ലോകത്തെ വീക്ഷിക്കൽ
വ്യാപകമായ വികലപോഷണം
ലോകബാങ്കിന്റെ അടുത്ത കാലത്തെ പഠനമനുസരിച്ച് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തവരുടെ സംഖ്യ 1970 മുതൽ 1980 വരെ 14 ശതമാനം വർദ്ധിച്ചിരിക്കയാണ്. ആഫ്രിക്കയിലേയും ലാറ്റിൻ അമേരിക്കയിലേയും ഏഷ്യയിലേയും—അടിസ്ഥാന വിവരം ലഭിക്കാത്തതിനാൽ ചൈനയെ ഉൾപ്പെടുത്തുന്നില്ല—87 വികസ്വര രാജ്യങ്ങളിലെ ഏതാണ്ട് 34 കോടി ആളുകൾ തികച്ചും വികലപോഷിതരാണെന്ന് കണ്ടെത്തി. അവർ ഒരുനേരം മാത്രം ആഹാരം കഴിക്കുന്നതിനാൽ അത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും അവരുടെ വളർച്ച മുരടിപ്പിക്കുകയും ചെയ്യുന്നു. വേറെ 39 കോടി ആളുകൾക്ക് വേല ചെയ്യാൻ കഴിയാത്തവിധം വേണ്ടത്ര ആഹാരം ലഭിക്കുന്നില്ല. പ്രശ്നം ഗോളമാസകലമായുള്ള ക്ഷാമമോ വിലക്കയറ്റമോ ഉല്പാദനത്തെ അപഹരിക്കുന്ന ജനപ്പെരുപ്പമോ അല്ലെന്ന് ബാങ്ക് പറയുന്നു. “ഗോളമാസകലമുള്ള ഭക്ഷ്യോല്പാദനത്തിന്റെ വളർച്ച കഴിഞ്ഞ 40 വർഷത്തെ ജനസംഖ്യാവർദ്ധനവിനെക്കാൾ വേഗത്തിലാണ്. ലോകവിപണിയിലെ ധാന്യവില കുറയുകപോലും ചെയ്തിരിക്കുന്നു.” അങ്ങനെയെങ്കിൽ ഈ രാജ്യങ്ങളും അതിലെ ജനങ്ങളും ഈ സമൃദ്ധിയിൽനിന്ന് പ്രയോജനമനുഭവിക്കാത്തതെന്തുകൊണ്ട്? കാരണം, വേണ്ടത്ര ഭക്ഷണം വാങ്ങാൻ തക്കവണ്ണം അവർ അത്രകണ്ട് ദരിദ്രരാണ്. “പ്രശ്നത്തിന്റെ മൂലകാരണം ക്ഷാമാണെന്നുള്ള തെറ്റായ ധാരണ പൊതുവേ എല്ലായിടത്തുമുള്ളതുകൊണ്ടും” ഇതു സംഭവിക്കുന്നുവെന്ന് ബാങ്ക് പറയുന്നു.
ദീർഘനാളായി ഭരിക്കുന്ന പരമാധികാരി
ഇപ്പോൾ 85 വയസ്സുള്ള ജപ്പാന്റെ ഭരണാധികാരിയായിരിക്കുന്ന ഹിറോഹിറ്റോയുടേതാണ് ഏറ്റവും കൂടുതൽ നാൾ ഭരിക്കുന്നതും ഏറ്റവും പഴക്കമുള്ളതുമായ പരമാധികാരം. ജൻമദിനാഘോഷവും ഹിറോഹിറ്റോയുടെ ഭരണത്തിന്റെ 60-ാം വർഷത്തെ അടയാളപ്പെടുത്തുന്ന ഗവൺമെൻറാഘോഷങ്ങളും ഒന്നിച്ചായിരുന്നു. “രണ്ടാം ലോകമഹായുദ്ധത്തോട് ബന്ധപ്പെട്ട സംഭവങ്ങളാണ് കഴിഞ്ഞ 60 വർഷത്തെ ഏറ്റവും വേദനാജനകമായ സ്മരണകൾ” എന്ന് അദ്ദേഹം പ്രസ്താവിച്ചു. യുദ്ധത്തിനുമുമ്പ് അദ്ദേഹത്തെ ഒരു ദൈവത്തെപ്പോലെ കണക്കാക്കിയിരുന്നു. ഭരണാധികാരിയെ അഭിനന്ദിക്കുന്നതിനുവേണ്ടി രാജ കൊട്ടാരത്തിന്റെ മൈതാനത്ത് ഏതാണ്ട് 56,000 ആളുകൾ തടിച്ചുകൂടി, ജപ്പാനിൽ അടുത്തകാലത്ത് കലാപം വർദ്ധിച്ചുവരുന്നതിനാൽ സുരക്ഷാനടപടികൾ കർക്കശമായിരുന്നു.
