യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കൽ: പുകയില ഇന്ന്
സിഗറ്ററുകൾക്ക് ഡിമാൻഡ് വർദ്ധിച്ചതിൽ അത്ഭുതപ്പെട്ടുകൊണ്ട് ഹാർവാർഡ് മെഡിക്കൽസ്കൂൾ ഹെൽത്ത് ലെറ്ററിന്റെ എഡിറ്റർ ചോദിക്കുന്നു: “[18-ാം കളിൽ] വളരെയധികമായി മദ്ധ്യവിക്ടോറിയൻ അവജ്ഞക്കുവിധേയമായി കുറഞ്ഞുകൊണ്ടിരുന്ന ഒരു ദുഃശീലം പെട്ടെന്ന് വീണ്ടും സ്ഥാനം പിടിച്ചതെങ്ങനെ?” ഉവ്വ്, അടുത്ത കാലത്തെ ഒരു പരസ്യം വനിതാ പുകവലിക്കാരെ പുകഴ്ത്തുന്നതുപോലെ, “കുട്ടി, നീ ബഹുദൂരം പിന്നിട്ടിരിക്കുന്നു.” പുകവലിയുടെ ബഹുജനാംഗീകാരത്തിനുള്ള ബഹുമതി ആസക്തിക്കും പരസ്യത്തിനും യുദ്ധങ്ങൾക്കുമാണ് ചരിത്രകാരൻമാർ കൊടുക്കുന്നത്. “പുകവലിക്കാരുടെ ഹൃദയത്തിനും മനസ്സിനുംവേണ്ടിയുള്ള പോരാട്ടത്തിൽ സിഗരറ്റ് വ്യവസായത്തിന്റെ അതിശക്തമായ സഖ്യകക്ഷി ആസക്തി കഴിഞ്ഞാൽ പരസ്യമാണ്” എന്ന് അടുത്ത കാലത്തെ ഒരു ഗവേഷകൻ റിപ്പോർട്ടു ചെയ്യുന്നു. സത്യംതന്നെ, എന്നാൽ കഥയിൽ കൂടുതൽ അടങ്ങിയിട്ടുണ്ടോ?
കഥയ്ക്കു പിന്നിലെ കഥ
ബൈബിൾ വിദ്യാർത്ഥികളെ സംബ്ബന്ധിച്ചടത്തോളം സിഗറ്ററ് യുഗത്തിന്റെ പ്രാധാന്യത്തെ തള്ളിക്കളയാവുന്നതല്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ വിശേഷാൽ 1914 മുതലുള്ള ഈ യുഗം പ്രവചനത്തെ നിവർത്തിച്ചിരിക്കുന്നു. ഒന്നാമതായി, 1914-ൽ ലോകയുദ്ധത്തിൽ ‘ജനത ജനതയ്ക്കെതിരെ എഴുന്നേറ്റു.’ പിന്നീട്, യേശുക്രിസ്തു കൂടുതലായി മുൻകൂട്ടിപറഞ്ഞ പ്രകാരം, മനുഷ്യസമുദായം ‘വർദ്ധിച്ചുവരുന്ന നിയമരാഹിത്യത്താൽ’ ശിഥിലമായി. യുദ്ധം ജനങ്ങൾക്കു യാഥാർത്ഥ്യബോധമുളവാക്കുകയും അവരുടെ വിക്ടോറിയൻ മൂല്യങ്ങളെ തകർക്കുകയും ചെയ്തപ്പോൾ, അത് മുമ്പുണ്ടായിട്ടില്ലാത്ത തോതിൽ സിഗറ്ററിന്റെ അംഗീകരണത്തിലേക്കു നയിച്ചു.—മത്തായി 24:7, 12.
ആയിരത്തിത്തൊള്ളായിരത്തി പതിന്നാലിൽ ലോകം ഉൽക്കണ്ഠയുടെ ഒരു യുഗത്തിൽ പ്രവേശിച്ചു. സിഗറ്ററ് വ്യവസായം അഭിവൃദ്ധിപ്പെട്ടു. അനേകം പുകവലിക്കാർ ഈ ശീലത്തിലേക്കു തിരിഞ്ഞത് “ഇടപെടാൻ പ്രയാസമുള്ള ദുർഘടകാലങ്ങൾ” എന്നു ബൈബിൾ വിളിക്കുന്നതിന്റെ പിരിമുറുക്കങ്ങളോട് മല്ലിടാൻ വേണ്ടിയായിരുന്നു. പരസ്യത്തിന്റെ ആകർഷണവും നിക്കോട്ടിൻ ആശ്രയവും സ്വാർത്ഥാസക്തിയെ സമുദായത്തിന്റെ പുതിയ ഭാവമാക്കാൻ സഹായിച്ചു. അന്ത്യനാളുകളിലെ ആളുകൾ “ദൈവപ്രിയർ ആയിരിക്കുന്നതിനു പകരം ഉല്ലാസപ്രിയർ” ആയിരിക്കുമെന്ന് ബൈബിൾ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു.—2 തിമൊഥെയോസ് 3:1-5.
