ആഫ്രിക്കക്കാരുടെ കുടുംബജീവിതം—വ്യവസായവൽക്കരണം അതിന്റെ കെടുതി വരുത്തുന്നു
തെക്കേ ആഫ്രിക്കയിലെ “ഉണരുക!” ലേഖകൻ
ഒരു തുറസ്സായ അങ്കണം ഒരു ചെറിയ കൂട്ടംകുടിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കോഴികളും പന്നികളും ഗ്രാമത്തിന്റെ പാർശ്വത്തിലുള്ള ചോളകൃഷിത്തുണ്ടു ഭൂമിയിൽ സ്വതന്ത്രമായി വിഹരിക്കുന്നു. എല്ലാം പ്രശാന്തമായിരിക്കുന്നു.
തലമുറകളായിട്ട്, ആഫ്രിക്കക്കാരുടെ കുടംബങ്ങൾ വളർന്ന പശ്ചാത്തലം ഇതായിരുന്നു. ഗ്രാമജീവിതം നല്ല പരസ്പര ബന്ധമുള്ള കുടുംബങ്ങളെ വളർത്തി. കുട്ടികൾ വളർന്നപ്പോൾ, അവരുടെ സ്വന്തമായി ദൂരെ മാറിപ്പോയില്ല, എന്നാൽ അവരുടെ കുടിലുകൾ ക്രാലിനോട് (ഗ്രാമം) കൂട്ടിച്ചേർത്തു. അവിടെ അവർ ചോദ്യം ചെയ്യപ്പെടാത്ത അവരുടെ പിതാവിന്റെയോ പിതാമഹന്റെയോ ഗോത്രാധികാരത്തിൻകീഴിൽ ജീവിച്ചു. എങ്കിലും ഈ സരസ ചിത്രം ആധുനിക വ്യവസായ വികാസം വരുത്തിയ വലിയമാറ്റങ്ങളാൽ തകർക്കപ്പെട്ടു.
സത്യമാണ്, വ്യവസായവൽക്കരണം ആഫ്രിക്കൻ കുടുംബങ്ങൾക്ക് ചില പ്രയോജനങ്ങൾ വരുത്തി. വരൾച്ചകളാലും മുൻകൂട്ടിപറയാൻ കഴിയാത്ത മാർക്കറ്റുകളാലും ഗ്രാമീണജീവിതം മിക്കപ്പോഴും ബാധിക്കപ്പെട്ടിരുന്നു. കുടുംബങ്ങൾ മിക്കപ്പോഴും അത്യാവശ്യങ്ങളെ ഏറ്റവും ചുരുക്കി ഉപജീവനം കഴിച്ചിരുന്നു. എന്നാൽ, വ്യവസായ വികസനം ആഫ്രിക്കൻ കുടുംബങ്ങൾക്ക് മെച്ചമായ വീടുകളും ഉപകരണങ്ങളും നേടാൻ സാദ്ധ്യമാക്കി. അതു മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരങ്ങളും വെച്ചുനീട്ടി. എന്നാൽ ഈ പ്രയോജനങ്ങൾ സ്വായത്തമാക്കുന്നതിന്, ആഫ്രിക്കക്കാർ തങ്ങളുടെ പ്രശാന്തമായ ഗ്രാമങ്ങൾ ഉപേക്ഷിക്കയും പട്ടണങ്ങളിൽ തിങ്ങികൂടുകയും ചെയ്യേണ്ടിവന്നു. അവിടെ അവർ ഞെരുക്കത്തിന്റെ കാശ് മാത്രമല്ല ഗൗരവമേറിയ പ്രശ്നങ്ങളും കണ്ടെത്തി.
ജന നിബിഡമായ നഗരങ്ങൾ
ഏറ്റവും പെട്ടെന്നുണ്ടായ പ്രശ്നം പാർപ്പിടത്തിന്റേതായിരുന്നു. തെക്കേ ആഫ്രിക്കൻ വർത്തമാനപ്പത്രമായ ദി സ്റ്റാർ വിവരിക്കുന്നപ്രകാരം: “വിക്ടോറിയായുടെ കാലത്ത് ബ്രിട്ടനിലെ വ്യാവസായിക ചാളകൾക്കും ആധുനിക കാലത്ത് തെക്കേ ആഫ്രിക്കയിലെ കയ്യേറ്റകുടിപാർപ്പുകൾക്കും ഒരു പൊതു ഉറവിടം ഉണ്ട്—ജോലി അന്വേഷിച്ചു ജനങ്ങൾ വലിയ നഗരങ്ങളിൽ എത്തിച്ചേർന്നു, അവിടെ അവരെ പാർപ്പിക്കുന്നതിനു വീടുകളില്ലായിരുന്നു.”
