നിഗൂഢതക്കു പിന്നിലെ മർമ്മം
അഞ്ഞൂറു വർഷം മുമ്പ് മന്ത്രവാദത്തിലേർപ്പെട്ടതായി കുറ്റമാരോപിക്കപ്പെട്ടവർ മതവിചാരണയുടെ ലക്ഷ്യമായി. പാപ്പായുടെ 1484-ലെ ഒരു വിളംബരം മതവിചാരണ നടത്തുന്നവരുടെ മന്ത്രവാദ വേട്ടക്ക് ഔദ്യോഗിക പിന്തുണ കൊടുത്തു. ഇത് മന്ത്രവാദികളുടെ ചുറ്റിക എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിലേക്കു നയിച്ചു. അത് മന്ത്രവാദത്തെ പാഷണ്ഡോപദേശത്തെക്കാൾ ഹീനമെന്നു തരം തിരിച്ചു. തൽഫലമായി, ആയിരക്കണക്കിനാളുകൾ വധിക്കപ്പെട്ടു.
ആധുനികകാലങ്ങളിൽ, ആധുനികശാസ്ത്രത്തിനു വിശദീകരിക്കാൻ കഴിയാത്ത സംഭവങ്ങളോടു നാടകീയമായി വ്യത്യസ്തമായ ഒരു മനോഭാവം വികാസം പ്രാപിച്ചു. മനോഭാവത്തിലുള്ള ഈ മാറ്റം 1848-ഓളം മുമ്പ് തുടങ്ങിയതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. അന്ന് യു. എസ്. എ ന്യൂയോർക്ക് സംസ്ഥാനത്ത് മാർഗറ്ററ്, കേറ്റ് ഫോക്സ് എന്നീ രണ്ടു പെൺകുട്ടികൾ തങ്ങളുടെ കൊച്ചു കുടിലിൽ ദുർഗ്രഹങ്ങളായ തട്ടുകൾ കേട്ടു. ആത്മലോകത്തിൽനിന്നുള്ള സമ്പർക്കത്തിനുള്ള ശ്രമായിരിക്കാം അതെന്നു വിചാരിച്ചുകൊണ്ട് അവർ ബുദ്ധിപൂർവ്വകമായ ആശയവിനിയമം അനുവദിക്കത്തക്കവണ്ണം ഒരു കോഡ് ആവശ്യപ്പെട്ടു. ആശയവിനിയമം സ്ഥാപിക്കപ്പെടുകയും തുടർന്ന് സന്ദേശങ്ങൾ പിന്തുടരുകയും ചെയ്തു.
ഈ അനുഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾ എങ്ങും പരന്നു. അതോടൊപ്പം ക്രമാതീതമായതിലുള്ള താത്പര്യവും തഴച്ചുവളർന്നു. ആത്മവാദം ഒരു മതമായി സംഘടിപ്പിക്കപ്പെട്ടുവെന്നതായിരുന്നു ഒരു ഫലം. ഇതു തങ്ങളുടെ മരിച്ച പ്രിയപ്പെട്ടവരുമായി എന്തെങ്കിലും സമ്പർക്കത്തിനു കാംക്ഷിച്ച അനേകരെ ആകർഷിച്ചു.
ക്രമാതീതമായതിന്റെ ശാസ്ത്രീയ പഠനം
ഈ ക്രമാതീത അനുഭവങ്ങളുടെ മറ്റൊരു ഫലം അവയുടെ ശാസ്ത്രീയ പഠനത്തിനുള്ള സൊസൈറ്റികളുടെ സ്ഥാപിക്കലായിരുന്നു. ക്രമാതീതമായതിന്റെ പഠനം അതീന്ദ്രിയ മന:ശാസ്ത്രം എന്നോ ആദ്ധ്യാത്മിക ഗവേഷണം എന്നോ അറിയപ്പെടുന്നു.