ഇതെല്ലാം നമ്മുടെ കാലങ്ങളുടെ അടിയന്തിരതയെക്കുറിച്ച് ബോധം വരാൻ നമ്മെ സഹായിക്കേണ്ടതാണ്. ഒരു പ്രതിസന്ധിയുടെ സമയത്ത് ചില മനുഷ്യർ ‘ഗൗനിച്ചില്ല’ എന്നു യേശു പറഞ്ഞു. അങ്ങനെയായിരിക്കാതെ നമുക്ക് ചരിത്രത്തിൽനിന്ന് ഒരു പാഠം പഠിക്കാൻ കഴിയും. ലോകത്തെ നവീകരിക്കാനുള്ള വ്യർത്ഥ പ്രസ്ഥാനങ്ങളിലോ രാഷ്ട്രങ്ങൾ ഒരുനാൾ അവയുടെ ദുഃശീലങ്ങൾ ഒഴിവാക്കുമെന്നുള്ള വ്യർത്ഥ സ്വപ്നങ്ങളിലോ പ്രത്യാശവെക്കാതെ ദൈവ രാജ്യത്തിൽ പ്രത്യാശവെക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—മത്തായി 24:14, 39.
ലോകത്തിന് ഈ ശീലം ഒഴിവാക്കാൻ കഴിയുമോ?
ലോകം അതിന്റെ പുകയിലശീലം ഒഴിവാക്കുന്നതിനുള്ള സാദ്ധ്യത ആശാവഹമായിരിക്കുന്നില്ല. 1962-ൽ ബ്രിട്ടീഷ് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ആദ്യമായി പുകവലിക്കെതിരെ മുന്നറിയിപ്പു കൊടുത്തു, എന്നാൽ 1981-ൽ ബ്രിട്ടീഷുകാർ 11000 കോടി സിഗറ്ററുകൾ വാങ്ങുകയുണ്ടായി. ഐക്യനാടുകളിലെ സർജൻ ജനറൽ ആദ്യമായി ആരോഗ്യാപകടങ്ങളെക്കുറിച്ച് 1964-ൽ മുന്നറിയിപ്പുകൊടുത്തു എന്നാൽ അടുത്തവർഷം റക്കോർഡ് വില്പനയാണ് നടന്നത്. 1980 ആയപ്പോഴേക്ക് അമേരിക്കക്കാർ 1964-ലേതിനെക്കാൾ 135000 കോടി സിഗറ്ററുകൾകൂടി വാങ്ങുന്നുണ്ടായിരുന്നു, ഓരോ പായ്ക്കറ്റിലും സർജൻ ജനറലിന്റെ അപകടമുന്നറിയിപ്പു പ്രത്യക്ഷപ്പെട്ടിട്ടും! ലോകം ഇപ്പോൾ വാർഷികമായി നാല്പതിനായിരം കോടി സിഗറ്ററുകൾ വാങ്ങുന്നുണ്ടെന്നുള്ളതാണ് വസ്തുത.
നിങ്ങൾ വ്യക്തിപരമായി പുകവലിച്ചാലും ഇല്ലെങ്കിലും ഇക്കാലത്തെ പുകയില വ്യവസായത്തിലെ പണം ഗവൺമെൻറും രാജ്യതന്ത്രജ്ഞൻമാരും പുകയില വ്യാപാരം നിർത്താൻ പോകുന്നില്ലെന്നാണ് അറിയിക്കുന്നത്. ദൃഷ്ടാന്തമായി, ഐക്യനാടുകളിൽ ഓരോ വർഷവും 350000 പേർ സിഗറ്ററ് വലി നിമിത്തം മരിക്കുന്നുവെങ്കിലും പുകയില 2100 കോടി ഡോളർ നികുതിയായി നൽകുന്നുണ്ട്. അത് ജോലിയും കൊടുക്കുന്നുണ്ട്. പുകയിലക്കമ്പനികൾ വലിയ പണച്ചെലവുകാരാണ്. ലോകവ്യാപകമായി, അവ 200 കോടി ഡോളർ പരസ്യത്തിന് ചെലവിടുന്നു—ഇത് അമേരിക്കൻ കാൻസർ സൊസൈറ്റിയും അമേരിക്കൻ ലംഗ് അസോസിയേഷനും കൂടെ പുകവലി വിരുദ്ധ വിദ്യാഭ്യാസത്തിന് ചെലവിടുന്ന 70 ലക്ഷം ഡോളറിനെ തുച്ഛമാക്കുന്നു.