ആഫ്രിക്കൻ നഗരപ്രദേശങ്ങൾ പെട്ടെന്നു അമിത ജനപ്പെരുപ്പമുള്ളവയായിത്തീരുകയും ചാളകൾ വികസിക്കുകയും ചെയ്തു. ഒരിക്കൽ സമാധാനപൂർണ്ണമായിരുന്ന നഗരപ്രദേശങ്ങൾ കുറ്റകൃത്യത്തിന്റെയും അക്രമത്തിന്റെയും വിളനിലമായിത്തീർന്നു. ഇടവിടാതെയുള്ള ജനാഗമനത്തിനു മതിയായ വേഗത്തിൽ പാർപ്പിടങ്ങൾ പണിയാൻ അസാദ്ധ്യമായിത്തീർന്നു. ഘനികളിലോ വ്യവസായങ്ങളിലോ വേലചെയ്യുന്ന പുരുഷൻമാരെ പാർപ്പിക്കുന്നതിനു പണിത വളപ്പുകളിൽ അവരുടെ ഭാര്യമാരെയും മക്കളെയും താമസിപ്പിക്കുന്നതിനു തക്ക വലിപ്പമുള്ളവയല്ലായിരുന്നു. അതുകൊണ്ട്, ഈ വേലിയേറ്റത്തെ തടയുന്നതിന് ജനപ്രവേശന നിയന്ത്രണങ്ങൾ ബലപ്പെടുത്തുകയല്ലാതെ ഗവൺമെൻറുകൾക്കു മറ്റു മാർഗ്ഗമൊന്നുമില്ലായിരുന്നു. എന്നാൽ നിയമങ്ങൾ പകയുളവാക്കുകയും അനേകർ അവയെ ധിക്കരിക്കുകയും ചെയ്തു—അറസ്റ്റ് ചെയ്യപ്പെടുമെന്നു നിരന്തര ഭീതിയിൽ ജീവിക്കണമെന്നു അർത്ഥമായിരുന്നിട്ടുപോലും.
ഈ പുതിയ നഗരവാസികൾ തങ്ങളുടെ കുടുംബങ്ങളിൻമേൽ നഗരജീവിതത്തിന്റെ ഫലങ്ങൾ പെട്ടെന്നു അനുഭവിച്ചു. പുരുഷൻമാർ മിക്കപ്പോഴും ഏറ്റപ്പണിക്കു (ഓവർടൈം) നിർബ്ബന്ധിതരായി. മക്കളെ അവരുടെ സ്വന്തം കൃതികൾക്കു വിട്ടുകൊണ്ട്, ഭാര്യമാരും തൊഴിൽ മാർക്കറ്റിൽ പ്രവേശിച്ചു. മേൽനോട്ടമില്ലാത്ത കുട്ടികൾ തെരുവിൽ മണിക്കൂറുകളോളം അലഞ്ഞുനടക്കുമളവിൽ ഇളംപ്രായകുറ്റകൃത്യക്കാരുടെ ഒരു അമിത വിളവുൽപാദിപ്പിച്ചു.
ശിഥിലീകരിക്കപ്പെട്ട കുടുംബങ്ങൾ
നിശ്ചയമായും, നഗരങ്ങളിലേക്കുള്ള പുറപ്പാടിൽ എല്ലാവരും ചേർന്നില്ല. ഉദാഹരണത്തിന്, തെക്കേ ആഫ്രിക്കയിലെ കറുത്തവരുടെ ജനസംഖ്യയിൽ മൂന്നിൽ രണ്ടു ഭാഗം ഗ്രാമ പ്രദേശത്തുതന്നെ ജീവിക്കുന്നു. എന്നാൽ അവരും വ്യവസായവൽക്കരണത്തിന്റെ കെടുതികൾ അനുഭവിക്കുന്നു. അനേകം പുരുഷൻമാരും തങ്ങളുടെ കുടുംബങ്ങളെ പിമ്പിൽ വിട്ടിട്ട് വാർഷിക കോൺട്രാക്ട് അടിസ്ഥാനത്തിൽ ദേശാടന വേലക്കാരായി സേവിക്കുന്നു ഇതിന്റെ ഫലങ്ങൾ വളരെ നാശം ചെയ്യുന്നവയാകുന്നു. അവരുടെ മക്കളെ പിതാക്കൻമാരില്ലാത്തവരാക്കുക മാത്രമല്ല പുരുഷൻമാരും അവരുടെ ഭാര്യമാരും ദുർന്നനടപ്പ് പരീക്ഷകൾക്ക് തുറന്നിടപ്പെടുന്നു. സഹസ്രക്കണക്കിനു വേലക്കാരെ പാർപ്പിക്കുന്ന വലിയ വളപ്പുകളിൽ അനേകങ്ങളിലും നിശ്ചയമായും ദുർന്നടപ്പ്—സ്വവർഗ്ഗരതിയുൾപ്പെടെ—തഴച്ചുവളർന്നിരിക്കുന്നു.