ഗർഭാശയ ചർമ്മ വീക്കവും വ്യായാമവും
ആയാസമുളവാക്കുന്ന വ്യായാമം സ്ത്രീകളിൽ വന്ധ്യതയ്ക്കും മുഴയുടെ വളർച്ചയ്ക്കും—ഗർഭാശയദരത്തെ ആവരണം ചെയ്യുന്ന ശ്ലേഷ്മചർമ്മത്തിന്റെ വീക്കം—ഇടയാക്കുന്ന രോഗസാദ്ധ്യത കുറയ്ക്കുന്നതായി പറയപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ആർത്തവം നിലയ്ക്കാത്ത 10-15 ശതമാനം സ്ത്രീകളിൽ ഈ രോഗം ബാധിച്ചിട്ടുണ്ട്. അത് ഗർഭാശയ ശ്ലേഷ്മചർമ്മത്തിന്റെ അസാധാരണ വീക്കത്തിനിടയാക്കുന്നു. അത് സാധാരണയായി ആർത്തവം നിലയ്ക്കുന്നതിനു മുമ്പുണ്ടാകുന്ന വേദനാജനകമായ ഞരമ്പുവലിവുകളോട് ബന്ധപ്പെട്ടിരിക്കുന്നു. “നിരവധി ഡോക്ടർമാർ ആയാസമുളവാക്കുന്ന വ്യായാമം ശുപാർശ ചെയ്തി”ട്ടുള്ളതായി ഹാർവാർഡ് മെഡിക്കൽ കോളജിലെ ഡോ. ക്രാമർ ന്യൂയോർക്ക് ടൈംസിൽ പറഞ്ഞു. ഇതിൽനിന്ന് പ്രയോജനം നേടാൻ നിങ്ങൾ വലിയ ഒരു കായിക താരമായിരിക്കേണ്ടതില്ല. ഓരോ വാരവും കേവലം ചുരുങ്ങിയ മണിക്കൂറുകൾ ചെലവഴിക്കുന്നെങ്കിൽ അതിന് ഒരു സംരക്ഷണമായിരിക്കാൻ കഴിയും.
ഉപഗ്രഹത്തിലൂടെ ഭൂപടമെടുക്കുന്നു
വലയം ചെയ്തുകൊണ്ടിരിക്കുന്ന ഉപഗ്രഹത്തിൽ നിന്നുള്ള റാഡാർ [പദാർത്ഥങ്ങളുടെ സ്ഥാനനിർണ്ണയം നടത്തുന്നതിനോ സ്വന്തം സ്ഥാനം നിർണ്ണയിക്കുന്നതിനോ ഉപയോഗിക്കുന്ന ഉഗ്രശക്തിയുള്ള കമ്പിയില്ലാക്കമ്പി സ്പന്ദിനി] ഉപയോഗിച്ചുകൊണ്ട് ശാസ്ത്രജ്ഞൻമാർ ഇപ്പോൾ സമുദ്രതലത്തിന്റെ വിശദവും കൃത്യവുമായ മാപ്പുകൾ ഉണ്ടാകുന്നു. വാസ്തവത്തിൽ, സമുദ്രത്തിന്റെ ഉപരിതലമാണ് അളക്കുന്നത്. കപ്പൽ യാത്രികർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും സമുദ്രത്തിന്റെ ഉപരിതലം ഒരുപോലെയല്ല. ഭൂഗുരുത്വാകർഷണം നിമിത്തം വെള്ളം താഴ്ന്ന പ്രദേശത്തേക്ക് വലിച്ചടുപ്പിക്കയോ മലകളുടെ മുകളിൽ കൂട്ടപ്പെടുകയോ ചെയ്യുന്നു. അവ തമ്മിൽ 50 അടിയോ (15 മീ.) അതിലധികമോ വ്യത്യാസപ്പെട്ടിരിക്കാവുന്നതാണ്. “ജലനിരപ്പിലെ വളരെ ചെറിയ വ്യത്യാസം പോലും—10 സെൻറീമീറ്റർ [4 ഇഞ്ച്]—സമുദ്രതലത്തിന്റെ പ്രത്യേകതകളിൽ നിന്ന് കണ്ടുപടിക്കാൻ കഴിയത്തക്കവണ്ണം അടുത്ത കാലത്തെ കണക്കുകൂട്ടലുകൾ അത്രകണ്ട് കൃത്യമാണ്” എന്ന് യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പറയുന്നു. ഭാവി ഉപഗ്രഹങ്ങൾ കൂടുതൽ വിശദവിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. “സമുദ്രതലത്തിന്റെ ഈ സ്ഥലവിവരത്തിൽനിന്ന് ഭൂതലത്തിന്റെ ബാഹ്യഭാഗത്തെ നാമാത്രമായ വാസ്തുവിദ്യാപ്പാളികൾ ഭൂകമ്പങ്ങളും മറ്റ് ഭൂഗർഭസമ്മർദ്ദങ്ങളുമുണ്ടാക്കുന്നതെങ്ങനെയെന്ന് ഭൂപദാർത്ഥ വിജ്ഞാനികൾക്ക് പഠിക്കാൻ കഴിയും” എന്ന് ലേഖനം പറയുന്നു.
വ്യത്യാസം കാണിച്ചു
“1986-ൽ സാങ്കേതികവിദ്യയ്ക്ക് ഒന്നുരണ്ട് ശക്തിയേറിയ പ്രഹരമേറ്റതായി കാണപ്പെട്ടെ”ന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. “ആദ്യത്തെ പ്രഹരം റോക്കറ്റ് വിക്ഷേപണത്തിനായിരുന്നു. ഒരു സ്പേസ് ഷട്ടിൽ തകരുകയും അതിനെതുടർന്ന് എയർഫോഴ്സിന്റെ ബൃഹത്തായ ഒരു ഉപഗ്രഹം തകരുകയും അതോടൊപ്പം അന്തരീക്ഷ ഉപഗ്രഹം വഹിച്ചിരുന്ന ഒരു ജെറ്റുവിമാനം തകർന്ന് തരിപ്പണമാവുകയും ചെയ്തു. രണ്ടാമത്തെ പ്രഹരം ആണവ ശക്തിക്കിട്ടായിരുന്നു. അത് റഷ്യയിലെ യൂക്രേയിനിലുള്ള ഒരു ന്യൂക്ലിയർ റിയാക്റ്ററിന്റെ പെട്ടെന്നുള്ള തകർച്ചയായിരുന്നു.” ഈ സംഭവങ്ങളോട് ആളുകൾ പ്രതികരിച്ചതെങ്ങനെ? ഒരാധുനിക സാങ്കേതിക ലോകത്തിൽ ജീവിക്കുന്നതിന്റെ അപകട സാദ്ധ്യതയെന്നനിലയിൽ സ്പേസ്ഷട്ടിലിന്റെ അപകടം അംഗീകരിക്കപ്പെട്ടു. സമാനമായ സാഹചര്യങ്ങളിൽ, വസ്തുക്കൾ സുരക്ഷിതമായ ഒരു വിധത്തിൽ പുനഃസംവിധാനം ചെയ്യാൻ പണ്ടേ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അടിസ്ഥാനമാറ്റങ്ങൾ വരുത്തിയിട്ടില്ല. “അപൂർണ്ണമാണെന്ന് സ്പഷ്ടമാണെങ്കിലും സാങ്കേതികവിദ്യകൾ സ്വീകരിച്ചിരിക്കയാണ്. കാരണം അവയ്ക്ക് അപകട സാദ്ധ്യതകളെക്കാൾ കൂടുതൽ പ്രയോജനങ്ങൾ ഉള്ളതായി കാണപ്പെടുന്നു” എന്ന് ടൈംസ് പറയുന്നു. എന്നാൽ യൂക്രെയിനിലെ ന്യൂക്ലിയർ റിയാക്റ്ററിന്റെ തകർച്ച സംബന്ധിച്ച് “ലോകവ്യാപകമായി പൊതുജനങ്ങളുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. ജനങ്ങളുടെ വൈകാരികാഘാതത്തിന്റെയും വികാരതീവ്രതയുടെയും അളവ് ഇത് സ്വീകാര്യതയെക്കാൾ കൂടുതൽ ഭയവും സംശയവും ഉളവാക്കുന്ന ഒരു സാങ്കേതിക വിദ്യയാണെന്ന് നിർദ്ദേശിക്കുന്നു.
