മുന്നേറുന്ന മരുഭൂമികൾ—അവ യഥാർത്ഥത്തിൽ പനിനീർച്ചെടിപോലെ പൂക്കുമോ?
മണൽ! മണൽ! മണൽ! കണ്ണെത്തുന്ന ദൂരം വരെ ചുട്ടു പഴുത്ത മണൽക്കൂനകൾ അല്ലാതെ മറ്റൊന്നുമില്ല. അങ്ങകലെ 700 അടി (210മീ.) ഉയരവും അതിന്റെ ആറിരട്ടി വിസ്തീർണ്ണവുമുള്ള അടിത്തറയുള്ള പിരമിഡുസമാനമായ മണൽക്കുന്നുകൾ മേഘരഹിതമായ ആകാശംവരെ എത്തി നിൽക്കുന്നു. ക്രമായ കാറ്റ് മണലിൽ പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞ ചുളിച്ചാൽ കൊത്തിവെക്കുന്നു. സൂര്യൻ തീവ്രമാണ്. പാമ്പുകൾക്കും തവളക്കൾക്കുപോലും അതിൽനിന്ന് മണലിന്റെ കീഴിൽ അഭയം തേടേണ്ടിയിരിക്കുന്നു. മണലിൽ നിന്നുള്ള പ്രതിബിംബം അന്ധമാക്കുന്ന തരത്തിലുള്ളതാണ്. സ്ഫുരിക്കുന്ന താപം കണ്ണുകളിൽ കൗശലം പ്രയോഗിക്കുന്നു—വെള്ളം നിറഞ്ഞ പൊയ്കകളുടെ മരീചികകൾ, യഥാർത്ഥത്തിൽ ഒന്നുമില്ലാത്തിടത്ത്. ദൂരെയുള്ള വസ്തുക്കൾ യഥാർത്ഥത്തിൽ ഉള്ളതിൽ നിന്നു വ്യത്യസ്തമായി കാണിക്കുന്നു.
കൂടാതെ, കാറ്റ് കൊടുങ്കാറ്റിന്റെ ശക്തിയോടെ അടിക്കുകയും പകൽ വെളിച്ചത്തെ ഇരുട്ടാക്കി മാറ്റാൻ കഴിയുന്ന വിധത്തിൽ മണൽ ചുഴറ്റി വലിയ മേഘം പോലെ ഉയർത്തി നിർത്തുകയും ചെയ്യുന്നു. അതിന് വസ്ത്രത്തിനടിയിലൂടെ പ്രവേശിക്കുന്നതിനും ത്വക്കിൽ സൂചി മുനപോലെ കുത്തുന്നതിനും സാധിക്കും. അതിന് വാഹനങ്ങളുടെ പെയ്ൻറ് ഇളക്കുന്നതിനും ഗ്ലാസ്സിൽ പോറൽ ഏല്പിച്ച് അതിനെ അതാര്യമാക്കുന്നതിനും കഴിയും. അതിന് മരുഭൂമിയിലെ പാറകളെ വികൃത രൂപങ്ങളാക്കിത്തീർക്കുന്നതിനും ടെലിഫോൺ പോസ്റ്റുകളുടെ പകുതി വരെ മൂടുന്നതിനും കഴിയും.
ഉച്ചസമയത്ത് ചൂട് 125 മുതൽ 130 വരെ ഡിഗ്രി ഫാരൻ ഹീറ്റ് (52-54 സെൻറീഗ്രേഡ്) ഉയർന്നേക്കാം. ആ സമയത്ത് സന്ദർശകർ അതിയായ ചൂട് സഹിക്കേണ്ടിവരുന്നു. രാത്രിയിൽ അസ്ഥി തുളക്കുന്ന തണുപ്പിൽ രസം 40 ഡിഗ്രി (4 സെ.) യോ അതിൽ താഴെയോ വരെ താഴുന്നു. അപ്പോൾ അവർ മരവിച്ചുപോയേക്കാം. കമ്പിളി വസ്ത്രങ്ങൾ പല നിര ധരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് നല്ല തണുപ്പുണ്ടായിരിക്കും. വസ്ത്രം കുറവാണെങ്കിൽ അവർക്ക് പൊള്ളുന്ന ചൂടനുഭവപ്പെടും. നിലത്തുനിന്ന് ഒരടി ഉയർന്നിരുന്നാൽ അവർക്ക് തറയിൽ തന്നെ ഇരിക്കുന്നതിനെക്കാൾ 30ഡിഗ്രി (17 സെ.) കൂടുതൽ തണുപ്പ് അനുഭവപ്പെട്ടേക്കാം. വരണ്ടതൊണ്ടയും ദാഹവും പാമ്പുകളെയുള്ള പേടിയും തേളുകളുടെ കുത്തും ജ്വലനത്തിന്റെ ആപത്തും നഷ്ടപ്പെട്ടേക്കാവുന്ന അപകടാവസ്ഥയും ഇവയോടു കൂട്ടുന്നു. ഇവയെല്ലാം ഈ വരണ്ട മരുഭൂ മണൽ ലോകത്തെ ബീഭൽസമാക്കിത്തീർക്കുന്നു.