അല്ലെങ്കിൽ, ഐക്യരാഷ്ട്രങ്ങളുടെ രണ്ട് ഏജൻസികളെയും പുകയില നയം സംബ്ബന്ധിച്ച അവയുടെ ബുദ്ധിമുട്ടിപ്പിക്കുന്ന ഭിന്നതകളെയും കുറിച്ച് ചിന്തിക്കുക. മൂന്നാം ലോക രാഷ്ട്രങ്ങളിലെ “പുകവലി മഹാമാരി” 9നിർത്തുന്നത്” ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും . . . ആയുസ്സിനെ ദീർഘിപ്പിക്കുന്നതിനും പര്യാപ്തമാണ്. പ്രതിരോധ ഔഷധമണ്ഡലത്തിലെ മറ്റേതൊരു ഒറ്റപ്പെട്ട പ്രവർത്തനത്തെക്കാൾ ഇതു ഫലകരമാണ്” എന്ന് ലോകാരോഗ്യ സംഘടന അടുത്ത കാലത്തു പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ “പുകയില” കൃഷി മൂന്നാം ലോകത്തിൽ “വലിയ തോതിൽ ഗ്രാമീണ തൊഴിൽ സൃഷ്ടിക്കുന്നു“വെന്ന് ഭക്ഷ്യകാർഷിക സംഘടന വിചാരിക്കുന്നു. “പുകയില ഉല്പാദിപ്പിക്കുന്ന”തിന് കർഷകർക്ക് ശക്തമായ പ്രചോദനം കൊടുത്തുകൊണ്ടും “അതിന്റെ കൃഷിയും നിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിന്” ഗവൺമെൻറുകളെ പ്രചോദിപ്പിച്ചുകൊണ്ടും ലോക കാർഷിക സംഘടന പുകയിലയെ “വളരെ പ്രധാനവും അനായാസം ചൂഷണം ചെയ്യാവുന്ന ഒരു നികുതിവരുമാനമാർഗ്ഗവു”മെന്നു വർണ്ണിച്ചു.
വസ്തുതകളെ അഭിമുഖീകരിക്കൽ
അതെ, വിശേഷിച്ച് 1914 മുതലുള്ള സിഗറ്ററ് പ്രതിഭാസം ചില കഠിന യാഥാർത്ഥ്യങ്ങളെ അഭിമുഖികരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. ‘അതു നല്ലതാണെന്ന് വിചാരിക്കുന്നുവെങ്കിൽ, ഇത് ചെയ്യുക’ എന്നു ചിലർ പറയുന്നു. എന്നാൽ പുകവലിയെയും കരൾരോഗത്തെയും ഹൃദ്രോഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന വസ്തുതകൾ അത്തരം ഹ്രസ്വദൃഷ്ടിയോടുകൂടിയ വീക്ഷണത്തെ തള്ളിക്കളയുന്നു. ഇംഗ്ലണ്ടിൽ കാറപകടങ്ങളിൽ മരണമടയുന്നവരുടെ എട്ടിരട്ടി ആളുകളെ സിഗറ്ററ് വലി കൊല്ലുന്നതായി പറയപ്പെടുന്നു. ലോകവ്യാപകമായി, ഈ ശീലം “ഈ നൂറ്റാണ്ടിലെ എല്ലാ യുദ്ധങ്ങളെക്കാളും അധികംപേരെ തുടച്ചുനീക്കിയിട്ടു”ണ്ടെന്ന് മാഞ്ചസ്റ്റർ ഗാർഡിയൻ വീക്ക്ലിയിലെ ഒരു റിപ്പോർട്ട് പറയുന്നു.
ആസക്തി സംബ്ബന്ധിച്ചെന്ത്? നിക്കോട്ടിൻ മയക്കുമരുന്നിലുള്ള ആശ്രയത്തിന്റെ ഒരു അവസ്ഥ സൃഷ്ടിക്കുന്നുവെന്നതാണ് കഠിന വസ്തുത. അതിനോടു ബന്ധപ്പെട്ട ധാർമ്മികവും ആത്മീയവുമായ തകരാറിനെ അവഗണിക്കാനാവില്ലെന്ന് ചിന്താശീലരായ അനേകർ വിചാരിക്കുന്നു.