പുതിയ തിരിച്ചറിയൽ മാർഗ്ഗം
തട്ടിക്കൊണ്ടുപോയ കുട്ടികളെയോ നഷ്ടപ്പെട്ട കുട്ടികളെയോ വഴിയറിയാതെ പോയ പ്രായം ചെന്നവരെയോ അപകടത്തിൽപെട്ട വ്യക്തികളെയോ വളർച്ച മുരടിച്ചവരെയോപോലും ഇപ്പോൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. സാമൂഹ്യസുരക്ഷിതത്വ സംഖ്യകൾപോലുള്ള തിരിച്ചറിയൽ സംഖ്യകൾ ഒരു മൈക്രോഡിസ്ക്കിൽ നിക്ഷേപിച്ചശേഷം പിൻഭാഗം ഒരു പിണ്ഡത്തിൽ ബന്ധിക്കുന്നു. ഈ സംഖ്യകൾ വ്യക്തിയുടെ ചികിത്സ സംബന്ധമായ വിവരങ്ങളും തിരിച്ചറിയൽ വിവരങ്ങളും സഹിതം ഒരു കംപ്യൂട്ടർ രജിസ്റ്ററിൽ റിക്കാർഡാക്കുന്നു. ഇപ്പോൾ ആറ് വ്യത്യസ്ത കമ്പനികൾ ഈ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. “കുഴപ്പം ഒഴിവാക്കാൻ, അമേരിക്കയിലെ ദന്തപരിഷത്ത് ഇപ്പോൾ ഒരു കേന്ദ്രീകൃത പദ്ധതി തയ്യാർ ചെയ്തുകൊണ്ടിരിക്കയാണ്” എന്ന് അമേരിക്കൻ ആരാഗ്യ മാസിക കുറിക്കൊള്ളുന്നു.
കുപ്പയിൽ കാശ്
ഒരു വെള്ളിയാഴ്ച വൈകുന്നേരം സാർലോയിസിലുള്ള ഒരു ജർമ്മൻ ബാങ്കിലെ കാഷ്യർക്ക് 90,000 രൂപ എവിടെപ്പോയെന്ന് വിവരിക്കാൻ കഴിഞ്ഞില്ല. പിറ്റേ തിങ്കളാഴ്ച നഗരത്തിലെ കുപ്പയിൽ ചപ്പുചവറുകളിടാൻ ചെന്ന മനുഷ്യൻ കണ്ടകാഴ്ച ബാങ്കുകാരെ ഇതികർത്തവ്യതാമൂഢരാക്കി. മൊട്ടത്തോടുകളുടെയും കീറക്കടലാസുകളുടെയും കാലി ടിന്നുകളുടെയും ഡപ്പികളുടെയുമിടയിൽ അയാൾ നിരവധി ബാങ്ക് നോട്ടുകൾ കണ്ടെത്തി. ചപ്പുചവറുകൾക്കിടയിൽ പരിശോധിച്ച ഒരു സംഘമാളുകൾ അവിടെ 31500-ലധികം രൂപാ കണ്ടെത്തി. ഇതെങ്ങനെയാണ് സംഭവിച്ചത്? “കഴിഞ്ഞ വെള്ളിയാഴ്ച, അതായത് ജനുവരി 31-ന്, മാസാന്ത്യകണക്കുകളുടെ സമീകരണം ഞങ്ങളെ വളരെ തിരക്കിലാക്കി. ബാങ്ക് നോട്ടുകളുടെ കെട്ടുകൾ പണപ്പെട്ടിയിലിടുന്നതിനുപകരം അറിയാതെ ചവറുകടലാസുപെട്ടിയിൽ ഇട്ടിരിക്കണം. അത് അവിടെനിന്ന് നഗരത്തിലെ കുപ്പയിൽ എത്തിച്ചേർന്നു” എന്ന് ജർമ്മൻ വർത്തമാനപ്പത്രമായ കേൾനർ സ്റ്റഡ്റ്റ് ആൻസെഗറിൽ ബാങ്കിന്റെ ഒരു വക്താവ് വിശദീകരിച്ചു.