ലോകത്ത് വലുതും ചെറുതുമായ എത്ര മരുഭൂമികൾ ഉണ്ടെന്ന് സുനിശ്ചിതമായി ആർക്കും അറിഞ്ഞുകൂടാ. ആരും അവ എണ്ണിനോക്കിയതായി തോന്നുന്നില്ല എന്നതാണ് അതിന്റെ വ്യക്തമായ ഒരു കാരണം. മരുഭൂമി കണ്ടുപിടിക്കാൻ ശ്രമിക്കുന്നവരിൽ ഗണനീയനായ ഒരാൾ, “ഞാൻ 125-ൽ അധികം കണ്ടെത്തി” എന്നു പറഞ്ഞു. “ഒരുപക്ഷേ അതിന്റെ ഇരട്ടി ഉണ്ടായിരിക്കും”. എന്നിരുന്നാലും ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും മരുഭൂമികൾ ഉണ്ട്. അവ ഭൂമിയുടെ കരഭാഗത്തിന്റെ ഉദ്ദേശം അഞ്ചിൽ ഒരു ഭാഗത്തു സ്ഥിതി ചെയ്യുന്നു.
എല്ലാറ്റിലും വലിയ മരുഭൂമിയായ വടക്കേ ആഫ്രിക്കയിലെ സഹാറാ ലോകത്തെ മരുപ്രദേശത്തിന്റെ പകുതി വരുന്നു. അതിന്റെ വിസ്തീർണ്ണം മുപ്പത്തിയഞ്ചു ലക്ഷം ചതുരശ്ര മൈൽ ആണ്. aഅറേബ്യൻ ഉപദ്വീപിലെ അറേബ്യൻ മരുഭൂമി 5,00,000 ചതുരശ്ര മൈലും തെക്കു പടിഞ്ഞാറെ ആഫ്രിക്കയിലെ കലഹാരി മരുഭൂമി 2,00,000 ചതുരശ്രമൈലും കരപ്രദേശം കവിഞ്ഞുകിടക്കുന്നു. സഹാറാ കഴിഞ്ഞാൽ അടുത്ത വിസ്തീർണ്ണം കൂടിയ ആസ്ത്രേലിയൻ മരുഭൂമി 13 ലക്ഷം ചതുരശ്രമൈൽ പ്രദേശത്തെ കീഴ്പ്പെടുത്തിയിട്ടിരിക്കുന്നു—ആ ഭൂഖണ്ഡത്തിന്റെ പകുതിയോടടുത്ത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടെക്സാസിന്റെ ഇരട്ടി വലിപ്പമുള്ള ചൈനയിലെ ഗോബി മരുഭൂമി 5,00,000 ചതുരശ്രമൈൽ കവിഞ്ഞു കിടക്കുന്നു.