ധാർമ്മികമായ തടസ്സവാദങ്ങൾ
പുകയിലയുപയോഗം സംബ്ബന്ധിച്ച ധാർമ്മികവും തിരുവെഴുത്തുപരവുമായ തടസ്സവാദങ്ങൾ വൈദ്യശാസ്ത്രപരമോ ആരോഗ്യപരമോ ആയ മുന്നറിയിപ്പുകളെക്കാൾപോലും ഘനമേറിയവയാണ്. പുകയില ഉപയോഗം ജഡാത്മവാദത്തിലും ആത്മാചാരത്തിലും മനുഷ്യനിർമ്മിത ദൈവങ്ങളുടെ ആരാധനയിലുമാണ് ഉത്ഭവിച്ചത്—ഇവയെല്ലാം സ്രഷ്ടാവിൽനിന്ന് ഒരുവനെ അകറ്റിക്കളയുന്ന അധഃപതിപ്പിക്കുന്ന ആചാരങ്ങളെന്ന നിലയിൽ ബൈബിളിൽ കുറ്റംവിധിച്ചിരിക്കുന്നതാണ്. [4-ാം പേജിലെ പിടിച്ചുനിന്ന വിശുദ്ധ ഇല” എന്ന ചതുരം കാണുക.] (റോമർ 1:23, 24) പുകവലി അശുദ്ധവും അപകടകരവും ക്രിസ്തീയ പ്രമാണങ്ങളക്കു വിരുദ്ധവുമാണ്. (2 കൊരിന്ത്യർ 7:1) കൂടുതൽ പ്രധാനമായി, ആസക്തി ഈ ശീലത്തെ “മയക്കുമരുന്നുപ്രയോഗ”ത്തിന്റെ പരിധിയിൽ വരുത്തുന്നു—ഇത് ആത്മീയമായി ഹാനികരവും അന്ധവിശ്വാസപരവുമായ നടപടികൾക്ക് ബൈബിളിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്ന കുറ്റവിധിയുൾപ്പെടുന്ന ഒരു പദമാണ്.—വെളിപ്പാട് 21:8; 22:15-നെ സംബ്ബന്ധിച്ച റഫറൻസ് ബൈബിളിലെ അടിക്കുറിപ്പ് കാണുക.
അതുകൊണ്ട് ഒരുവന്റെ ആരോഗ്യത്തിന്റെ ചെലവിൽ അയാളുടെ ഇന്ദ്രിയങ്ങളെ സുഖിപ്പിക്കുന്നതും ഒരുവന്റെ അയൽക്കാരൻ ശ്വസിക്കേണ്ട വായുവിനെ മലിനീകരിക്കുന്നതും അതുതന്നെ ചെയ്തു തുടങ്ങാൻ ഗ്രഹണക്ഷമതയുള്ള യുവാക്കളെ സ്വാധീനിക്കുന്നതുമായ ശീലം സംബ്ബന്ധിച്ച് ഗൗരവാവഹമായ ധാർമ്മികവിവക്ഷകളുണ്ട്. കുറെ ചിന്തക്കും ഒരുപക്ഷേ വേദനാജനകമായ വിലയിരുത്തലിനും ശേഷം അനേകം പുകവലിക്കാർ തങ്ങളുടെ സ്വന്ത ഗുണത്തിനും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഗുണത്തിനുംവേണ്ടി ഈ ശീലം നിർത്തേണ്ടതാണെന്ന് തീരുമാനിക്കുന്നു.
പ്രക്രിയയെ തിരിച്ചടിക്കൽ
പുകയില ആസക്തിയിൽനിന്ന് വിട്ടുമാറാൻ, നിങ്ങൾ സ്വന്തം ശരീരത്തിൽനിന്നും ചുറ്റുപാടുകളിൽനിന്നും സമ്മർദ്ദത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഒര പുകവലിക്കാരനെന്ന നിലയിൽ നിങ്ങളുടെ ശരീരം നിക്കോട്ടിനെ ആശ്രയിക്കുന്നു. നിങ്ങൾക്കനുഭവപ്പെടുന്നത് സിഗറ്ററ് പുക അകത്തേക്ക് വലിക്കാവുന്നതായിത്തീർന്നതു മുതൽ ഒരു നൂറ്റാണ്ടുകാലം പുകവലിക്കാർക്ക് അനുഭവപ്പെട്ട അതേ അത്യാശതന്നെയാണ്. ബോർഡുകളും മാസികകളും നിങ്ങളുടെ മനോദൃഷ്ടി മുമ്പാകെ ഈ ശീലത്തെ പ്രദർശിപ്പിക്കുകയും എല്ലായ്പ്പോഴും അതിനോട് ഉല്ലാസത്തെയും സ്വാതന്ത്ര്യത്തെയും വീരകൃത്യത്തെയും സൗന്ദര്യത്തെയും ആഡംബരത്തെയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സഹപുകവലിക്കാർ പുകവലിയെ സാധാരണവും സുരക്ഷിതവും നിർദ്ദോഷവും ഉല്ലാസപ്രദവും പരിഷ്കൃതവുമെന്ന് വീക്ഷിക്കാൻ ചായ്വുള്ളവരാണ്. പുകവലിയുടെ ആശയത്തിന് നിങ്ങൾ ഇടമുണ്ടാക്കിയിരിക്കുകയാണ്.
