണ്ണം വളരെ വർദ്ധിപ്പിക്കയും കൂടുതൽ വേലക്കാരുടെയും താമസസൗകര്യത്തിന്റെയും ആവശ്യം സൃഷ്ടിക്കയും ചെയ്തു. അപ്രകാരം, ലൊവിയേഴ്സ് അച്ചടിശാലയിൽ നിന്നു ചുരുക്കം ശതവാരകൾ അകലെ ഇങ്കർവിലിയിൽ 34 മുറികളുള്ള ഒരു പാർപ്പിടം പണിതു. സാക്ഷിസ്വമേധാ സേവകരാൽ അതിന്റെ മുഴുപണിയും ചെയ്യപ്പെടുകയും 1978-ൽ സമർപ്പിക്കപ്പെടുകയും ചെയ്തു.
കൂടുതൽ വികസനം
ഫ്രാൻസിലെ യഹോവയുടെ സാക്ഷികളുടെ 1200 സഭകൾക്ക് മാസികകളും മറ്റു ബൈബിൾ സാഹിത്യവും ഒരു പറ്റം ലോറികൾ മൂലം എത്തിച്ചു കൊടുക്കപ്പെടുന്നു. ഇവയുടെ പരിരക്ഷണത്തിനും സർവീസിനുമായി, ലൊവിയേഴ്സ് അച്ചടി ശാലക്ക് എതിരുവശത്തുള്ള തെരുവിൽ 1984-ൽ ഒരു പുതിയ നല്ല ഗാരേജ് പണിയപ്പെട്ടു.
ഫ്രഞ്ചു സാക്ഷികൾക്ക് ഇറക്കുമതിക്കു പകരം അവരുടെ സ്വന്തം മാസികകൾ അച്ചടിക്കാൻ കഴിയത്തക്കവണ്ണം ഫ്രാൻസിലേക്ക് രണ്ടു ഓഫ്സെറ്റ് റോട്ടറിപ്രസ്സുകൾ അയക്കുവാൻ ന്യൂയോർക്ക്, ബ്രൂക്ലിനിലെ യഹോവയുടെ സാക്ഷികളുടെ ഭരണ സംഘം തീരുമാനിച്ചതും 1980-തുകളുടെ ആദ്യമായിരുന്നു. ഈ പുതിയ അച്ചടി ഭാരം ലൊവിയേഴ്സിൽ ഒരു മൂന്നു നില ഫാക്ടറി കൂടി നിർമ്മിക്കുന്നതു ആവശ്യമാക്കിത്തീർത്തു. 1973-ലെ ചെറിയ ഫാക്ടറിയോടു ബന്ധിച്ചുള്ള ഈ വ്യാപനം, ഏകദേശം 1,40,000 ചതുരശ്രഅടി (13,000 ച.മീ.) കൂടുതൽ തറവിസ്തീർണ്ണം നൽകുന്നു, അപ്പോൾ ഇത് ആരംഭത്തിലെ ലൊവിയേഴ്സ് ബിൽഡിംഗിന്റെ ആറിരട്ടി വലിപ്പമുള്ളതാക്കുന്നു.
ഉദാരമായ സഹായം
ഫ്രാൻസിൽ ഈ കെട്ടിടം പണിയെല്ലാം നടന്നുകൊണ്ടിരുന്നപ്പോൾ, യഹോവയുടെ സാക്ഷികൾ പുരാതനകാലത്തെ വിശ്വസ്തദൈവദാസൻമാരെ അനുകരിച്ച് ‘അവരുടെ വിലയുള്ള വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനിച്ചു.’ (സദൃശ്യവാക്യങ്ങൾ 3:9; എസ്രാ 1:4; 7:15, 16) ഉദാഹരണത്തിന്, ഫ്രഞ്ചു ഭാഷയിലുള്ള നമ്മുടെ രാജ്യശുശ്രൂഷയിൽ നിർമ്മാണവേലയുടെ പുരോഗതിയെക്കുറിച്ചു ഒരു റിപ്പോർട്ടു നൽകുകയും പുതിയ ഫാക്ടറിക്ക് വിലയേറിയ അഗ്നിപ്രതിരോധ വാതിലുകൾ വെക്കണമെന്ന് സൂചിപ്പിക്കുയും ചെയ്തപ്പോൾ, എട്ടുവയസ്സുള്ള സാറായും അവളുടെ സഹോദരൻ ഫ്രഡറിക്കും അവരുടെ സമ്പാദ്യങ്ങൾ “അച്ചടിശാലാവാതിലുകൾക്കുവേണ്ടി” സംഭാവന ചെയ്തു. ചിലർ നിർമ്മാണവേലക്ക് വാരാന്ത്യങ്ങളിൽ സഹായിച്ചുകൊണ്ട് യഹോവയെ ബഹുമാനിച്ചു, അതേ സമയം മറ്റുള്ളവർക്കു വാരങ്ങളോ, മാസങ്ങളോ വരുവാൻ സാധിച്ചു.