വടക്കേ അമേരിക്കക്ക് അതിന്റെതായ മരുഭൂമികൾ ഉണ്ട്—കാലിഫോർണിയ സംസ്ഥാനത്തിന്റെ 2.5 ശതമാനം മരുഭൂമിയാണ്. അരിസോണാ, ഒറിഗോൺ, ഉട്ടാഹ്, നെവാഡാ, മെക്സിക്കോ എന്നിവിടങ്ങളിലെ മരുഭൂമികൾ അതുപൊലെതന്നെ വരണ്ടതും ചൂടുള്ളതുമാണ്. കാലിഫോർണിയായിലെ മരണ താഴ്വര ലോകത്തിലെ ഏറ്റവും ചൂടുള്ള മരുഭൂമിയിൽ രണ്ടാമത്തേതാണെന്ന് റിപ്പോർട്ടു ചെയ്യുന്നു. തെക്കെ അമേരിക്ക ഭൂമിയിലെ ഏറ്റവും വരണ്ട മരുഭൂമിയുള്ളതെന്ന നിലയിൽ ശ്രദ്ധേയമാണ്—അറ്റക്കാമ—600 മൈൽ (970 കി.മീ.) നീളത്തിൽ പെറുവിന്റെ അതിർത്തിക്ക് തെക്കു മുതൽ ചിലിയുടെ വടക്കൻ പ്രദേശം വരെ കിടക്കുന്നു. എല്ലാ മരുഭൂമികളും ഒരേ പ്രത്യേകത പങ്കിടുന്നു.—ചൂടും വരൾച്ചയും.
ദൃഷ്ടാന്തത്തിന് ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽ മഴ വളരെ അപൂർവ്വമായ സ്ഥലങ്ങൾ ഉണ്ട്. ആ പ്രദേശത്തു വസിക്കുന്ന ഒരുവൻ ഇപ്രകാരം വിലപിക്കുന്നതിനു പ്രേരിതനായി, “ഏതാനും വർഷങ്ങൾക്കിടയിൽ ഒരിക്കൽ ഞങ്ങൾക്കു ഒരു നേർത്ത മൂടൽമഞ്ഞു ലഭിക്കുന്നു—എന്നാൽ അതിന്റെ തുള്ളികൾ വളരെ ചെറുതാണ്.” അതേ മരുഭൂമിയുടെ മറ്റു സ്ഥലങ്ങളിൽ, ഔദ്യോഗിക റിപ്പോർട്ടുകൾ കാണിക്കുന്നത്, ഒരു 14 വർഷ കാലഘട്ടത്തിനിടക്ക് യാതൊരു മഴയോ മഞ്ഞോ ഉണ്ടായില്ല എന്നാണ്. അറ്റക്കാമയുടെ മറ്റു സ്ഥലങ്ങളിൽ, അനൗദ്യോഗിക റിപ്പോർട്ടുകൾ കാണിക്കുന്നത് 50 വർഷങ്ങൾക്കിടക്ക് ഒട്ടും മഴയില്ലായിരുന്നെന്നും അതിലും വരണ്ട പ്രദേശങ്ങളിൽ മഴ ഒരിക്കലും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നുമാണ്. തെക്കു പടിഞ്ഞാറെ ആഫ്രിക്കയിലെ നമീബ് മരുഭൂമിയിൽ വാർഷിക വർഷപാതം ഒരിഞ്ചിന്റെ എട്ടിൽ ഒന്നിൽ താഴെ മുതൽ ആറ് ഇഞ്ചുവരെ (0.3 സെ. മീ.—15 സെ. മീ.) വ്യത്യസ്തമായിരിക്കും. സഹാറായുടെ പ്രദേശങ്ങളിൽ ഒന്നു രണ്ടു വർഷകാലയളവിൽ വർഷപാതം പൂജ്യമായിരുന്നു. വർഷപാതം അവ്യവസ്ഥിതമായിരിക്കാൻ കഴിയും. പരിചയസമ്പന്നനായ ഒരു മരു ഗവേഷകൻ ഇപ്രകാരം പറഞ്ഞു, “ഒരിക്കൽ ഗോബി മരുഭൂമിയിൽ ആടുകൾ വെള്ളം കിട്ടാതെ ചത്തു വീണുകൊണ്ടിരുന്നു. അടുത്ത ദിവസം ഒരു കാർമേഘത്തിന്റെ അതിയായ ബഹിർഗമനം മൃഗങ്ങളെയും മനുഷ്യരെയും മുക്കിക്കൊന്നു.”