കൂടാതെ, അനേകം പുരുഷൻമാരും തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി ഓവർടൈം ജോലി ചെയ്യാൻ പരീക്ഷിക്കപ്പെടുന്നു. എന്നാൽ വീട്ടിൽ ഉള്ള അവരുടെ കുടുംബങ്ങൾക്കു ഈ വരുമാനം പ്രയോജകീഭവിക്കുന്നുണ്ടോ? എല്ലായ്പ്പോഴും ഇല്ല. അനേകരും യഥാർത്ഥത്തിൽ, തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി കുറഞ്ഞ പരിഗണന കാട്ടുകയും അവരുടെ പണം അവർ തന്നെ ധൂർത്തടിക്കയും ചെയ്യുന്നു. അവരുടെ ശിരസ്ഥാന പങ്ക് ചുരുങ്ങി അകലെയുള്ള ആഹാര സമ്പാദകന്റേതായിമാറുന്നു.
തങ്ങളുടെ കുട്ടികൾക്ക് ഗ്രാമപ്രദേശത്തുള്ള മോശമായ പ്രതീക്ഷയെ തിരിച്ചറിഞ്ഞുകൊണ്ട് മാതാപിതാക്കൾ അവരെ വേലയ്ക്കോ അഥവാ മെച്ചമായ വിദ്യാഭ്യാസത്തിനോ നഗരങ്ങളിലേക്കു അയക്കുമ്പോൾ കൂടുതലായ കുടുംബശിഥിലീകരണം ഉണ്ടാകുന്നു.
ഒരുപക്ഷേ കുടുംബം അനുഭവിച്ച ഏറ്റം വലിയ തിൻമകളിൽ ഒന്ന് വയസ്സായ മാതാപിതാക്കളുടെ ഉപേക്ഷയാണ്. പാരമ്പര്യമായി, വയസ്സായവർക്ക് എപ്പോഴും കുടുംബത്തിന്റെ സംരക്ഷണയിൽ ഉറപ്പുണ്ടായിരുന്നു. അതിനുപകരം, അവർ കുടുംബത്തിന്റെ ആത്മീയവും ധാർമ്മികവുമായ നൻമയ്ക്കും വളരെയധികം സംഭാവനയും ചെയ്യും. പാശ്ചാത്യ നടപടിയനുസരിച്ച് വയസ്സായവരെ സംരക്ഷണ കേന്ദ്രങ്ങളിൽ ആക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല! എന്നാൽ നഗരജീവിതരീതി പ്രായമുള്ളവരെയുള്ള പാരമ്പര്യ ബഹുമാനത്തിനു തുരങ്കം വെച്ചു. യുവാക്കൾ നഗരങ്ങളിലേക്കുപോകുമ്പോൾ മിക്കപ്പോഴും വയസ്സായവരെ പിമ്പിൽ വിടപ്പെടുന്നു. ദി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു: “അടുത്ത കാലത്ത് ലാഗോസിലെ [നൈജീറിയ] ഒരു മീറ്റിംഗിൽ, വയസ്സായവരുടെ പ്രശ്നങ്ങളിൽ ചിലത് ആവശ്യമുള്ളവർ എന്നു തോന്നാത്തതിന്റെയും സമൂഹത്തിന്റെ ഭാഗമല്ലാത്തതിന്റെയും ഫലമായിട്ടാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥൻമാർ പറഞ്ഞു.”
ക്രിസ്തീയ കുടുംബങ്ങൾ എങ്ങനെ നേരിടുന്നു
പ്രത്യക്ഷ
മായി, വ്യവസായവൽക്കരണം ക്രിസ്ത്യാനികൾക്കു ഗൗരവമേറിയ വെല്ലുവിളികൾ അവതരിപ്പിക്കുന്നു. ഭൗതികനേട്ടത്തിനുവേണ്ടിയുള്ള മത്സരയോട്ടമാകുന്ന കെണിയിൽ കുടുങ്ങുന്നത് അവർ ഒഴിവാക്കിയതെങ്ങനെ? മത്തായി 6:33-ലെ യേശുവിന്റെ വാക്കുകളനുസരിച്ച് അനേകർ തങ്ങളുടെ ചിന്തരൂപീകൃതമാകാൻ അനുവദിച്ചു: “ഒന്നാമത് ദൈവരാജ്യത്തെയും അവന്റെ നീതിയേയും അന്വേഷിക്കുന്നതിൽ തുടരുക, അപ്പോൾ ഈ മറ്റു [ഭൗതിക] വസ്തുക്കൾ എല്ലാം നിങ്ങൾക്കു കൂട്ടപ്പെടും.”
ഈ തത്വം ബാധകമാക്കുന്നതു പ്രയാസം കുറഞ്ഞതല്ലായിരുന്നു. എന്നാൽ നിരീക്ഷകർപോലും അതിന്റെ പ്രായോഗിക പ്രയോജനങ്ങൾ കുറിക്കൊണ്ടു. നോർമൻ ലോംഗ് ക്രിസ്ത്യാനിത്വം ഉഷ്ണമേഖലാഫ്രിക്കയിൽ എന്ന പുസ്തകത്തിൽ പറയുന്നു: “എന്നിരുന്നാലും, യഹോവയുടെ സാക്ഷികൾ അവരുടെ ലൗകിക ജീവിതരീതി അവരുടെ മതപരമാർഗ്ഗങ്ങളിൽ നിന്നു വ്യത്യസ്ഥമായി കാണുന്നില്ല . . . ഒരു അംഗമായിരിക്കുക . . . ആത്മീയ അഭിവൃദ്ധിയും ഒരു പുതിയ ജീവിതത്തിന്റെ വാഗ്ദത്തവും അർത്ഥമാക്കുന്നു, എന്നാൽ അത് ഈ ലോകത്തിലെ ജീവിതത്തിനു പ്രായോഗിക ക്രമീകരണം ഉണ്ടായിരിക്കയും ചെയ്യുന്നു.”—ചരിഞ്ഞ അക്ഷരം ഞങ്ങളുടേത്.
ദൃഷ്ടാന്തത്തിന്, ലെസോത്തോയിലെ ഒരു സാക്ഷി ഒരു അയൽരാജ്യത്തെ ഖനികളിൽ ജോലി കണ്ടെത്താൻ സാമ്പത്തിക സാഹചര്യങ്ങളാൽ നിർബ്ബന്ധിതനായി. പിന്നീട് അദ്ദേഹം തന്റെ സ്വദേശ ലെസോത്തോയിൽനിന്ന് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും അവളെ പിമ്പിൽ വിട്ടിട്ട് ഖനികളിലേക്ക് തിരിച്ചു പോകുകയും ചെയ്തു. വേഗംതന്നെ അദ്ദേഹവും ഭാര്യയും അപ്രകാരമുള്ള ക്രമീകരണം ക്രിസ്തീയമാദണ്ഡങ്ങൾക്കനുരൂപമല്ലെന്നു തിരിച്ചറിഞ്ഞു.
അതുകൊണ്ട്, ഉപയോഗിച്ച രണ്ടു തയ്യൽ യന്ത്രങ്ങൾ അദ്ദേഹം വാങ്ങി ഭാര്യയ്ക്കു അയച്ചുകൊടുത്തു. അതേത്തുടർന്ന്, ഒരു സഹജോലിക്കാരൻ അദ്ദേഹത്തെ ഉടുപ്പുതുന്നൽ പഠിപ്പിച്ചു. ഖനി കോൺട്രാക്റ്റ് വേല തീർത്തുകഴിഞ്ഞ് അദ്ദേഹം തന്റെ ഭാര്യയോടുകൂടി വേല ചെയ്യുന്നതിന് തിരിച്ചെത്തി, അപ്പോഴേക്കും അവൾ ജനപ്രീതിയുള്ള ഒരിനം സ്കർട്ട് ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. ഈ ചെറിയ സംരംഭം അഭിവൃദ്ധിപ്പെടുകയും കാലാന്തരത്തിൽ അഞ്ചു ക്രിസ്തീയ സ്ത്രീപുരുഷൻമാർക്ക് അവരോടു കൂടുവാൻ കഴിയുകയും ചെയ്തു. ഇത് അവർക്കു തങ്ങളുടെ കുടുംബങ്ങളോടു കൂടി താമസിക്കുന്നതിനും പ്രാദേശിക യഹോവയുടെ സാക്ഷികളുടെ ചെറിയ കൂട്ടത്തെ പുഷ്ടിയുള്ള രണ്ടു സഭകളായിത്തീരുവാൻ സഹായിക്കുന്നതിനും സാദ്ധ്യമാക്കി.