മുഖ്യധാരാശാസ്ത്രം ദീർഘകാലം ഈ ഗവേഷണത്തെ പുച്ഛിച്ചു. എന്നാൽ 1882-ൽ ലണ്ടനിൽ സൊസൈറ്റി ഫോർ സൈക്കിക്കൽ റിസേർച്ച് (മാനസിക ഗവേഷണത്തിനുള്ള സൊസൈറ്റി) സ്ഥാപിക്കപ്പെട്ടു. അതിന്റെ സ്പഷ്ടമായ ഉദ്ദേശ്യം “മുൻവിധിയോ മുൻധാരണയോ കൂടാതെയും ഒരു ശാസ്ത്രീയ മനോഭാവത്തോടെയും, പൊതുവേ അംഗീകരിക്കപ്പെടുന്ന കാല്പനിക സിദ്ധാന്തപ്രകാരം വിശദീകരിക്കാൻ കഴിയാത്തതായി കാണപ്പെടുന്ന യഥാർത്ഥമോ സാങ്കൽപ്പികമോ ആയ മനുഷ്യന്റെ പ്രാപ്തികളെ പരിശോധിക്കുക” എന്നതായിരുന്നു.
ഉയർന്നപ്രശസ്തിയുള്ള ശാസ്ത്രജ്ഞൻമാർ ക്രമാതീത സംഭവങ്ങളുടെ ഗവേഷണത്തിലേർപ്പെട്ടതോടെ അടുത്ത കാലത്ത് ആദ്ധ്യാത്മിക ഗവേഷണത്തിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടു. 1985 മെയ് 18-ന് എഡിൻബർഗ്ഗ് യൂണിവേഴ്സിറ്റി ഒരു അമേരിക്കൻ മന:ശാസ്ത്ര പ്രൊഫസ്സറായ ഡോ. റോബർട്ട് മോറിസിനെ അതീന്ദ്രിയ മന:ശാസ്ത്ര പ്രൊഫസ്സറായി നിയമിക്കുന്നതായി പ്രഖ്യാപിച്ചത് കൗതുകകരമായിരുന്നു. സണ്ടേ റ്റെലഗ്രാഫ് അദ്ദേഹത്തെ അറിയപ്പെടാത്തതിന്റെ പ്രൊഫസ്സർ എന്ന് മുദ്രയടിച്ചു. അതീന്ദ്രിയ മന:ശാസ്ത്രത്തിന് ഇത്തരം പ്രാമുഖ്യത കൊടുക്കുന്ന ആശയം വിമർശനം വരുത്തിക്കൂട്ടിയെങ്കിലും ന്യൂ സയൻറിസ്റ്റ് ഇങ്ങനെ പ്രസ്താവിച്ചു:
“ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ അതീന്ദ്രിയ മന:ശാസ്ത്രം ഒരു നവീന വിഷയമാണെന്നു വിചാരിക്കേണ്ട. ഈ മണ്ഡലത്തിലെ ബ്രിട്ടന്റെ പ്രമുഖ സ്ഥാപനമായ സൊസൈറ്റി ഫോർ സൈക്കിക്കൽ റിസേർച്ച് (എസ് പി ആർ) രണ്ടു വർഷം മുമ്പ് അതിന്റെ ശതാബ്ദി ആഘോഷിച്ചു. അതിന് ശക്തമായ അക്കാദമിക ബന്ധങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. എസ് പി ആറിന്റെ ആദ്യത്തെ പ്രസിഡണ്ട് ഹെൻട്രി സിജ്വിക്ക് ആയിരുന്നു. അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ സൻമാർഗ്ഗതത്വശാസ്ത്ര പ്രൊഫസ്സറായിരുന്നു. അതിനുശേഷം 50 ഓ അധികമോ വരുന്ന പ്രസിഡണ്ടുമാരിൽ 28 പേർ നോബൽ സമ്മാനം നേടിയവരായിരുന്നു. 44 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ എട്ടെണ്ണം ഇപ്പോൾ അതീന്ദ്രിയ മന:ശാസ്ത്രത്തിൽ ഗവേഷണം നടത്തിക്കൊണ്ടാണിരിക്കുന്നത്.”