മരുഭൂമികൾ ക്രമായി മുന്നേറുന്നു
ഇന്ന്, ഭൂമിയിലെ മരുഭൂമികളെക്കുറിച്ചുള്ള പരിചിന്തനത്തിനായി ലോകത്തു വർത്തമാനപ്പത്രത്തിന്റെ അന്തമില്ലാത്ത കോളങ്ങൾ അർപ്പിക്കപ്പെടുന്നു. സഹസ്രാബ്ദങ്ങളിലെ ആസ്തിക്യത്തിനുശേഷം മരുഭൂമികൾക്ക് അത്തരം കുപ്രസിദ്ധി ലഭിക്കുന്നതെന്തുകൊണ്ടാണ്? നമ്മുടെ ഏറ്റം വലിയ തടാകങ്ങളും അരുവികളും മനുഷ്യനാൽ മലിനമാക്കപ്പെടുന്നു. നദികളിൽ മനുഷ്യർ നിരുത്തരവാദിത്വത്തോടെ കുടഞ്ഞിട്ടിട്ടുള്ള വിഷരാസവസ്തുക്കൾകൊണ്ട് അവയിലെ മൽസ്യങ്ങൾ ഭാരപ്പെട്ടിരിക്കയാണ്. മുകളിലെ ആകാശംപോലും മനുഷ്യൻ റോക്കറ്റിൽ അയച്ചിട്ടുള്ള “ഉപയോഗശൂന്യമായ വസ്തുക്കൾ” ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന രംഗമായിത്തീർന്നിരിക്കുന്നു. എന്നാൽ മരുഭൂമികളുടെ ചില ഭാഗങ്ങൾ മനുഷ്യർ കീഴടക്കിയിട്ടുണ്ടെങ്കിലും അവയുടെ ഘടനാപരമായ മിക്ക സ്വഭാവങ്ങളും ആയിരക്കണക്കിനു വർഷങ്ങളായി അറിയപ്പെട്ടിരുന്ന അവയിലെ സസ്യങ്ങളും മൃഗങ്ങളും ഇപ്പോഴും നിലനിൽക്കുന്നു.
എന്നിരുന്നാലും മിക്കവാറും ആഴ്ചതോറും തലക്കെട്ടുകൾ കഥ പറഞ്ഞുകൊണ്ടിരിക്കുന്നു—“മരുഭൂമികളുടെ വ്യാപനം ഭക്ഷ്യക്ഷാമത്തിനു അടിവരയിടുന്ന കൊടുംവിപത്തിനായി കാണപ്പെടുന്നു” എന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദി അറ്റ്ലാൻറാ ജേണൽ ആൻഡ് കോൺസ്റ്റിട്യൂഷനിലെ ശീർഷകം ഇപ്രകാരമായിരുന്നു. “ആഫ്രിക്കയിലെമ്പാടുമനുഭവപ്പെടുന്ന അപകടകരമായ വരൾച്ച സാഹേലിനെ മറ്റൊരു സഹാറാ ആയി രൂപാന്തരപ്പെടുത്തുന്നു.” “മരുഭൂമികൾ തുടർന്നു വ്യാപിക്കുന്നു,” ദി ബോസ്റ്റൺ ഗ്ലോബ്, “ലോകത്തിന്റെ കൃഷിഭൂമിയെ ക്ഷയിപ്പിക്കുന്നു,” ദി ടൊറോന്റോ സ്റ്റാർ, “ഒറ്റ വർഷം കൊണ്ട് സഹാറാ, ചാഡിന്റെ അധികഭാഗവും ഗ്രസിക്കുന്നു,” മറ്റൊരു വാർത്ത. മരുഭൂമികളുടെ വ്യാപന ഭീഷണിയെ സംബന്ധിച്ച് കെട്ടുകണക്കിന് കടലാസ്സിൽ അച്ചടിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോൾ താഴെ കൊടുത്തിരിക്കുന്ന ശീർഷകങ്ങൾ വായിക്കുക. “സഹാറായുടെ ശൂന്യമായ ഒരു മരുപ്രദേശം ഒരു ദശകത്തിലധികമായി ഓരോ വർഷവും 10-20 കി. മീ. എന്ന നിരക്കിൽ തെക്കോട്ട് വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതു ക്രമേണ അതിന്റെ തെക്കെ അറ്റത്തെ അർദ്ധ വരൾച്ച ഭൂവലയവുമായി യോജിക്കുന്നു,” എന്ന് 1985 ജനുവരി 2-ലെ ന്യൂയോർക്ക് ടൈംസ് പറയുന്നു.