എന്നാൽ, നഗരപ്രദേശത്തു പാർക്കുന്ന ക്രിസ്തീയ കുടുംബങ്ങളെ സംബ്ബന്ധിച്ചെന്ത്? കുടുംബ ഐക്യം നിലനിർത്തുവാൻ അവർക്ക് സാദ്ധ്യമാകുന്നതെങ്ങനെ? അംശകാല ജോലി നേടുകയോ അഥവാ നഗരപ്രദേശത്തു സ്വയം തൊഴിൽ കണ്ടെത്തുകയോ ചെയ്യുന്നതു വളരെ പ്രയാസം കുറഞ്ഞതാണെന്നു ചിലർ കണ്ടെത്തി. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാൽ അവർക്കു സമയത്തിൻമേൽ വളരെ മെച്ചമായ നിയന്ത്രണമുണ്ടായിരിക്കയും കുടുംബത്തിനാവശ്യമായ ശ്രദ്ധ നൽകുവാൻ സാധിക്കുകയും ചെയ്യുന്നു എന്ന് സാക്ഷികൾ മിക്കപ്പോഴും കാണുന്നു. എന്നാൽ മുഴു സമയവും വേല ചെയ്യേണ്ട കുടുംബ നായകൻമാരെ സംബ്ബന്ധിച്ചെന്ത്? ഓവർടൈം വേല ഉപേക്ഷിക്കയും തങ്ങളുടെ ഭാര്യമാർ വേല ചെയ്യാൻ ആവശ്യപ്പെടാതിരിക്കയും ചെയ്യുന്നതിനാൽ അവരുടെ കുടുംബങ്ങൾക്ക് ആത്മീയാവശ്യങ്ങൾക്കുവേണ്ടി കരുതുവാൻ കഴിയുന്നുവെന്ന് അവർ മിക്കപ്പോഴും കാണുന്നു.
ഭാവി എന്ത്?
‘ദശലക്ഷങ്ങൾ കൂടെ നഗരങ്ങളിലേക്കു ഒഴുകും’ എന്നാണ് നഗരവൽക്കരണവിദഗ്ദ്ധരുടെ പ്രവചനം. “ഇതിലും ഉയർന്ന കുടിനീക്ക പ്രവാഹം, ഒരു താഴ്ന്ന ജീവിതനിലവാരം, തൊഴിലില്ലായ്മയും പാർപ്പിട ദൗർലഭ്യവും” എന്ന പ്രശ്നത്തെ വികസ്വര രാഷ്ട്രങ്ങൾ അഭിമുഖീകരിച്ചുവെന്നു അവർ കൂട്ടിച്ചേർത്തു. അതുകൊണ്ട് ആഫ്രിക്കയിൽ കുടുംബ ജീവിതത്തിനു ഭാവി ശോഭനമല്ല.
വ്യവസായവൽക്കരണത്തിന്റെ സമ്മർദ്ദങ്ങളെ നേരിടുന്നതിനു ബൈബിൾ തത്വങ്ങൾ ബാധകമാക്കുന്നതു സഹായകരമായിരിക്കെ, ഭൂമിയിലെ കാര്യാദികളുടെ നടത്തിപ്പ് ദൈവത്തിന്റെ സ്വർഗ്ഗീയ ഗവൺമെൻറിനാൽ ഏറ്റെടുക്കുമ്പോൾ മാത്രമേ ഒരു ശാശ്വത പരിഹാരം വരികയുള്ളു.—മത്തായി 6:10. (g86 4/8)
[24, 25 പേജുകളിലെ ചിത്രങ്ങൾ]
ഗ്രാമീണ ആഫ്രിക്ക വ്യവസായവൽകൃത ആഫ്രിക്കക്കു വഴിമാറിക്കൊടുക്കുന്നു