തീർച്ചയായും വലിയ ശാസ്ത്ര സ്ഥാപനങ്ങൾ അതീന്ദ്രിയ മന:ശാസ്ത്രത്തിന് ഭൗതിക ശാസ്ത്രങ്ങൾക്കൊപ്പം സ്ഥാനമുള്ളതായി ഔദ്യോഗികാംഗീകാരം കൊടുത്തിട്ടില്ല. യഥാർത്ഥത്തിൽ, ക്രമാതീത അനുഭവം എന്നൊന്നില്ലെന്ന് അനേകർ അവകാശപ്പെടുന്നു.
അത് വെറും ചെപ്പടി വിദ്യയാണോ?
നിഗൂഢശക്തിയുടെ ഉല്പന്നങ്ങളാണെന്ന് അവകാശപ്പെടുന്ന ചില അനുഭവങ്ങൾ ചെപ്പടിവിദ്യയല്ലാതെ മറ്റൊന്നുമല്ലെന്നുള്ളത് സത്യമാണ്. ഒരു ദൃഷ്ടാന്തം ഒരു വൈദികന്റെ നാലു പെൺമക്കളും അവരുടെ വേലക്കാരിയും ഉൾപ്പെട്ടതാണ്. ഒരു പെൺകുട്ടി മുറിക്ക് പുറത്തേക്ക് അയയ്ക്കപ്പെട്ടു. ശേഷിച്ചവർ പരീക്ഷണം നടത്തുന്നവരുടെ കൂട്ടത്തിൽ ഇരുന്നു. പ്ലേയിംഗ് കാർഡുപോലെയുള്ള ഒരു സാധനം തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പെൺകുട്ടിയെ മുറിയിലേക്കു വരാനും ചിന്താസ്ഥലം മാറ്റത്താൽ തെരഞ്ഞെടുക്കപ്പെട്ട സാധനത്തെ തിരിച്ചറിയാനും ക്ഷണിക്കപ്പെട്ടു. മിക്കപ്പോഴും ശരിയായ വർണ്ണന നൽകപ്പെട്ടു. എന്നിരുന്നാലും കുറെ വർഷങ്ങൾ കഴിഞ്ഞ് സൈക്കിക്കൽ റിസേർച്ച് സൊസൈറ്റിയിലെ അംഗങ്ങൾ പരീക്ഷിച്ചപ്പോൾ കാഴ്ചയും ശബ്ദ സൂചനകളും ഉപയോഗിച്ച് വഞ്ചിച്ചതായി പെൺകുട്ടികളിൽ രണ്ടുപേർ സമ്മതിച്ചു.
കുറേക്കൂടെ അടുത്തകാലത്ത്, മാന്ത്രികനായ ജയിംസ് റാൻഡി അനുഭവസമ്പന്നരായ പരിശോധകർപോലും വഞ്ചിക്കപ്പെടാമെന്നു കാണിക്കുന്നതിന് ഒരു ഉപായം ഏർപ്പെടുത്തി. അയാൾ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഊർജ്ജതന്ത്ര പ്രൊഫസ്സറായ ഡോ. പീറ്റർ ഫിലിപ്സിനോടുകൂടെ ഉദ്യോഗം വാങ്ങാൻ രണ്ടു യുവ മാന്ത്രികരെ ഏർപ്പാടു ചെയ്തു, അദ്ദേഹം ആദ്ധ്യാത്മിക മണ്ഡലത്തിൽ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. “മൈക്ക് എഡ്വേർഡ്സ് [യുവ മാന്ത്രികരിൽ ഒരാൾ] എന്റെ കൈയിലെ ഒരു താക്കോൽ ഒരിക്കലും അതിൽ തൊടാതെ വളച്ചുവെന്ന് ഞാൻ തുടർന്നും വിശ്വസിക്കുന്നു”വെന്ന് ഫിലിപ്സ് എഴുതി. എന്നാൽ പിന്നീട് സമ്മതിച്ചപ്രകാരം, പ്രത്യക്ഷത്തിൽ അയാൾ കബളിപ്പിക്കപ്പെട്ടിരുന്നു. അവരുടെ അസാധാരണ വിദ്യകളെല്ലാം കാണിച്ചത് അതീന്ദ്രിയ ശക്തിയാലല്ല, പിന്നെയോ ചെപ്പടി വിദ്യയിലൂടെയാണെന്ന് മാന്ത്രികർ അവകാശപ്പെടുന്നു.