ചുരുക്കത്തിൽ, ഈ ശീലത്തെ നിങ്ങൾ ഒഴിവാക്കണമെങ്കിൽ, നിങ്ങൾ ലോകത്തെ കുരുക്കിലാക്കിയ പ്രക്രിയയെ വ്യക്തിപരമായി തിരിച്ചടിക്കേണ്ടിയിരിക്കുന്നു. ഈ പേജിൽ കാണുന്നതുപോലെയുള്ള പ്രായോഗിക നിർദ്ദേശങ്ങൾക്ക് ലോക പ്രവണതയെ പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയും, എന്നാൽ ആദ്യനടപടി നിർണ്ണായകമാണ്: നിങ്ങൾ നിർത്താനാഗ്രഹിക്കുന്നത് എന്തുകൊണ്ടെന്ന് അറിയുക. “ഉള്ളിൽ അഗാധമായി തീരുമാനം ചെയ്യേണ്ടിയിരിക്കുന്നു” എന്ന് അമേരിക്കൻ മെഡിക്കൽ ന്യൂസിൽ ഡോ. സി. എഫ്. റ്റാറ്റേ പറയുന്നു. “ഒരിക്കൽ ഈ തീരുമാനം ചെയ്തുകഴിഞ്ഞാൽ, പോരാട്ടത്തിന്റെ ഏറ്റവും വലിയ ഭാഗം തീർന്നു.”
നിങ്ങൾക്ക് വ്യക്തിപരമായി വരുത്താൻ കഴിയുന്ന മാറ്റം വരുത്തുന്നതിന് കഴിയാത്തതും മനസ്സില്ലാത്തതുമായ ലോകത്തെ സംബ്ബന്ധിച്ചെന്ത്? ഇല്ല, സിഗറ്ററ് പ്രേമംപോലെയുള്ള സ്വവിനാശകമായ നടപടികളെ സ്വന്തം ശ്രമങ്ങളാൽ മനുഷ്യസമുദായം അവസാനിപ്പിക്കാനിടയില്ല. എന്നാൽ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പുണ്ടായിരിക്കുക. (വെളിപ്പാട് 11:18) ഇതു കൈവരുത്തുന്നതിനുള്ള ദൈവത്തിന്റെ ഉപാധിയായ അവന്റെ സ്വർഗ്ഗീയ രാജ്യഗവൺമെൻറാണ് ഒരു നാളിൽ ഈ ഭൂമിയിൽ എല്ലായിടത്തും ആത്മീയവും ധാർമ്മികവും ശാരീരികവുമായ ആരോഗ്യം പുനഃസ്ഥാപിക്കപ്പെട്ടു കാണുന്നതിനുള്ള നിങ്ങളുടെ ഉറച്ച പ്രത്യാശ.—യെശയ്യാവ് 33:24. (g86 4/8)
[9-ാം പേജിലെ ഗ്രാഫ്/ചിത്രം]
(For fully formatted text, see publication.)
സിഗറ്ററ് പരസ്യത്തിന്റെ വാർഷിക ബജറ്റായ 200 കോടി ഡോളർ പുകവലിവിരുദ്ധ വിദ്യാഭ്യാസത്തിന്റെ ബജറ്റായ 70 ലക്ഷം ഡോളറിനെ തുച്ഛമാക്കുന്നു
പുകവലി വിരുദ്ധ വിദ്യാഭ്യാസം
7 മില്യൺ
സിഗറ്ററ് പരസ്യം
2 മില്യൺ
(ഓരോ ചതുരവും ഒരു മില്യൺ ഡോളറുകൾക്ക് തുല്യമാണ്)