വലിയ ചുമട്ടുകാർ
നിരവധി ആഫ്രിക്കൻ സ്ത്രീകൾ കെട്ടുകണക്കിന് വിറകും ചാക്കുകണക്കിന് സിമൻറും ധാരാളം തൊട്ടി വെള്ളവും സ്യൂട്ട് കേസുകളുംപോലുള്ള ഭാരിച്ച ചുമടുകൾ വഹിച്ചുകൊണ്ടു പോകുന്നു. ഊർജ്ജസ്ഥായിത അളക്കുന്ന ശാസ്ത്രീയ പഠനങ്ങളനുസരിച്ച്, തന്റെ ശരീരതൂക്കത്തിന്റെ 70 ശതമാനം ഭാരം വഹിക്കുന്ന ഒരു ആഫ്രിക്കൻ സ്ത്രീ ഓക്സിജൻ സ്വീകരിക്കുന്നതിൽ 50 ശതമാനം വർദ്ധനവ് കാണിക്കുന്നു. അതുപോലെ പട്ടാളത്തിൽ പുതുതായി ചേർന്നവർ ഭാരം വഹിക്കുന്നതിനാൽ ഓക്സിജന്റെ ഉപയോഗത്തിൽ 100 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ശരീരഭാരത്തിന്റെ 20 ശതമാനം വരെയുള്ള ചെറിയ ഭാരം വഹിക്കുന്നതു മുഖാന്തരം ആഫ്രിക്കൻ സ്ത്രീകൾ ഊർജ്ജോപയോഗത്തിൽ യാതൊരു വർദ്ധനവും രേഖപ്പെടുത്തിയില്ല. “പട്ടാളത്തിൽ പുതുതായി ചേർന്നവർക്ക് ശരീരപോഷണ പരിണാമില്ലാതെ ചെറിയ ഭാരങ്ങളെടുക്കുക പ്രയാസമായിരുന്നു” എന്ന് പ്രകൃതി എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. ഇത് പ്രാഥമിക പരിശീലനത്തിന്റെ ഫലമാണെന്നും ഇതിൽ നടപ്പിന്റെയും നിൽപ്പിന്റെയും പ്രത്യേക രീതി ഉൾപ്പെടുന്നെന്നും ശാസ്ത്രജ്ഞൻമാർ നിർദ്ദേശിക്കുന്നു. നടപ്പിന് ഊർജ്ജം ആവശ്യമാണ്. കാരണം മേലുകീഴ് ശരീരത്തിന്റെ ചലനം നടക്കുന്നു. “ആഫ്രിക്കൻ സ്ത്രീകൾ മുമ്പോട്ട് നീങ്ങുന്നതിന് തങ്ങളുടെ ഊർജ്ജം മുഴുവൻ പ്രയോഗിക്കുന്നു. മിക്കയാളുകളും മുട്ടയുടെ ആകൃതിയിലുള്ള ചക്രവണ്ടിപോലെ കുതിക്കുമ്പോൾ ആഫ്രിക്കൻ സ്ത്രീകൾ വൃത്താകാരമായ ചക്രങ്ങളിൻമേലുള്ള വണ്ടിയെപ്പോലെ കുതിക്കുന്നു” എന്ന് ഡിസ്ക്കവർ മാസിക പറയുന്നു.