വഞ്ചനയുടെ ദൃഷ്ടാന്തങ്ങൾ ഉണ്ടെന്നു വ്യക്തമാണ്. 1982-ലെ ആദ്ധ്യാത്മിക ഗവേഷണ സൊസൈറ്റിയോടായുള്ള തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഡോ. ആർതർ ജെ. എലിസൺ, “ഈ പ്രപഞ്ചത്തിലെ നമ്മുടെ സാധാരണ അനുഭവങ്ങളെ പ്രതിനിധാനം ചെയ്യുന്ന നിലവിലുള്ള ശാസ്ത്രീയ മാതൃകകൾക്കനുയോജ്യമല്ലാത്ത അനുഭവങ്ങളുടെ വിശിഷ്ടമായ തെളിവുണ്ടെന്ന്” പ്രസ്താവിച്ചു. ഈ അനുഭവങ്ങളുടെ പിന്നിലെ മർമ്മം എന്താണ്?
അതു മനസ്സിന്റെ ശക്തിയാണോ?
അസാധാരണ പ്രവൃത്തികൾ നിർവ്വഹിക്കാൻ വിനിയോഗിക്കാവുന്ന നിഗൂഢശക്തികൾ മനസ്സിനുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ മേശകൾ കുലുക്കുന്നതിനോ ഒരു വീജാബോർഡിലെ സൂചിയെ തിരിക്കുന്നതിനോ ലോഹവസ്തുക്കളെ വളയ്ക്കാനോ അത്തരം മറ്റു കാര്യങ്ങൾ ചെയ്യാൻ ഒരു ശക്തി പ്രസരിപ്പിക്കാനോ കഴിയുമോ?
“വീജാബോർഡ് മർമ്മത്തിന്റെ പിമ്പിലെ രഹസ്യം” എന്ന ഒരു ലേഖനത്തിൽ മാന്ത്രികനായ ഗോർഡോൻ ഇങ്ങനെ എഴുതി: “ശരി, ഒരു കാണപ്പെടാത്ത ശക്തിയുണ്ട്, എന്നാൽ അതിൽ ക്രമാതീതമായി ഒന്നുമില്ല.”
ഗോർഡോൺ പറയുന്നു: “മന:ശാസ്ത്രത്തിൽ അത് ഓട്ടോമാറ്റിസം എന്നു വിളിക്കപ്പെടുന്നു. ഓട്ടോമാറ്റിസം ഒരു അബോധ ചിന്തയോടുള്ള ഒരു ശാരീരിക പെരുമാറ്റമാണ് അഥവാ പേശിസംബന്ധമായ പ്രതികരണമാണ് . . . ഈ മന:ശാസ്ത്രപരമായ പ്രക്രിയയാണ് ആത്മീയ പ്രതിഭാസമെന്നു വിളിക്കപ്പെടുന്ന മറ്റനേകം സംഭവങ്ങൾക്കും ഉത്തരവാദിത്തം വഹിക്കുന്നത്.”