“ഓരോ വർഷവും ഏകദേശം 2 കോടി 10 ലക്ഷം ഹെക്ടാർ കര മരുഭൂമിയായി മാറുന്നു . . . ഈ പ്രശ്നം പ്രാരംഭത്തിൽ ആഫ്രിക്കയിലും ഇൻഡ്യയിലും തെക്കെ അമേരിക്കയിലും സംജാതമായി,” എന്നു ദി ബോസ്റ്റൺ ഗ്ലോബ്, 1984 ജൂൺ 11 റിപ്പോർട്ട് ചെയ്യുന്നു.
“മരുഭൂമിയുടെ വികസനം മൗറിറ്റേനിയാ ഉൾപ്പെടെ ചില രാജ്യങ്ങളുടെ നിലനിൽപുതന്നെ ഭീഷണിപ്പെടുത്തപ്പെടുന്നു. അവിടത്തെ ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ പറയുന്നത് സഹാറാ മരുഭൂമി ഒരു വർഷം 6 കി. മീ. എന്ന നിരക്കിൽ തെക്കോട്ടു നീങ്ങുന്നു എന്നാണ്. രാജ്യത്തിന്റെ വന പ്രദേശങ്ങളിൽ സിംഹങ്ങൾ പാർത്തിരുന്ന നാളുകളെക്കുറിച്ച് മൗറിറ്റോനിയാക്കാർ പറയുന്ന അതേ പ്രദേശങ്ങൾ ഇന്ന് വൃക്ഷങ്ങൾ നശിച്ച് ചുട്ടു പഴുത്ത മണൽ നിറഞ്ഞ ശൂന്യമായ കര പ്രദേശത്തെക്കാൾ കൂടുതലായ ഒന്നുമല്ല,” എന്ന് 1985 ജനുവരി 20-ലെ ദി അറ്റലാൻറാ ജേണൽ ആൻഡ് കോൺസ്റ്റിട്യൂഷൻ വിശദീകരിക്കുന്നു.
മരുഭൂമികൾ വ്യാപിക്കുന്ന ഈ ആഗോള പ്രതിഭാസം പുതിയതല്ല. എന്നിരുന്നാലും ഈ വഞ്ചകമായ പ്രക്രിയയെ വർണ്ണിക്കാൻ ഒരു പുതിയ വാക്കു നിർമ്മിക്കുകയുണ്ടായി—“മരുഭൂമിവൽക്കരണം” ഇത് ലോകത്തിന്റെ ചില ഭാഗങ്ങളിൽ അതിവേഗം ഒരു സാധാരണ വാക്കായി തീർന്നുകൊണ്ടിരിക്കുന്നു. മരുഭൂമിവൽക്കരണം ഇപ്പോൾ ഏകദേശം നൂറു രാജ്യങ്ങളെ, പ്രത്യേകിച്ച് അക്ഷരീയ മരുഭൂമികളാൽ ചുറ്റപ്പെട്ട ആഫ്രിക്കയിലെ അവികസിത രാജ്യങ്ങളെ ബാധിക്കുന്നു.
ഇത് ഐക്യരാഷ്ട്ര സംഘടന ഒരു പരിഹാരത്തിനുവേണ്ടി പരിസ്ഥിതി പരിപാടി (യു. എൻ. ഇ. പി.) യുടെ മരുഭൂമിവൽക്കരണ ശാഖയുടെ മുഖ്യനായ ഗാഫർഖരാർ ഇപ്രകാരം പറഞ്ഞു, “നാം ഇതിനെ ഒരു ഭീമായ പ്രശ്നമായി കാണേണ്ടിയിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിൽ നിലവിലുള്ള കൃഷിഭൂപ്രദേശത്തിന്റെ മൂന്നിൽ ഒന്ന് നഷ്ടപ്പെടാനിടയാകും.” ഒരു യു. എൻ. റിപ്പോർട്ടനുസരിച്ച് മരുഭൂമിവൽക്കരണം ഭൂമിയുടെ 35 ശതമാനം കരപ്രദേശത്തെ അഥവാ ഏകദേശം 4 കോടി 50 ലക്ഷം ചതുരശ്ര മൈൽ പ്രദേശത്തെയും അതിലെ 20 ശതമാനം ജനസംഖ്യയെയും—ഏകദേശം 8 കോടി 50 ലക്ഷം ആളുകളെ—ഭീഷണിപ്പെടുത്തുന്നു. “യഥാർത്ഥത്തിൽ ലോകത്തിൽ മരുഭൂമിവൽക്കരണത്തിൽ നിന്ന് വിമുക്തമാക്കപ്പെട്ട ഒരിടവുമില്ല,” എന്നു ഖറാർ പറഞ്ഞു.