ഇപ്പോഴും അണഞ്ഞത്
എന്നെങ്കിലും പറന്നിട്ടുള്ള ഒരു വലിയ ജന്തു എന്ന് അറിയപ്പെടുന്ന റ്റെറോഡെക്റ്റൈയിലിന് [പക്ഷികളുടെ തലയോട്ടിയോട് ആകൃതി സാമ്യമുള്ള വലിയ തലയോട്ടിയും നീണ്ട മോന്തയും നീണ്ട അഞ്ചാമത്തെ കാൽ വിരലിനോടനുബന്ധിച്ച് പറക്കാനുപയുക്തമായ ഒരു പരന്ന ചർമ്മപാളിയുമുള്ള പറക്കുന്ന ഒരിനം നിഖാന്ത ഇഴജന്തുവിന്] പണ്ടേ വംശനാശം ഭവിച്ചു. 1972-ൽ ടെക്സാസിൽ കണ്ടെത്തിയ അശ്മകാവശിഷ്ടങ്ങൾ, ഇതിന് ഏതാണ്ട് 150 പൗണ്ട് (68 കിലോ) ഭാരവും 12 അടി (3.7മി.) പൊക്കവും ചിറകിന് 36 അടിയും (11 മീ.) ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് കണക്കാക്കി. അതിന്റെ പൂർണ്ണമായ ഒരു പകർപ്പുണ്ടാക്കാനുള്ള പ്ലാൻ ഉപേക്ഷിച്ചുകളഞ്ഞു. എന്നാൽ 18 അടി (5.5 മീ.) വരുന്ന ചിറകോടുകൂടിയ പകുതി വലിപ്പമുള്ള ഒരു പകർപ്പുണ്ടാക്കാൻ തീരുമാനിച്ചു. അതിന്റെ പരന്ന ചിറകുകളിൽ കംപ്യൂട്ടർ ഘടിപ്പിച്ചു. ആ പകർപ്പിന് 7 ലക്ഷം ഡോളർ മുടക്കുവന്നു. അത് വർഷാരംഭത്തിൽ ചുരുങ്ങിയ നാൾ സ്വന്തമായി കാറ്റിനെതിരെ പറക്കുകതന്നെ ചെയ്തു. സ്വാഭാവികവും യാന്ത്രികവുമായ പറക്കലിനെക്കുറിച്ചുള്ള ഒരു സിനിമയ്ക്കുവേണ്ടി നിർമ്മാതാക്കൾ അതിന്റെ വിജയപ്രദമായ പറക്കലുകളുടെ പടമെടുത്തു. എന്നാൽ പാദങ്ങളുടെ ചലനം പകർത്താൻ കഴിയാഞ്ഞതിനാൽ അത് ശക്തി പ്രയോഗിച്ച് വായുവിലേക്ക് പായിക്കേണ്ടിയിരുന്നു. മാത്രമല്ല ഭാരം നിമിത്തം അതിന് ഉയരാനും കഴിഞ്ഞില്ല. ഇവയെല്ലാം വിജയങ്ങളും പരാജയങ്ങളുമായിരുന്നു. വാഷിംഗ്ടൺ ഡി. സി. യിൽ വച്ചുനടന്ന അതിന്റെ അന്തിമായ പൊതുപ്രദർശനത്തിൽ അത് പൊടുന്നനെ നിലത്തേക്ക് മൂക്കുകുത്തി വീഴുകയും തല തെറിച്ചുപോവുകയും ചെയ്തു. “ റ്റെറോഡെക്റ്റൈയിലിന്റെ വംശം അണഞ്ഞുപോയതെന്തുകൊണ്ടെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം” എന്ന് അതിന്റെ നിർമ്മാതാവായ പോൾ മാക്ക്രെഡി പറഞ്ഞു.