പൊതുവേ ഇതാണ് അവകാശപ്പെടുന്നത്. ദൃഷ്ടാന്തമായി, കീ—ശക്തി എന്നു വിളിക്കപ്പെടുന്നത് പ്രയോഗിക്കാൻ കഴിയുന്ന ആയോധന കലാവിദഗ്ദ്ധർ ഉണ്ട്. ഒരു ആയോധന കലാമാസികയായ ബ്ലാക്ക് ബെൽറ്റ് ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ഒരു പോയിൻറിൽ [അടിവയറ്റിൽ] ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിങ്ങളുടെ ‘കീ’ അഥവാ മനസ്സ് പ്രവഹിപ്പിക്കാൻ പഠിക്കുകയും നിങ്ങളുടെ കൈനീട്ടുകയും ചെയ്യുക. വെള്ളമോ ശക്തിയോ ആ ഒരു പോയിൻറിൽനിന്ന് നിങ്ങളുടെ കൈയിലൂടെയും വിരലിലൂടെയും പ്രവഹിക്കുന്നതായി നടിക്കുക.”
“ഒരുവൻ തന്റെ ‘കീ’യെ പരിശീലിപ്പിക്കുന്നടത്തോളം കാലം അയാളുടെ വിദ്യാർത്ഥികൾ ഒരിക്കലും അയാളെക്കാൾ മികച്ചുനിൽക്കുകയില്ല. ആയ്ക്കിഡോ [ആയോധനകലകളിൽ ഒന്ന്] യുടെ സ്ഥാപകനായ മാസ്റ്റർ മോറിഹേ ഊയ്ശിബായിക്ക് എൺപതിലധികം വയസ്സായി, എന്നാൽ ഇപ്പോഴും ആർക്കും അയാളെ അഭിമുഖീകരിക്കാൻ കഴികയില്ല. അയാൾ ഒരേ സമയത്ത് ഇരുപത് ശക്തൻമാരെ വീഴ്ത്താൻ പ്രാപ്തനാണ്. അയാൾക്ക് പ്രായം കൂടുന്തോറും അയാൾക്ക് ശക്തി കൂടിവരുകയാണ്. . .ഒരുവൻ ‘കീ’യെ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾക്കു പുറമേയുള്ളതായി അംഗീകരിക്കേണ്ടതാണ്” എന്ന് ബ്ലാക്ക് ബെൽറ്റ് പറയുന്നു.
എന്നാൽ മനുഷ്യമനസ്സ് യഥാർത്ഥത്തിൽ അത്തരം അസാധാരണശക്തിയുടെ ഉറവാണോ? അത് ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിയാത്ത വീര്യപ്രവൃത്തികൾ ചെയ്യാൻ ആളുകളെ പ്രാപ്തരാക്കുന്നുവോ?
സൊസൈറ്റി ഫോർ സൈക്കിക്കൽ റിസേർച്ചിനുവേണ്ടി ഗവേഷണം നടത്തിയ ഇംഗ്ലണ്ട്, ലണ്ടൻ, എൻഫീൽഡിലെ പോൾട്ടർഗിസ്റ്റ് മാതൃകയിലുള്ള പ്രവർത്തനത്തിന്റെ ഒരു കേസ് പരിചിന്തിക്കുക. ഇത്തരം പ്രവർത്തനത്തെ (ഫർണിച്ചർ, പാത്രങ്ങൾ ഇവ മറിച്ചിടുകയും പൊട്ടിക്കുകയും ചെയ്യുക) സംബന്ധിച്ച്, ക്രമാതീത സംഭവങ്ങളെ സംബന്ധിച്ച പല പുസ്തകങ്ങളുടെ രചയിതാവായ ബ്രയൻ ഇംഗ്ലീസ് വിശദീകരിക്കുന്നു: “ദുർഗ്രഹങ്ങളായ കൊട്ടുകളും ഫർണിച്ചറിന്റെ ചലനങ്ങളും തകർക്കലും മിക്കപ്പോഴും പല വാരങ്ങളിലേക്കു നീണ്ടുനിൽക്കുന്നു; ഇത് വിവിധങ്ങളായ പരിഷ്കൃത റക്കോർഡറുകൾ ഉപയോഗിച്ച് ഒരു അളവോളം പരിസരത്തെ ഒരു പരീക്ഷണശാലയാക്കി മാറ്റാൻ ഗവേഷകരെ പ്രാപ്തരാക്കുന്നു.”