കെനിയായിലെ നെയ്റോബിയിൽ 1977-ൽ 94 രാഷ്ട്രങ്ങൾ ഒന്നിച്ചു കൂടി ഈ നൂറ്റാണ്ടവസാനിക്കുന്നതോടെ മരുഭൂവ്യാപനത്തെ പിടിച്ചു നിർത്തുന്നതിനുള്ള ഒരു “പ്രവർത്തന പദ്ധതി” അംഗീകരിച്ചു. എന്നാൽ രാഷ്ട്രങ്ങളുടെ പക്ഷത്തെ പൊതുവായ അനാസ്ഥയും പണത്തിന്റെ അഭാവവും നിമിത്തം മേലാൽ സുഖകരമല്ല എന്നതിനാൽ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 2000-ാം മാണ്ടോടെ മരുഭൂമികളുടെ വ്യാപനം നിർത്തുന്നതിന് 20 വർഷത്തേക്ക് 90 കോടി അമേരിക്കൻ ഡോളർ അഥവാ ഓരോ ആണ്ടിലും നാലരകോടി ഡോളർ വീതം ചെലവ് വരുമെന്ന് യു. എൻ. ഇ. പി. 1980-ൽ കണക്കാക്കി. വിദഗ്ദ്ധർ മണൽ ലോകത്തിന്റെ ഈ ക്രമായ പുരോഗതിയെ എത്ര ഗൗരവമായിട്ടാണ് കണക്കാക്കുന്നത്? “ഇപ്പോഴത്തെ മരുഭൂമിവൽക്കരണ മുന്നേറ്റം തുടരുകയാണെങ്കിൽ 2000-ാമാണ്ടോടെ അവസ്ഥ ഒരു ആഗോള ദുരന്തമായിത്തീർന്നിരിക്കും,” എന്ന് യു. എൻ. ഇ. പി.യുടെ ഒരു പ്രതിനിധി പറഞ്ഞു.
ഒരുവൻ മരുഭൂമിവൽക്കരണത്തിന്റെ പ്രകൃതം തന്നെ പരിഗണിക്കുമ്പോൾ, ചില രസകരമായ ചോദ്യങ്ങൾ ഉദിക്കുന്നു: മാറ്റമില്ലാത്തതെന്നു ദ്യോതിപ്പിക്കുന്ന ഈ മരുഭൂവ്യാപനം ഫലപ്രദമായി തടയാൻ ഐക്യരാഷ്ട്ര സംഘടന നടപടിക്കുള്ള എന്തു പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരും? ഐക്യരാഷ്ട്രത്തിന് മനുഷ്യന്റെ വിചാരത്തെ ഒരുക്കുന്നതിനും അതിനെ ദീർഘവീക്ഷണമുള്ളവരും സദുദ്ദേശ്യത്തോടുകൂടിയവരും തുടർച്ചയായ മരുഭൂമിവൽക്കരണം കൈവരുത്തുന്ന ആഗോള ദുരന്തം കാണുന്നവരുമായ മനുഷ്യരുടെ ചിന്തയോട് പൂർണ്ണയോജിപ്പിൽ വരുത്തുന്നതിനും കഴിയുമോ? “മരുഭൂമിവൽക്കരണം എന്ന പദം മനുഷ്യരുടെ പ്രവർത്തനത്തിന്റെ ഫലമായുള്ള മരുഭൂമികളുടെ വികസനം എന്നു വിവർത്തനം ചെയ്യുന്നു” എന്ന് ഒരു എഴുത്തുകാരൻ പറയുന്നു. യു. എൻ. ഇ. പി.യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ഡോ. മുസ്തഫാ കെ. തോൽബാ ഇപ്രകാരം പറഞ്ഞു: “മരുഭൂമിവൽക്കരണത്തിന്റെ മൂലകാരണം പരിച്ചിന്തിച്ചാൽ, അനേകരും ഇപ്പോഴും വിശ്വസിക്കുന്നതുപോലെ വരൾച്ചയല്ല പിന്നെയോ അമിത കൃഷിയും അമിതമായ കാലിമേക്കലും മോശമായ ജലസേചന രീതികളും വനനശീകരണവും മൂലം മനുഷ്യർ കരയെ അമിതമായി മുതലെടുക്കുന്നതാണ്.”