“ഏറ്റവും ഭാരം കൂടിയ മനുഷ്യൻ”
“ലോകത്തിലെ ഏറ്റവും ഭാരംകൂടിയ മനുഷ്യൻ ഓസ്ട്രിയക്കാരനായ ആൽബർട്ട് പെർനിസ്ക് ആണെന്ന് അവകാശപ്പെടുന്നു. അയാൾ വലിയ ഒരു തീറ്റിക്കാരനും കുടിയനുമാണ്. ആൽബർട്ട് ഒറ്റ ഇരിപ്പിന് 80 മഗ്ഗ് ബിയറും ഏതാണ്ട് 8 ലിറ്റർ വീഞ്ഞും 14 കോഴിയും അകത്താക്കുന്നതായി” ജപ്പാൻ എയർലൈൻസ് ന്യൂസ് ലറ്റർ പറയുന്നു. ജനനത്തിങ്കൽ അയാൾക്ക് 13 പൗണ്ട് (5.9 കിലോ) തൂക്കമുണ്ടായിരുന്നു. 15 വയസ്സായപ്പോൾ 400 പൗണ്ട് (180 കിലോ.) ഇപ്പോൾ 29 വയസ്സുള്ള അയാൾക്ക് 876 പൗണ്ട് (397 കിലോ) ഭാരമുണ്ട്. “ടോക്കിയോയിലെ ഒരു വാർഷിക പ്രദർശനത്തിൽ അയാളുടെ വണ്ണം പ്രദർശിപ്പിക്കുന്നതിനുവേണ്ടി” അയാളെ വിമാനത്തിൽ ജപ്പാനിലേക്ക് കൊണ്ടുപോയി. അയാളെ ഇരുത്തുന്നതിനുവേണ്ടി ഫസ്റ്റ് ക്ലാസ്സിലെ ആറ് സീറ്റുകൾ നീക്കുകയും ഒരു പ്രത്യേക സീറ്റ് ഘടിപ്പിക്കുകയും ഒരു സേഫ്റ്റി ബൽറ്റ് സ്ഥാപിക്കുകയും ചെയ്തു. അതൊടൊപ്പം വലിയ ഒരു കുളി മുറിയുണ്ടാക്കുകയും അടിഭാഗം നന്നായി ഉറപ്പിക്കുകയും ചെയ്തു. അയാളെ ചരക്കു പായ്ക്കു ചെയ്യുന്നതിനുള്ള ഒരു കുഷ്യനിട്ട പെട്ടിയിൽ ഇരുത്തി.
ബ്രൂക്ലിൻ പാലം മെച്ചപ്പെടുത്തുന്നു
ബ്രൂക്ലിൻ പാലത്തിന്റെ 1088 ലംബമായ കമ്പികൾ മാറ്റിസ്ഥാപിക്കാൻ പോവുകയാണ്. അവയാണ് അതിന്റെ നടപ്പാതയെയും 400 ഊന്നുകാലുകളെയും താങ്ങിനിർത്തുന്നത്. “കമ്പികളുടെ മാറ്റിസ്ഥാപിക്കലാണ് അതിന്റെ പ്രമുഖഭാഗം. അതിന് 15 വർഷവും 1570 ലക്ഷം ഡോളറും വേണ്ടിവരും. അതുവഴി ഈ പാലത്തിന് അതിന്റെ രണ്ടാം നൂറ്റാണ്ടിലേക്ക് അതിജീവിക്കാൻ കഴിയുമെന്ന് എഞ്ചിനിയർമാർ വിശ്വസിക്കുന്നു” എന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. പാലം തുറന്നത് 1883-ലാണ്. ആദ്യം കമ്പികൾ പ്രദാനം ചെയ്തവർ കേടുള്ള കമ്പികളാണ് നൽകിയത്. അത് ഫാക്ടറിയിൽ വച്ച് നഗര ഇൻസ്പെക്ടർമാർ തിരസ്ക്കരിച്ചു. അതിനുപകരം, നല്ല കമ്പികൾകൊണ്ട് പാലം പണിതു. ഇപ്പോൾ അവ മാറ്റേണ്ടി വന്നത് പഴക്കം നിമിത്തമാണ്. 1981-ൽ രണ്ട് കമ്പികൾ തകരുകയും അത് ഒരു കാൽനടക്കാരനെ കൊല്ലുകയും ചെയ്തു. കമ്പികൾ മാറ്റി സ്ഥാപിച്ചശേഷം എഞ്ചിനിയർമാർ അവയുടെ വലിവ് ഒരുപോലെയാക്കേണ്ടിയിരിക്കുന്നു. പാലത്തിന്റെ പ്രമുഖ നാല് കമ്പികൾ മാറ്റിസ്ഥാപിക്കുകയില്ല. (g86 9/8)