എൻഫീൽഡ് കേസിൽ, പരിശോധന നടത്തുന്നതിന് വ്യക്തി തികച്ചും സന്നദ്ധനായിരുന്നു. എന്നിരുന്നാലും, രണ്ടു ഗവേഷകർ പറയുന്നതനുസരിച്ച്, പ്രത്യക്ഷത്തിൽ ഗവേഷണ വിഷയം തികച്ചും നിസ്സഹകരിക്കുകയായിരുന്നു. “നിരീക്ഷകരുടെ ശ്രമങ്ങളെ വിഫലമാക്കുന്നതിൽ ദ്രോഹബുദ്ധിയോടുകൂടിയ ഉല്ലാസമായി കാണപ്പെട്ടത് ഉണ്ടായിരുന്നു”വെന്ന് ഇംഗ്ലീസ് എഴുതി. ദൃഷ്ടാന്തത്തിന് “റ്റേപ് റിക്കോർഡർ ഇടപെടലിനും തകരാറിനും വിധേയമായി, ചിലപ്പോൾ, നിർമ്മാതാക്കൾ മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിൽതന്നെ.”
മനുഷ്യ മനസ്സിനതീതമായ ശക്തി ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഇത്തരം അനുഭവങ്ങൾ ശക്തമായി സൂചിപ്പിക്കുന്നു. അങ്ങനെയുള്ള ശക്തി ഒരു വ്യക്തിയുടെ മനസ്സിൽ നിന്ന് പ്രസരിച്ചതാണെങ്കിൽ, അത് നിരീക്ഷകരുടെ ഗവേഷണശ്രമങ്ങളെ വിഫലപ്പെടുത്താനും അവരുടെ റക്കോർഡിംഗ് ഉപകരണത്തെ പ്രവർത്തനരഹിതമാക്കാനും ആഗ്രഹിക്കുന്നതെന്തിന്, വിശേഷിച്ച് പരിശോധിക്കപ്പെടുന്നതിന് വ്യക്തി തികച്ചും സന്നദ്ധനായിരുന്നപ്പോൾ?
മനുഷ്യമനസ്സ് അത്ഭുതകരമായ ഒരു സൃഷ്ടിയാണെന്നു സമ്മതിക്കുന്നു, അതിനെക്കുറിച്ചു വളരെയധികം പഠിക്കാനുണ്ട്. എന്നിരുന്നാലും, അതിന് വസ്തുക്കളെ തട്ടാതെ ഉയർത്താനോ ചലിപ്പിക്കാനോ ഉള്ള ശക്തി പ്രസരിപ്പിക്കാൻ കഴികയില്ല. മനുഷ്യമനസ്സിന് സാധാരണയുള്ള ഇന്ദ്രിയസരണികളുടെ സഹായം കൂടാതെ കാര്യങ്ങൾ സ്വയം അറിയുന്നതിനുള്ള പ്രാപ്തിയുമില്ല.
അങ്ങനെ ശാസ്ത്രീയ ഗവേഷണപ്രകാരം അതീന്ദ്രിയ ഗ്രഹണം എന്ന പ്രതിഭാസം വിവിധ രൂപങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ട്, അത് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും. ശാസ്ത്രജ്ഞൻമാർക്ക് മർമ്മം അവശേഷിപ്പിക്കുകയാണ്.
അപ്പോൾ മർമ്മത്തിന് ഒരു പരിഹാരമുണ്ടോ? (g86 8/22)
[6-ാം പേജിലെ ചിത്രം]
മനസ്സിന് ഒരു വീജാബോർഡിലെ സൂചകത്തെ ചലിപ്പിക്കാനുള്ള ശക്തി പ്രസരിപ്പിക്കാൻ കഴിയുമോ?