ജനസംഖ്യ വർദ്ധിക്കുകയും പുതിയ പ്രദേശങ്ങളിൽ താമസം തുടങ്ങുകയും ചെയ്യുന്നതനുസരിച്ച് അത്തരം അമിത മുതലെടുപ്പ് കുതിച്ചുയരുന്നു. വർദ്ധിച്ചുവരുന്ന ജന സംഖ്യയെ തീറ്റുന്നതിന് കൃഷിയിറക്കുന്നതിനും വീടുകൾ വെക്കുന്നതിനും തടി വിറകിനുപയോഗിക്കുന്നതിനും വേണ്ടി കാഴ്ചയിൽ പെടുന്ന ഓരോ വൃക്ഷവും മുറിച്ചിടുന്നു. ആഫ്രിക്കയിൽ മൗറിറ്റേനിയായിലെ പ്രകൃതി സംരക്ഷണത്തിന്റെ ഡയറക്ടർ ഇപ്രകാരം പറഞ്ഞു, “ഇപ്പോൾ മരത്തിന്റെയും കരിയുടെയും ക്ഷാമവുമുണ്ട്. എന്നിട്ടും ആളുകൾ വീണ്ടും വീണ്ടും മുറിക്കുന്നു. അല്ലാഹു മഴയും മരങ്ങളും പ്രദാനം ചെയ്യും എന്ന് അവർ വിചാരിക്കുന്നു.” അവരുടെ കന്നുകാലികൾ അതിജീവിക്കുന്നതിന് അവക്കു മേയാൻ കഴിയുന്നടത്തോളം സസ്യങ്ങളുടെ എല്ലാ നാമ്പും തിന്നുന്നു. അതിന്റെ ഫലമായി തുറന്നുകിടക്കുന്ന കരരൂക്ഷമായ സൂര്യനാൽ കല്ലിനെ കഠിനമായി ഉണക്കുകയും സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ അണുജീവികളെ കൊല്ലുകയും ചെയ്യുന്നു. സസ്യങ്ങൾ കുറയുമ്പോൾ മരുഭൂമി വർദ്ധിക്കുന്നു.
അടുത്തതായി വീശുന്നകാറ്റ് വരുന്നു. ചുറ്റുപാടുമുള്ള ഊഷരഭൂമിയിൽ നിന്ന് മണൽക്കാറ്റടിച്ച് പറപ്പിക്കുകയും തുറന്ന പ്രദേശത്തുകൂടെ ഒരു തടസ്സവും കൂടാതെ പറന്ന് തെരുവുകളിൽ കൂനകൂടുകയും വീടുകളിലേക്ക് പറന്ന്കയറുകയും ചെയ്തുകൊണ്ട് പ്രദേശത്തെ ഗ്രസിക്കുന്നു. അത് ആളുകൾ പുറത്തു ചാടി പുതിയ പ്രദേശങ്ങളിലേക്ക് നീങ്ങാൻ നിർബന്ധിതരാക്കുന്നു, ഒരിക്കലും അവസാനിക്കാത്തതെന്ന് തോന്നുന്ന ഒരു പരിവൃത്തിതന്നെ.
ഒരിക്കൽ ധാരാളം മഴയുണ്ടായിരുന്നതും ഇപ്പോൾ തുറന്നു കിടക്കുന്നതുമായ പ്രദേശം അന്തരീക്ഷത്തിന്റെ ഊഷ്മഗതിക്ക് മാറ്റം വരുത്തിക്കൊണ്ട് സൗരോർജ്ജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ മഴയെ ഞെരുക്കുകയും മരുഭൂതുല്യമായ അവസ്തകൾ വളരുന്നതിന്റെ വേഗത കൂടുകയും മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച് സംവേഗ ശക്തി ലഭിക്കുകയും ചെയ്യുന്നു എന്ന് വിദഗ്ദ്ധർ പറയുന്നു. ആളുകൾ തങ്ങളുടെ വരണ്ടഭൂമിയിൽ വിത്തു നടുന്നതിനായി കുഴിക്കുന്നു, എന്നാൽ കഷ്ടം, ഒന്നും വളരുകയില്ല. ക്ഷാമം പ്രദേശത്തു നടമാടുന്നു. ഇത് എപ്പോൾ അവസാനിക്കും?