പുതിയ ഫാക്ടറിയുടെ ബാഹ്യചട്ടം ഒരു വ്യവസായസ്ഥാപനത്താൽ നിർമ്മിക്കപ്പെട്ടു, എന്നാൽ സകല മരപ്പണിയും, പൈപ്പിടിലും, വൈദ്യൂതി സംബന്ധമായ സ്ഥാപിക്കലും, ഉള്ളലങ്കാരങ്ങളും സാക്ഷികളുടെ സ്വമേധയാ സേവകരുടെ റ്റീമുകളാൽ ചെയ്യപ്പെട്ടു. പ്രകടമാക്കപ്പെട്ട മനോജ്ഞമായ ആത്മാവ്, സാക്ഷിയല്ലാത്ത ഒരു ഫോർമാൻ ഉൽഘോഷിക്കാൻ ഇടയാക്കി: “ഒരു നിർമ്മാണ വേലക്കാരുടെ ഗണത്തിൽ ഞാൻ അനുഭവിച്ചതിലേക്കും ഏറ്റം നല്ല അന്തരീക്ഷം ഇതായിരുന്നു!” ഒരു നിർമ്മാണസ്ഥാപനത്തിലെ സാക്ഷിയല്ലാത്ത ഒരു ജോലിക്കാരൻ അയാളുടെ അവധി ദിവസത്തിൽ സൗജന്യമായി സഹായിക്കുന്നതിനുപോലും വന്നു.
ആനന്ദപ്രദമായ ഒരു ഉൽഘാടനം
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയഞ്ച് മെയ് 4 പ്രഭാതത്തിൽ, ക്ഷണിക്കപ്പെട്ട അഥിതികൾ പുതിയ കെട്ടിടം ചുറ്റിനടന്നു കാണുന്നത് ആസ്വദിച്ചു. ഉച്ചതിരിഞ്ഞുണ്ടായിരുന്ന സമർപ്പണ പരിപാടി ഫ്രാൻസിൽ എല്ലായിടത്തുമായി എട്ടു നഗരങ്ങളിലെ സദസ്യർക്ക് പുന:പ്രക്ഷേപണം ചെയ്യപ്പെട്ടു, മൊത്തം 56,537 ഹാജരുണ്ടായിരുന്നു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായ എം. ജി. ഹെൻഷൽ സമർപ്പണ പ്രസംഗം ചെയ്തു. യഹോവയുടെ ആരാധനയ്ക്കും സേവനത്തിനുമായി പണിയപ്പെടുന്ന എല്ലാ കെട്ടിടങ്ങളും യഹോവയുടെ നൻമയുടെ തെളിവ് നൽകുന്നുവെന്ന് അദ്ദേഹം സദസ്യരെ ഓർമ്മിപ്പിച്ചു.
ലൊവിയേഴ്സിലെ പുതിയ അച്ചടിശാല ഫ്രാൻസിലെ യഹോവയുടെ സാക്ഷികളുടെ വികസനത്തിന്റെ ഒരു വശം മാത്രമാകുന്നു. പാരീസ്, മാഴ്സെയിൽസ്, ലയൺസിനടുത്തും, ഉത്തര ഫ്രാൻസിലും വിശാലമായ അസംബ്ലി ഹോളുകൾ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു, അഥവാ അവയുടെ നിർമ്മാണം ആരംഭിച്ചുകഴിഞ്ഞു. ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ പെട്ടെന്നു പണിയപ്പെടുന്ന പ്രാദേശിക രാജ്യഹോളുകൾക്കായി ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കയും ചെയ്യുന്നു.
90,000 ത്തിനടുത്ത് സജീവസാക്ഷികൾ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കയും കഴിഞ്ഞ വർഷം 1,78,000-ത്തിലധികം ക്രിസ്തുവിന്റെ മരണസ്മാരകത്തിനു ഹാജരാകുകയും ചെയ്തതിനാൽ, തീർച്ചയായും ഫ്രാൻസിൽ എല്ലാദിശകളിലും വകസനം ഉണ്ട്. (w86 2/22)
[19-ാം പേജിലെ ചിത്രങ്ങൾ]
ഫ്രാൻസ്, ലൊവിയേഴ്സിലെ പുതിയ ഫാക്ടറിയും സമർപ്പണ പ്രസംഗസമയത്തു എം. ജി. ഹെൻഷലും