ഗർഭച്ഛിദ്രം—ആരുടെ അവകാശങ്ങൾ ഉൾപ്പെട്ടിരിക്കുന്നു?
ഗർഭച്ഛിദ്രത്തിൽ ആരുടെ അവകാശങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നതു സംബന്ധിച്ച് നോവാ സ്കോട്ടിയായിലെ ഹാലിഫക്സിൽനിന്നുള്ള മെഡിക്കൽ ഡോക്ടർമാരായ പി. എം. എ. നിക്കോൾസും കാർലോസ്ഡെൽ കാമ്പോയും കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേർണലിന് സ്പഷ്ടമായ ഒരു കത്തെഴുതി. അവർ തുടക്കത്തിൽതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ചു: “ഒരു ഗർഭച്ഛിദ്രം വേണോ വേണ്ടയോ എന്ന തീരുമാനം പ്രാഥമികമായും സ്ത്രീയിലാണ് നിക്ഷിപ്തമായിരിക്കുന്നത്,” “നിരവധി സ്ത്രീകൾ ഗർഭച്ഛിദ്രം തേടുന്നു. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന മിക്ക സമൂഹങ്ങളും, സ്ത്രീക്ക് തന്റെ സ്വന്ത ‘ശരീര’ത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിനുള്ള അവകാശമുണ്ടെന്നും അതിന്റെയടിസ്ഥാനത്തിൽ ഗർഭച്ഛിദ്രം അനുവദനീയമാണെന്നും വിശ്വസിക്കുന്നു.” എന്നിരുന്നാലും ഈ ഡോക്ടർമാർ നടത്തിയ പിൻവരുന്ന നിരീക്ഷണങ്ങൾ ഒരു വ്യക്തിക്ക് നിന്നു ചിന്തിക്കുന്നതിനുള്ള കാരണം നൽകുന്നു.
“എല്ലാ ഡോക്ടർമാർക്കും ഇത് സ്പഷ്ടമായി അറിയാമെങ്കിലും, സാധാരണയായി പിൻവരുന്നകാര്യങ്ങൾ പരിഗണിക്കുകയോ ഊന്നിപ്പറയുകയോ ചെയ്തിട്ടില്ല. ബീജസംയോഗത്തെ തുടർന്ന് ബീജകങ്ങൾ ഒരു അണ്ഡകോശത്തിലേക്ക് ചേർക്കുന്നു. ഈ ഘട്ടം മുതൽ ഉത്ഭവസംബന്ധമായി പറഞ്ഞാൽ അമ്മയിൽനിന്ന് വ്യത്യസ്തമായ ഒരസ്തിത്വമെന്ന നിലയിൽ ഭ്രൂണം നിലവിൽ വരുന്നു. അതായത്, അതിൽ അനുപമായ ക്രമീകൃത സ്വഭാവ സവിശേഷതകൾ ഉൾക്കൊള്ളുന്നു. ഭ്രൂണത്തിലേക്ക് പോഷണവസ്തുക്കൾ വഹിക്കുന്ന അണ്ഡപർണ്ണഭാഗത്തിന്റെ തടസ്സം മൂലമല്ല ദാരുണമായ പരിത്യാഗം സംഭവിക്കുന്നത് എന്ന യാഥാർത്ഥ്യത്തിൽ ഇതിന്റെ അനിഷേധ്യമായ തെളിവ് കുടികൊള്ളുന്നു.
അങ്ങനെയെങ്കിൽ, നാം വർദ്ധികമോ പിത്തകോശമോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും അവയവമോ ശരീരത്തിൽനിന്ന് നീക്കം ചെയ്യുന്നതുപോലെയാണോ ഗർഭച്ഛിദ്രത്തെ വീക്ഷിക്കുന്നത്? (തീർച്ചയായും, ഗർഭച്ഛിദ്രത്തിന്റെ മനഃശാസ്ത്രപരമായ ഫലങ്ങളെക്കുറിച്ച് നമുക്കറിയാം.) വിരോധാഭാസമെന്നു പറയട്ടെ, ഒരു ശസ്ത്രക്രിയാവിദഗ്ദ്ധൻ ബലിഷ്ഠമായ ഒരു പിത്തകോശം നീക്കം ചെയ്യാമെന്ന് സമ്മതിക്കുന്നതിനെക്കാൾ വളരെ നിസ്സാരമാണ് ഒരു പ്രസവ ചികിത്സാവിദഗ്ദ്ധൻ ജീവിക്കാൻ കഴിവുള്ള ഒരു ഭ്രൂണം നീക്കം ചെയ്യുന്നത്. എങ്കിൽത്തന്നെയും ഒരവയവം തികച്ചും രോഗിയുടെ ഒരു ശരീരഭാഗമാണ്. എന്നാൽ ഭ്രൂണം അങ്ങനെയല്ല. അതുകൊണ്ട് ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെയിടയിലെ ‘എന്റെ ശരീരം’ എന്ന പൊതുവായ മനോഭാവം നമുക്ക് സ്വീകരിക്കാൻ കഴിയുമോ? മാത്രമല്ല ഗർഭസ്ഥശിശുവിനെ നശിപ്പിക്കാനുള്ള തീരുമാനം ഒരു സ്ത്രീയിലും അവളുടെ ഡോക്ടറിലുമാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് അംഗീകരിക്കാൻ കഴിയുമോ? വാസ്തവത്തിൽ, നാം ഇത് യുക്തിപൂർവ്വം പരിശോധിക്കുകയാണെങ്കിൽ, അവർക്ക് അതിനുള്ള അവകാശമില്ലെന്ന് കാണാൻ കഴിയും. കാരണം ഗർഭസ്ഥശിശു സ്ത്രീയുടെ ശരീരഭാഗമല്ല പ്രത്യുത, തികച്ചും സ്വതന്ത്രമായ പാരമ്പര്യഗുണങ്ങളോടുകൂടിയ മറ്റൊരു ജീവനാണ്.”
അവസാനമായി, ഈ ഡോക്ടർമാർ മുന്നറിയിപ്പു നൽകി: “ഈ പ്രശ്നം അഭിമുഖീകരിക്കുമ്പോൾ സത്യമെന്ന് നമുക്കറിയാവുന്ന കാര്യങ്ങൾ നമ്മുടെ സൗകര്യാർത്ഥമോ അല്ലെങ്കിൽ ‘അനുകമ്പ’ നിമിത്തമോ അവഗണിക്കുന്നത് എളുപ്പമാണ്. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന ഒരു അഴിഞ്ഞ സമൂഹത്തിന്റെ അഭിപ്രായങ്ങൾക്കും വിശ്വാസങ്ങൾക്കും പിമ്പിൽ മറയാതിരിക്കുന്നത് അല്ലെങ്കിൽ വഴങ്ങാതിരിക്കുന്നത് ഓരോ ഡോക്ടറുടെയും ഉത്തരവാദിത്വമാണ്.” (g86 11/8)
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
S. J. Allen/Int’l Stock Photo Ltd.