മരുഭൂമികൾ യഥാർത്ഥത്തിൽ റോസേപാലെ പൂക്കുമോ?
രണ്ടു സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഈ ഭൂമിയിലെ മരുഭൂമികളുടെ ഭാവിയും അവയുടെ അത്ഭുതകരമായ രുപാന്തരവും സംബന്ധിച്ച് എഴുതുന്നതിന് യെശയ്യാ പ്രവാചകനെ നിശ്വസ്തനാക്കി -ഐക്യരാഷ്ട്ര സംഘടനയുടെ ഏതെങ്കിലും ആസൂത്രണ പ്രവർത്തനത്താൽ അല്ല, എന്നാൽ ക്രിസ്തുയേശുവിന്റെ രാജ്യഭരണത്തിൻകീഴിൽ മാത്രമാണ്. ഇപ്പോൾ നിവൃത്തിയേറുന്നതിന് ഏറ്റവും സമീപമായിരിക്കുന്ന ഈ മഹത്തായ പ്രവചനത്തിൽ നൈരാശ്യത്തിന്റെയല്ല പകരം പ്രത്യാശയുടെ വാക്കുകളാണ്. “ആ നാളുകളിൽ ശൂന്യ പ്രദേശവും മരുഭൂമിയും പോലും ആനന്ദിക്കും; മരുഭൂമി പൂക്കൾ വിടർത്തും. ഉവ്വ്, പൂക്കളുടെ സമൃദ്ധിയും സംഗീതവും സന്തോഷവും ഉണ്ടായിരിക്കും! മരുഭൂമികൾ ലബാനോൻ പർവ്വതങ്ങൾപോലെ പച്ചയായും കർമ്മേൽ പർവ്വതത്തിന്റെ മേച്ചിൽ സ്ഥലങ്ങൾപോലെയും ശാരോനിലെ താഴ്വരകൾ പോലെയും മനോഹരമായും ആയിത്തീരും; എന്തുകൊണ്ടെന്നാൽ കർത്താവ് അവിടെ തന്റെ മഹത്വവും, നമ്മുടെ ദൈവത്തിന്റെ അതീവ ശ്രേഷ്ഠതയും പ്രകടിപ്പിക്കും . . . ശൂന്യ പ്രദേശത്ത് നീരുറവുകളും മരുഭൂമിയിൽ അരുവികളും പൊട്ടിപ്പുറപ്പെടും. ദാഹമുള്ള ദേശത്ത് നീരുറവുകൾ സഹിതം വരണ്ടനിലം ഒരു പൊയ്കയായിത്തീരും. കുറുക്കൻ പാർത്തിരുന്ന മരുഭൂമിയിൽ ഈറലും പുല്ലും ഉണ്ടാകും!”—യെശയ്യാവ് 35:1-6, ദി ലിവിംഗ് ബൈബിൾ.
ഭൂമിയിലെ പൊള്ളുന്ന മണൽക്കൂനകൾ നിറഞ്ഞ മരുഭൂമികളുടെ ഭാവിയെ സംബന്ധിച്ച നിശ്വസ്ത വാഗ്ദാനം അതാണ്. (g86 3/22)
[അടിക്കുറിപ്പുകൾ]
a ഒരു ചതുരശ്രമൈൽ=2.6 ചതുരശ്ര കി. മീ.
[26-ാം പേജിലെ ആകർഷകവാക്യം]
“ഏതാനും വർഷങ്ങൾക്കിടയിൽ ഒരിക്കൽ ഞങ്ങൾക്കു ഒരു നേർത്ത മൂടൽ മഞ്ഞ് ലഭിക്കുന്നു—എന്നാൽ അതിന്റെ തുള്ളികൾ വളരെ നേർത്തതാണ്”
[27-ാം പേജിലെ ഭൂപടം]
(For fully formatted text, see publication.)
ലോകത്തെ മരുപ്രദേശങ്ങൾ വെള്ളയായി കാണിച്ചിരിക്കുന്നു